കൊല്ലം ബീച്ചിലേക്കൊരു യാത്ര

ഇന്ന് ഞായറാഴ്ച സമയം പുലര്ച്ചെ നാല് മണി. ഞാനിന്നു നേരത്തെയുണര്ന്നിരുന്നു. ഇന്നലെപെയ്ത മഴയുടെ തണുപ്പ് ഇന്നുരാത്രിയും പൂര്ണ്ണമായി വിട്ടകന്നിരുന്നില്ല. എന്തൊരു മഴയായിരുന്നു ഒന്നരമണിക്കൂറോളം തിമര്ത്തുപെയ്തിരുന്നു. "മഴേ ഞാനൊരു ബ്ലോഗേഴുതുകയാണ് അതൊന്നുതീര്ക്കാനനുവദിക്കൂ." എന്റെ ആത്മഗതം ഇന്നലെ ആ മഴ കേട്ടിരുന്നില്ല. ഭയാനകമായ ശബ്ദത്തില് വന്ന മിന്നലും ഇടിമുഴക്കം പക്ഷേ ആ ബ്ലോഗെഴുത്തവസാനിപ്പിക്കാന് എന്നേ പ്രിരിപ്പിച്ചു. മുന്പൊരിക്കല് അതുചെയ്യാതിരുന്നതുകൊണ്ടായിരുന്നു എന്റെ കംപ്യൂട്ടര് വെറും ചിത്രമായത് ഞാനോര്ത്തു. കാലത്തെഴുന്നേറ്റ് പറന്പിലൂടെ നടക്കുന്പോ കാണുന്നത് അച്ഛന്റെ വാഴത്തോട്ടമെല്ലാം മഴ തകര്ത്തിരിക്കുന്നു. പറന്പിലൂടെ നടന്ന് ഞാന് കുറേ ചിത്രങ്ങളെടുത്തു. ഇലകളിലൊക്കെ മഴത്തുള്ളികള് നില്ക്കുന്നു. കുറേ മഴച്ചിത്രങ്ങള്. തിരികെ വന്ന് കന്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ഫോട്ടോകളൊക്കെ നേക്കിയിരുന്നു. ഇന്നലെ ശരിക്കും എന്താണ് സംഭവിച്ചത്.
[ഇന്നലെ രാത്രി പത്തരകഴിഞ്ഞു ഞാന് വീട്ടിലെത്തിയപ്പോള്. മഴചാറുന്നതിനാല് നല്ല വേഗതയിലാണ് ബൈക്കോടിച്ചുവന്നത്. മഴയ്ക്ക് കൂട്ടായി മിന്നലിന്റെ ചിത്രപ്പണികളും പെരുന്പറയുമായ ഇടിയും തുടങ്ങുന്നതിനുമുന്പുതന്നെ ഞാന് വീട്ടിലെത്തി. വന്നപാടെ കംപ്യൂട്ടര് ഓണ്ചെയത് ബ്ലോഗെഴുത്ത് തുടങ്ങാം എന്നുവിചാരിച്ചു. പട്ടന്നാണ് അത്യുച്ചത്തില് ഒരിടിയും മിന്നലുമുണ്ടായത്. കംപ്യൂറോഫ്ചെയത് മുറിയിലെയും പുറത്തെയും വെളിച്ചവും കെടുത്തി  വരാന്തയില് വന്നിരുന്നു. ഓടിന്റെ വാരിയില് നിന്നും വീഴുന്ന മഴവെള്ളത്തിലേക്ക് കാലും യാണിരിപ്പ്. വെളിച്ചക്കുറവുള്ളതിനാല് മഴ നന്നായി കാണാന് പറ്റുന്നില്ല. പുറത്തെ ലൈറ്റിടാം. ലൈറ്റിട്ടു ആ വെള്ള വെളിച്ചം എനിക്കിഷ്മായില്ല. വീടിന്റെ പുറത്തെ ബള്ബുകളിലൊരെണ്ണം മഞ്ഞ വെളിച്ചം തരുന്നതായിരുന്നു.
