“തൃപ്പൂണിത്തുറക്കാരന് ശശി” ...... അവനാണ് എന്നെ വയലിന് വായിക്കാന് പഠിപ്പിച്ചത്.
























ഫസ്റ്റ് ഷോ സിനിമ തുടങ്ങണമെങ്കില് 6 മണി കഴിയണം ഇപ്പോ സമയം 1.30 ബീച്ചില് പോയിരിക്കാം. ആ ഉച്ചയിലിന്റെ കാഠിന്യം വകവയ്ക്കാതെ ഞാനാ കടലോരത്തിരുന്നു. വിശാലമായ കടല് കരയിലേക്കാഞ്ഞടിക്കുന്ന തിരമാലകളെനോക്കിയങ്ങനെയിരുന്നു. കടലില്നിന്നടിക്കുന്ന കാറ്റിനുപോലും നല്ല ചൂടുണ്ടായിരുന്നു. എനിക്കല്പം കിഴക്കുമാറി കുറേ ചുമട്ടുതൊഴിലാളികളിരിപ്പുണ്ടായിരുന്നു. ഓലകൊണ്ട് മടക്കിക്കുത്തിയുണ്ടാക്കിയ ഒരു കൂരയുടെ കീഴിലായിരുന്നു അവരിരുന്നത്. അതുപോലെ ഒരുകുടയും പിടിച്ച് രണ്ടുകാമിതക്കള് എനിക്കു പടിഞ്ഞാറുമാറിയുമിരിപ്പുണ്ടായിരുന്നു. ഈ രണ്ടുഗണത്തിലും പെടാതെ ഞാനും. ക്യാമറ കൊണ്ടുവന്നിരുന്നെങ്കില് രണ്ടു ഫ്രയിം എടുക്കാമായിരുന്നു എന്നിങ്ങനെ ചിന്തിച്ചുകൊണ്ട് ആ ചുവന്ന വസ്ത്രധാരികളായ ചുമട്ടുതൊഴിലാളികളിരിക്കുന്നിടത്തേക്ക് നേക്കി. നോട്ടം അവരെയും കടന്ന് കടലോരത്തുകൂടി കുറേക്കൂടി കിഴക്കോട്ടായി ദൂരെനിന്നും ഒരു നിഴല് നടന്നടുക്കുന്നുണ്ട്. ആ കടലോരത്തുകൂടി ഒരാള് നടന്നുവരുന്നു. പാന്റും ഷര്ട്ടും ഓവര്ക്കോട്ടും ടൈയ്യും ഷൂസുമൊക്കെയിട്ടൊരാള്. പറന്ന് ഒരനുസരണയുമില്ലാതെ കിടക്കുന്ന മുടിയും തടിച്ച ചുവന്ന കണ്ണുകളും അയാളുടെ വസ്ത്രധാരണത്തിനുണ്ടായിരുന്ന അഢ്യത്ത്വം നഷ്ടപ്പെടുത്തിയിരുന്നു. കാലിലെ പൊട്ടിയ അയാളുടെ വിരലുകള് കാണാമായിരുന്നു കടും നീലനിറമുള്ള ഓവര്ക്കോട്ട്. എന്നോ തേച്ചുമടക്കിയതിന്റെ പാടുകള് ആ വസ്ത്രത്തില് കാണാം. അയാളുടെ   എന്തോ തൂക്കിയിട്ടിട്ടുണ്ടായിരുന്നു.
ഹെയ്
അതൊരു വയലിനാണല്ലോ.
കൊള്ളാല്ലോ.