അച്ഛന്റെ കാലന് കുട കുറച്ചുനാളിനുമുന്നേതന്നെ എന്റേതാക്കിയിരുന്നു. അതുമെടുത്ത് മഴയിലേക്ക് ഞാനിറങ്ങി. കാലുകളി വീഴുന്ന വെള്ളത്തിന് നല്ല തണുപ്പുണ്ടായിരുന്നു. വീടിനൊരു വലത്തുവച്ചു. സിറ്റൌട്ടിലെ ലൈറ്റില് ടങ്സ്റ്റണ് ആയിരുന്നു. അതിളക്കി എന്റെ മുറിയുടെ പുറത്തെ വരാന്തയിലിട്ടു. കൊള്ളാം മഞ്ഞ വെട്ടം. വീണ്ടും ഞാനാമഴയിലേക്ക് കാലും നീട്ടിയിരുന്നു. കുട മഴയില് തന്നെ വച്ചു. കുടമാത്രമിരുന്ന് മഴനനയുന്നത് കാണാന് നല്ല ചന്തമുണ്ട്. ആ ഫ്രയിമൊന്നു പകര്ത്തിയാലോ ആലോചന മാത്രമേ നടന്നുള്ളു. മടി അതെന്നെ എഴുന്നേല്ക്കാന് സമ്മതിച്ചില്ല. മഴയിലേക്ക് നീട്ടിയ കാല് തണുത്ത് മരവിച്ചിരുന്നു. വാരിവെള്ളത്തിന്റെ ശക്തി കൂടിവരുന്നു. മഴശക്തിയായതോടെ ഇടിയും മിന്നലുമൊക്കെ  അവസാനിച്ചിരുന്നു.
മഴയിലൂടെ ഇറങ്ങി നടന്നാലോ. ആ പ്രദേശത്ത് ഞാന്മാത്രമേ മനുഷ്യജീവിയായി ഇങ്ങനെ ഉണര്ന്നിരിപ്പുള്ളായിരുന്നു. കൂട്ടിന് ഓരിയുന്ന പട്ടികളും. ഈ തണുപ്പത്ത് ഇങ്ങനെ പുറത്തിറങ്ങിയിരിക്കാനെനിക്കെന്താ ഭ്രാന്തുണ്ടോ. ഒരു പടികൂടി താഴേക്ക് ഞാനിറങ്ങിയിരുന്നു. ഇപ്പോ കുറേക്കൂടി നന്നായി നനയുന്നുണ്ട്. തല നനയാതിരിക്കാന് ഞാന് പാടുപെടുന്നുണ്ടായിരുന്നു. ഏത്രനേരമങ്ങനെയിരുന്നെന്നെനിക്കറിയില്ല. ഒരു സ്വപ്നത്തില് നിന്നാണ് ഞാന് ഞെട്ടിയാണ് ഞാനുണര്ന്നത്. മഴ ശമിച്ചിരിക്കുന്നു. മഴയുടെ വിടവാങ്ങല് അറിയിക്കാനെത്തിയ ഇടിശബ്ദം എന്റെ സുന്ദര സ്പ്നത്തേ പാതിയില് മുറിച്ചുകളഞ്ഞു.  മുറിഞ്ഞുപോയ സ്വപ്നം ഓര്ത്തെടുക്കാന് ശ്രമിച്ചുകൊണ്ട് വീണ്ടും കുറേ നേരം കൂടി ഞാനാപടികളിലിരുന്നു. ആ ചിന്തകള്ക്കിടയിലറിയാതെ ഞാനുറങ്ങിപ്പോയി. മഞ്ഞ ടങ്സ്റ്റണ് ലൈറ്റ് അപ്പോഴും പ്രകാശിക്കുന്നുണ്ടായിരുന്നു. വാരിയില് നിന്നുവീഴുന്ന വെള്ളം തുള്ളിതുള്ളിയായി എന്റെ കാലില് പതിക്കുന്നുമുണ്ട്.
വീണ്ടുമൊരിടിനാദമാണെന്നെ ഉണര്ത്തിയത്. ഒന്നും കാണാന് പറ്റുന്നില്ല. പെട്ടന്ന് ചാടിയെഴുന്നറ്റഞാന് പടിയില് തട്ടി ഞാന് മുറ്റത്തേക്ക് വീണു. അവിടെ കിടന്നുതന്നെ ഞാനേര്ത്തെടുക്കാന് ശ്രമിച്ചു ഞാനെങ്ങനെ മുറിക്കുപുറത്തിവിടെ വരാന്തയിലെത്തി. ഞാനിവിടെ പുറത്തിരുന്നാണോ ഉറങ്ങിയത്. കറണ്ടുപോയിരിക്കുന്നു അതാണെനിക്കൊന്നും കാണാന് പറ്റഞ്ഞത്. മഴ നനഞ്ഞിരുന്നതുകൊണ്ട് നന്നായി തണുക്കുന്നുണ്ടായിരുന്നു.]
മൊബൈല് ഫോണ് ബല്ലടിച്ചു കട്ടായി.  മിസ്ഡ് കോള് ആയിരുന്നു.
ഉദയത്തിന്റെ ഫോട്ടോ എടുക്കുന്നതിനായി കൊല്ലം ബീച്ചിലേക്ക് ഒരു ട്രിപ്പ് പ്ലാന് ചെയ്തിരുന്നു. അതിന് പോകനുള്ലവരുടെ മിസ്ഡ് കാളുകളായിരുന്നു അത്.
ഫോണ് വീണ്ടുമടിക്കുന്നു. (ഇപ്പോ മിസ്കാളായില്ല ഞാനതെടുത്തു)
നിഖിലാണ്. അവന് റഡിയായി കാറുമായി തിരിച്ചു ഇപ്പോ എത്തും എന്നുപറയാന്.
സമയം അഞ്ചായി.
തലേന്നേ ട്രിപ്പിന് പോകാന് എന്നോടൊപ്പം കൂടിയ ശ്യാമിനെ വിളിച്ചു നിഖില് കാറുമായി തിരിച്ചിട്ടുണ്ട് വേഗം റഡിയായില്ലെങ്കില് വണ്ടിവരുന്പോ ഞാനങ്ങ് പോകും.
അവന് റഡിയായി വരുന്നതിന് മുന്പുതന്നെ കാറെത്തി. കെട്ടും ഭാണ്ഡവുമൊക്കെയെടുത്ത് കാറില് വച്ച് ശ്യാമും ഞാനും നിഖിലും കൂടി തുളസ്സിയണ്ണന്റെ വീട്ടിലെത്തി. ഇപ്രാവശ്യം ഫോട്ടോഗ്രാഫി ട്രിപ്പിന് തുളസ്സിയണ്ണനേക്കൂടി ഉള്പ്പെടുത്തി. ഗേറ്റില് തന്നെ അണ്ണന് നില്പ്പുണ്ടായിരുന്നു. അണ്ണനെയും കയറ്റി വെളുപ്പാന് കാലത്ത് കൊല്ലം ബീച്ചിലേക്ക് പോകവേ ഞാനാലോചിച്ചു. ഈ വെളുപ്പാന് കാലത്ത് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ. വല്ല സുന്ദര സ്പ്നവും കണ്ടുറങ്ങുന്നതിന് പകരം.
അങ്ങനെ ഞങ്ങള് കൊല്ലം ബീച്ചിലെത്തി. ആ കടല് തീരത്തുകൂടെ പടിഞ്ഞാറേക്കുള്ള റോഡിലൂടെയുള്ള കാര് യാത്ര പുലിമുട്ടിലേക്ക് പോകുന്ന ഗേറ്റിലെത്തിനിന്നു. ഗേറ്റ് പൂട്ടിയിരിക്കുന്നു. ഒരു പുതിയ മഞ്ഞ ബോര്ഡുമുണ്ട്. അതിക്രമിച്ചുകടക്കുന്നവര് ശിക്ഷിക്കപ്പെടും പുലിമുട്ടിന്റെ അറ്റവരെയുള്ള രണ്ടുകിലോമീറ്റര് കാറില് പോകം എന്നത് നടക്കില്ലെന്നു മനസ്സിലായി.
ഒരുയരം കുറഞ്ഞ ടാപ്പ് അതിനടുത്ത് നിന്ന് പത്തുവയസോളം പ്രായമുള്ള ഒരു പെണ്കുട്ടി പല്ലുതേക്കുന്നു. അടുത്തുണ്ടായിരുന്ന കുടിലില് നിന്നും ഒരാള് ഇറങ്ങി പുറത്തേക്കുവന്നു. ആ കുഞ്ഞിന്റെ അച്ഛനാണെന്നു തോന്നുന്നു. ടാപ്പുതുറന്ന് ഒരു കുന്പിള് വെള്ളമെടുത്ത് മുഖത്തൊഴിച്ചുകൊണ്ടുനില്ക്കുന്ന ശ്യാമിനെ അയാള് രൂക്ഷമായി നോക്കി.
ചേട്ടോ ആ പുലിമുട്ടിലേക്ക് പോകാന് എന്തേലും മാര്ഗ്ഗമുണ്ടോ
ഇല്ല
അയാളുടെ മറുപടി ഇടിവെട്ടും പോലായിരുന്നു.
ചതിച്ചു. രാവിലെ ഉറക്കമൊഴിച്ചു ഇത്രയും ദൂരമോടി വന്നിട്ട്. ഇത് മെനക്കെടുത്തായല്ലോ. ഇല്ലെന്നു പറഞ്ഞ ചേട്ടന് പെട്ടന്ന് തിരിഞ്ഞു നിന്ന്.
ദാ ഈ വഴിയിലൂടെ അവിടേക്ക്പോകാം.