എനിക്കുമുന്നിലിരുന്നു ചീട്ടുകളിക്കുകയായിരുന്ന തൊഴിലാളികള്ക്കടുത്തേക്കയാളെത്തി. അവരോടെന്തോ ആംഗ്യഭാഷയിലയാള് സംസാരിച്ചു. എന്നിട്ട് എന്നടുത്തേക്ക് നടന്നടുത്തു. അടുത്തുവരുന്നതിന് മുന്നേതന്നെ അയാള് വയലിന് ബാഗില്നിന്നെടുത്ത് വായന തുടങ്ങിയിരുന്നു. ഒരു മലയാളം സിനിമയുടെ പാട്ട്. എനിക്കുവേണ്ടി പടുന്നതുപോലെ ഞാന് അറിയാതെ കണ്ണടച്ചുപോയി. അത്രക്ക് സുന്ദരമായി അയാള് വായിച്ചു. കണ്ണുതുറന്നപ്പോഴേക്കും അയാളെന്നെയും കടന്ന് ആ കുടചൂടിയിരിക്കുന്ന കാമിതാക്കള്ക്കടുത്തെത്തിയിരുന്നു. പിന്നീട് പഴയ മലയാളം പ്രണയഗാനങ്ങളുടെ ബിറ്റുകളുടെ മേളമായിരുന്നു. ഞാന് കടലിലേക്കുനോക്കിയിരുന്ന് അയാളുടെ വയലിന് സംഗീതം ആസ്വദിച്ചു. പെട്ടന്ന് ആ വായന അവസാനിച്ചു. അയാള് വയലിന് ബാഗില് വച്ച്. കമിതാക്കളുടെ നേരെ കൈനീട്ടുന്നു ആ വയനയ്ക്കുള്ള പണം വാങ്ങാന്. അവര് കൊടുത്ത പണം വാങ്ങി ധൃതിപ്പെട്ട് വന്നവഴിയെ എന്നേക്കടന്ന് ആ ചുമട്ടുതൊഴിലാളികളുടെ അടുത്തേക്ക് പോയി. അവരോട് പിന്നെയുമെന്തൊക്കെയോ ആംഗ്യം തൊഴിലാളികളുടെ കൂട്ടത്തിലി നിന്നൊരാള് പെട്ടന്ന് ചാടിയെഴുന്നേറ്റ് അയാളോടൊപ്പം നടന്നു കരയിലേക്ക് കയറിപ്പോയി.
എനിക്കാകെ വിഷമമായി നന്നായി വയലിന് വായിക്കുന്നുണ്ടായിരുന്നു അയാള്. കുറേനേരമെന്റടുത്തിരുന്ന് അാള് വായിപ്പിച്ച് പണം കൊടുക്കാം എന്നൊക്കെ ഞാനാലോചു. എന്തു ഭംഗിയായിയാണ് വയലിന് വായിച്ചു.
ഞാനറിയാതെ എന്റെ വയലിന് പഠനകാലം ഓര്ത്തുപോയി.
 “തൃപ്പൂണിത്തുറക്കാരന് ശശി
അവനാണ് എന്നെ വയലിന് വായിക്കാന് പഠിപ്പിച്ചത്.

ഞങ്ങള് വലിയ കൂട്ടുകാരായിരുന്നു.
ഞാന് കൊച്ചുതുന്പിയും കൂട്ടുകാരും പഠനമാസികയില് ജോലിചെയ്തിരുന്ന കാലം. ഞങ്ങള് മൂന്നുപേരായിരുന്നു പ്രധാന കൂട്ടുകാര്. ആര്ട്ടിസ്റ്റ് ഹരി കൊട്ടിയം, ശശി കുമാര്, പിന്ന ഈ ഞാന്. യാതോരു നിയന്ത്രണങ്ങളുമില്ലാത്ത മൂന്ന് ചങ്ങാതിമാര്. പതിനഞ്ചുദിവസം കൊണ്ട് ചെയ്യേണ്ട ജോലി നാലോ അഞ്ചോ ദിവസം കൊണ്ട് ഭംഗിയായി തീര്ത്തിട്ട് കറങ്ങിനടക്കുക ഇതായിരുന്നു എന്റെയും ഹരിയുടെയും പരിപാടി. ശശിക്കതുപറ്റില്ലായിരുന്നു മാഗസിന് എഡിറ്ററുടെ ജോലി അത്ര ഭാരമുള്ളതായിരുന്നു.