ഞാനാലോചിച്ചു ആദ്യം ഇല്ലെന്നുപറയുക. പിന്നെ വഴി കാണിച്ചുതരിക. എന്തായിരിക്കും. അയാള് ഞങ്ങളുടെ കയ്യിലിരുന്ന ക്യാമറയും മറ്റു സെറ്റപ്പുകളും പിന്നീടാണ് കണ്ടത്. ആ ചേട്ടന് കാണിച്ചുതന്ന വഴിയിലൂടെ ഞങ്ങളിറങ്ങി കടല് തീരത്തെത്തി.
പ്രതാമമൊക്കെ നശിച്ച് പൊളിഞ്ഞുതുടങ്ങിയ വള്ളം കടലോരത്തിരിക്കുന്നു. ഉദയമായിട്ടില്ല. ഞങ്ങള് നടന്ന് പുലിമുട്ട് ആരംഭിക്കുന്നിടത്തെത്തി. പിന്നീട് കോണ്ക്രീറ്റ് റോഡായിരുന്നു. ഒരുവശത്ത് ഉയരമുള്ള ഭീമാകാരമായ പാറകളടുക്കിയിരുന്നു. അതിനപ്പുറം കടല്തിരകള് ശക്തമായിവന്നലച്ചുകൊണ്ടിരുന്നു. നേരെ കിഴക്കോട്ട്തന്നെയായിരുന്നു. ആ കോണ്ക്രീറ്റ് റോഡ്. ദൂരെ സൂര്യന് ഉദിച്ചുതുടങ്ങിയിരിക്കുന്നു. നല്ല ചോരയുടെ നിറം. ആകാശത്തിന് കറുപ്പുനിറം വിട്ടകന്നിരുന്നില്ല. ആ സൂര്യന്റെ കിരണങ്ങള് കടല് വെള്ളത്തില് പതിച്ച് ഞങ്ങളിലേക്കടുത്തുവരുന്ന കാഴ്ച മനോഹരമായിരുന്നു.
ചിത്രങ്ങളെടുത്ത് തിരിഞ്ഞപ്പോള് ഒരാളെ കൂട്ടത്തില് കാണാനില്ല. എന്റെ തലയുടെ മുകളില് നിന്നൊരു വിളി. ഇങ്ങോട്ട് കയറിപ്പോരെ. ഇവിടെ നിന്നാല് വൈഡൈംഗിളിന് സ്കോപ്പുണ്ട്. കടലിലേക്കിറക്കിയിട്ടിരിക്കുന്ന പാറകള് ഞങ്ങള് നില്ക്കുന്ന റോഡില് നിന്നും മൂന്നാളിന്റെയോളം പൊക്കമുണ്ടായിരുന്നു. അതിലൊരെണ്ണത്തിന്റെ മുകലി വലിഞ്ഞുകയറി നില്ക്കുകയായിരുന്നു കാണാതായ ചങ്ങാതി. എന്നേക്കൂടി വലിച്ചതിന്റെ മുകളില് കയറ്റി. മനോഹരമായിരുന്നു അവിടെ നിന്നു കണ്ട കാഴ്ച. കിഴക്കോട്ട് നോക്കിയാല് ഉദയവും വിശാലമായ കടലും. ഞങ്ങള്ക്ക് പോകേണ്ട റോഡും കാണാമായിരുന്നു. പടിഞ്ഞാറേക്ക് അങ്ങ് വിളക്കുമരം വരെയും. അവിടെ നിന്നുതന്നെ കുറേ ചിത്രങ്ങളെടുത്തു. അള്ളിപ്പിടിച്ചൊരുവിധം താഴെയിറങ്ങി.
പിന്നെയും കുറേ ദൂരംകൂടി കിഴക്കോട്ട് നടന്നു. ഒരു മൂവര് സംഘം ബൈക്കില് പോകുന്നു കയ്യില് ചൂണ്ടയും മറ്റുമുണ്ട്.
ഞങ്ങളെക്കൂടി എടുക്കണേ
ബൈക്കില് നടക്കിരുന്ന ചേട്ടന് വിളിച്ചുപറഞ്ഞു.
ചേട്ടന് പോയി പണി തുടങ്ങിക്കോ ഞങ്ങള് ദാ വരുന്നൂ
കുറച്ചുദൂരം കൂടി പോയിട്ട് ഞങ്ങള് തിരികെ നടന്നു. ഇപ്പോ തന്നെ ഒന്നര കിലോമീറ്ററായി ഇനി പോയാല് വിശന്നു ചാകും. തിരികെ നടന്നാല് ശരിയാകില്ല ഞങ്ങള് ക്യാമറയെല്ലാം പായ്ക്ക് ചെയ്ത് തിരികെ ഓടി. കരയിലെത്തി മടങ്ങി പോന്നൂ.
എല്ലാത്തിനും കടല് മാത്രം സാക്ഷി.