ഓഫീസ് സമയം കഴിഞ്ഞുകിട്ടുന്ന സമയം സന്തോഷകരമാക്കാന് ഞാനും ഹരിയും കൂടി ഒരു മാര്ഗ്ഗം കണ്ടെത്തി. എല്ലാരും അഞ്ചുമണിയാകുന്പോ പോകും. ശശിയും മറ്റും അവിടതന്നെയാണ് താമസം. ശശി നന്നായി പാട്ടുപാടും വയലിന് വായിക്കും ഞങ്ങള് മൂവര് സംഘവും ചീഫ് എഡിറ്റര് ദേവസ്യ സാറും ചിലപ്പോഴൊക്കെ ഡയറക്ടേഴ്സുമെകാണു ആസയത്ത്. ശശിയെക്കൊണ്ട് വയലിന് വായിപ്പിക്കുകയോ പാട്ടുപാടിക്കുകയോ ചെയ്യാം എന്നു ഞാനേറ്റു. തൃപ്പൂണിത്തുറയിലായിരുന്നപ്പോ അവന് ഗാനമേളയ്ക്ക് പാടാനൊക്കെ പോയിരുന്നു. പക്ഷേ ഇതിനൊക്കെ ചുക്കാന് പിടിക്കുമായിരുന്നെങ്കിലും ആര്ട്ടിസ്റ്റിടയ്ക്ക് ഇടയ്ക് മുങ്ങും ട്യൂട്ടോറി വിടണ സമയമാകുന്പോ എന്തോ ചുറ്റിക്കളിയുണ്ടാരുന്നു. അവന് നന്നായി കാരിക്കേച്ചറുകളും മറ്റും വരയ്ക്കുമായിരുന്നു. ചീഫ് എഡിറ്ററും മറ്റുമായിരുന്നു അവന്റെ പ്രധാന ഇര.
ശശിയുടെ വയലിന് വായന എനിക്കിഷ്ടമാരുന്നു. ആ വരവീണാ മൃദുവാണി എന്നെ വല്ലാതെ ആകര്ഷിച്ചു.
ടാ ശശീ എന്നേക്കൂടി പഠിപ്പിക്കുമോ വയലിന് വായിക്കാന്.
:പിന്നെന്ത്
ആ മറുപടി നിക്കു സന്തോഷം നല്കുന്നതായിരുന്നു.
സ്വരസ്ഥാനങ്ങളൊക്കെ അവന് പറഞ്ഞുതന്നു.
അതു വായിച്ചിട്ടൊന്നും ആദ്യം ശരിയാകണില്ല. തോല്ക്കാന് സമ്മതിക്കാത്ത മനസ്സാണല്ലോ പ്രശ്നം. ശ്രമിച്ചുകൊണ്ടേയിരുന്നു.
ആ പരീക്ഷണം ഒരാഴ്ചത്തോളം നീണ്ടു. അപശബ്ദങ്ങളൊക്കെ ഈണമുള്ള ശബ്ദമായി. അവനെനിക്ക് നോട്സ് നോക്കി വായിക്കാന് പഠിപ്പിച്ചു.
അങ്ങനെയിരിക്കെയാണ് മദ്ധ്യവേനലവധി വന്നത്. ഒരുമാസം ഞങ്ങള്ക്കവധിയായിരുന്നു.
എനിക്കു വല്ലാത്ത വിഷമം.
അതുമല്ല ശശിയുടെ പാട്ടും ഹരിയുടെ സാന്നിദ്ധ്യവുമില്ലാത്ത ഒരുമാസം ബോറായിരിക്കും എന്നെനിക്കറിയാം. വളരെ വിഷമത്തോടെയാണ് ഞങ്ങള് പിരിഞ്ഞത്. വേനലവധിയിലേക്ക് പോകാനിറങ്ങുന്പോ തീരെ ഗൌരവമില്ലാതെ ഞാന് ചോദിച്ചു ശശി ആ വയലിനൊന്നെനിക്കു തന്നുവിടുമോ. വീട്ടിലിരുന്ന് വായിച്ചു നോക്കാമല്ലോ.
അതിനെന്താടാ നീ കൊണ്ടുപൊയ്ക്കോ
അവന്റെ ജീവനെപ്പോലെ കരുതി കൊണ്ടുനടക്കുന്നതായിരുന്നു ആ വയലിന് എനിക്കുതന്നുവിട്ടു. ഞാനതുമായി വീട്ടിലേക്ക് പോയത്.
വീട്ടിലെത്തുന്നതിന് മുന്പുള്ള ജംഗ്ഷനിലാണ് ഞങ്ങളുടെ പലചരക്ക് കട. അവടെയെത്തിയപ്പോ ലോക തമശകളൊക്കെ പറഞ്ഞിരിക്കുകയായിരുന്നു അച്ഛനും ചില മുടിനരച്ച കൂട്ടുകാരും.
അവര്ക്കെന്റെ കയ്യിലിരിക്കണ ബാഗെന്താണെന്നറിയണം. ഞാന് പിന്നൊന്നുമാലോചിച്ചില്ല വയലിനെടുത്ത് അറിയാവുന്ന രണ്ട് നോട്ടങ്ങ് വായിച്ചു. അവരെന്നെ വിടുന്ന മട്ടില്ല. സിനിമാപ്പാട്ട് പാടണം പോലും. ഞാനൊരുവഴിക്കായതുതന്നെ മുങ്ങിയേപറ്റൂ. ആകെ അറിയാവുന്നത് നോട്സ് നോക്കി വായിക്കാന് അപ്പഴാ സിനിമാപാട്ടേ.
അതിപ്പൊ വായിക്കാന് പറ്റില്ല.
നിക്കിനി കുറേ ദിവസത്തേക്ക് പോണ്ടാ. രണ്ടീസം കഴിഞ്ഞ് വായിച്ചു കേള്പ്പിക്കാം. അവരുടെ മുഖം തെളിഞ്ഞു.
ആയിക്കോട്ടേ എന്ന് അച്ഛന്റെ പ്രധാന ചങ്ങാതി പറഞ്ഞു.
ഞാനൊരുവിധം അവിടുന്നു തടിതപ്പി.
എന്റെ വീടിനൊരൌട് ഹൌസുണ്ടായിരുന്നു ഓടിട്ട ഒരു മുറി. വളരെ വിശാലമല്ലെങ്കിലും എന്റെ വിശാലമായ ലോകമായിരുന്നു അത്. എന്റെമാത്രമായ ഒരു ലോകം.
മേശപ്പുറത്ത് വയലിന് ഭദ്യമായി കൊണ്ടുവച്ചു. കുളിച്ച് റഡിയായി അത്താഴമൊക്കെ കഴിച്ചുവന്ന് വയലിനെടുത്ത് നോട്സ് നോക്കി വായന തുടങ്ങി. ശരിയാണോന്ന് നോക്കാന് ശശിയില്ല എന്നാലും വായനതുടങ്ങി.
ടിക്... ടിക്... ടിക്...
ഡും ഡും ഡും...
ആരോ കതിന് മുട്ടുന്നു. ശക്തി കൂടിക്കൂടിവരുന്നുണ്ട്.
ഞാന് പോയി കതകുതുറന്നു. അമ്മയാണ്.
എന്താടാ ഇവിടെ. ഓരോ കുന്ത്രാണ്ടോം ഒപ്പിച്ചോണ്ടുവന്നോളും മനുഷ്യന്റെ ഒറക്കം കളയാന് ഇനി ഇതീന്ന് ഇതിന്റെ ശബ്ദം കേള്ക്കരുത്.
അതും പറഞ്ഞ് കതകുവലിച്ചടച്ച് അമ്മയങ്ങ് പോയി.
എന്തു ചെയ്യണമെന്നറിയാതെ ഞാല്പനേരമിരുന്നുപോയി.