അഭിപ്രായങ്ങള്‍

Thadhagadhan പറഞ്ഞു…
കൊള്ളം നന്നായിരിക്കുന്നു വിവരണം.
Manu Manikantan പറഞ്ഞു…
dear manu...
its really nice.you are such an interesting fellow.you have such a great story teller...i will go through the rest of the blog soon.and will put my comments too
MANU™ | Kollam പറഞ്ഞു…
he he......

കഥ പറച്ചില്...
അങ്ങനൊന്നുമില്ല....

വ്യക്തമായ ചില കാരണങ്ങളുണ്ടാരുന്നു കഥ പറഞ്ഞുതുടങ്ങിയ കാലത്ത്.

അത് പിന്നെ ലക്ഷ്യങ്ങളായി.

ലക്ഷ്യങ്ങളിലേക്കെത്താനാകില്ലെന്ന് മനസ്സിപ്പോ പറഞ്ഞുതുടങ്ങിയിരിക്കുന്നു.

ന്നാലും തുടരുന്നു ചുമ്മാ കുത്തിക്കുറിക്കലുകള്. വെറും കുരുത്തക്കേടുകള്.
Imodraj Mohanamani പറഞ്ഞു…
good narration and snaps, it is interesting to read your blog ..keep it up..Best wishes my friend...

ജനപ്രിയ പോസ്റ്റുകള്‍‌