ഇന്നുറങ്ങാം നാളെയാകട്ടെ.
രാവിലെ എഴുന്നേറ്റ് ഒരു പഴയ തമിഴ് അടിച്ചുപൊളി പാട്ടങ്ങ് ടേപ്റക്കോര്ഡറിലിട്ടു.
അതിനും വഴക്കുകേള്ക്കാറുണ്ടായിരുന്നു.
ആപാട്ടിനിടയ്ക്കുകൂടു വയലിന് പ്രാക്ടീസ് നടത്തി. അമ്മയെപറ്റിക്കാന് അല്ലാതെന്താ മാര്ഗ്ഗം.
അങ്ങനെ ആ ഒരുമാസം കടന്നുപോയി.
വയലിന് തിരികെ കൊണ്ടുപോണ്ടെ. വയലിനും ബോയും, സ്ട്രിംഗുമൊക്കെ നന്നായി തുടച്ച് വൃത്തിയാക്കി. നന്നായിരിക്കുന്നു. ബോയുടെ നിറം മാറിയിരിക്കുന്നു. മൊത്തം അഴുക്കായിരുന്നു. ഇവനിതൊന്നും വൃത്തിയാക്കുകയൊന്നുമില്ലാരുന്നെന്നുതോന്നുന്നു.
തുടച്ചു വൃത്തിയാക്കിയതല്ലേ നല്ല ഈണമായിരിക്കും.
ഒരു നോട്ടെടുത്ത് മുന്നില് വച്ച് വായിച്ചു.
അയ്യോ......!!
കേള്ക്കണില്ല.
ബോ സ്ട്രിംഗിന് മുകളിലൂടെ പോകുന്നതല്ലാതെ യാതൊന്നും കേള്ക്കണില്ല.
എനിക്കാകെപ്പാടെ ഒരു വെറയല്.
പാവപ്പെട്ടവന്റെ ജീവനാണിത്.
കൊളമായോ.
തൊടച്ചപ്പോ വല്ലതും പൊട്ടിയോ മറ്റോ പോയോ.
ഒരു പിടിയുമില്ല.
ഇല്ലാത്ത ധൈര്യം സംഭരിച്ച് ഞാനതു മടക്കി പെട്ടിയിലാക്കി വച്ചു.
അടുത്ത ദിവസമാണ് ജോലിക്കു പോയിത്തുടങ്ങേണ്ടത്. അച്ഛന്റെ കൂട്ടുകാര് കണ്ടാല് വയലിന് വായിച്ചുകേള്പ്പിക്കന് പറയും അതും സിനിമാപാട്ട്. അവരു ക്യാന്പ് തുടങ്ങുന്നതിന് മുന്നേ ഞാനങ്ങ് പോയി.
വയലിന് ശശിക്കുകൊടുത്ത് നന്ദിയും പറഞ്ഞു. അവന് അത് പെട്ടന്നന്റെ കയ്യില് തന്നിട്ട് പഠിച്ചതൊന്നു വായിക്കാന് പറഞ്ഞു.
പെട്ടല്ലോ
ടാ ശശീ. ഇതീനൊന്നും കേക്കണില്ല.
ബോ സ്ട്രിംഗിന്റെ മുകളില് കൂടി പോകുന്നതേയുള്ളൂ. അതേയോ. അതിപ്പൊ ശരിയാക്കിത്തരാം. അവന് ആ ബോ വാങ്ങിക്കൊണണ്ട് പോയി എന്തോ ചെയ്ത് തിരികെ കൊണ്ടുവന്നുതന്നു. ഞാനൊന്നോടിച്ചുനോക്കി.
ങേ.
ശരിയായിരിക്കുന്നു. ഇത്രേയുള്ളോ.
പൊടിക്കൈ വല്ലതുമായിരിക്കും.
ഏതായാലും ഇപ്പോ ചോദിക്കണ്ടാന്നു തീരുമാനിച്ചു.
അന്നു വാങ്ങിവച്ച വയലിന് പിന്നവന് എനിക്കു തന്നിട്ടേയില്ല. വൈകുന്നേരങ്ങളിലെ ക്യാന്പിന് നിക്കാതെ അവന് മുങ്ങുകയും ചെയ്തിരുന്നു.
എന്തോ പന്തികേട് എനിക്കു തോന്നിയിരുന്നു ഞാനത് ഹരിയോടവതരിപ്പിക്കുകയും ചെയ്തു.
അങ്ങനെയൊരുദിവസമാണ് ഓഫീസില് ചെല ഭരണപരിഷ്കാരങ്ങളൊക്കെ വരുന്നത്. ജോലിസയത്ത് പരസ്പരം സംസാരിക്കാന് പാടില്ല തുടങ്ങിയുള്ള ഒരുപാടി പരിഷ്കാരങ്ങള്. എന്നേയും ഹരിയെയും സംബന്ധിച്ചിടത്തോളം അതു സാദ്ധ്യമായിരുന്നില്ല. ഞങ്ങളെ ഏല്പ്പിക്കുന്ന ജോലിയൊക്കെ വളരെ കൃത്യവും ഭംഗിയുമായി വേഗത്തില് തീര്ക്കുന്നത് ചുറ്റിനടക്കുന്നതിന് വേണ്ടി മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങള് ശൈലിമാറ്റാന് തയ്യാറല്ലായിരുന്നു. ഞങ്ങള് മനഃപൂര്വ്വം ചെയ്യുന്നതായി എഡിറ്ററായ ശശിക്ക് തോന്നി. ഒരു തമാശ അവന് വളരെ ഗൌരവമായി എടുത്തു. മറ്റുസ്റ്റാഫുകള് നോക്കിയിരിക്കെ അവനെന്നോട് വളരെ മോശമായി സംസാരിച്ചു. ഇടയ്ക്ക് ഹരികയറി ഇടപെടുകയും അവനെ തള്ളിമാറ്റുകയും ചെയ്തു. ഓഫീസ് സമയം കഴിഞ്ഞപ്പോ ഞാനവനെ കണ്ടു ഹരിയുമുണ്ടായിരുന്നു കൂടെ. നീ ബോസ് കളിക്കാനുള്ള പരിപാടിയാണെങ്കില് അങ്ങനെ ആയിക്കോളൂ.  ചങ്ങാത്തവും അതും കൂടി പോവില്ല. കരുതിക്കൂട്ടി ഞാനോഫീസിലിരുന്ന് സംസാരിക്കാറില്ല. ഒരുരസം. നെനക്കറിയാല്ലോ. ഞാനും ഹരിയും രാത്രിയും പകലും ഉറക്കമൊഴിച്ചിരുന്നാണ് ആ രണ്ടു ക്ലാസിന്റെ കാര്ട്ടൂണുകളും മറ്റും തയാറാക്കി കളര് ചെയ്ത്. ബുക്കുണ്ടാക്കുന്നത്. ഉള്ക്കൊള്ളാന് പറ്റില്ലെങ്കില് നിനക്ക് എഡിറ്റര് മാത്രമാകാം. പക്ഷേ അതിനായി മോശം പ്രകടനങ്ങള് നടത്തേണ്ട കാര്യമില്ല ശശിസാറേ. അതിനുശേഷം 4 വര്ഷത്തോളം ഞാനാ സ്ഥാപനത്തില് ജോലിചെയ്തു. പിന്നീടൊരിക്കലും ഞങ്ങള് തമ്മില് സൌഹൃദത്തില് സംസാരിച്ചിട്ടേയില്ല. എന്നുമാത്രമല്ല ഞാനും ഹരിയും ഒരുവശത്തും മറുവശത്ത് അവനുമായി ആരോഗ്യപരമായ മത്സരവുമുണ്ടായിരുന്നു. പലതവണയും അവനും മറ്റൊരു എഡിറ്ററും കോന്പര്മൈസ് ചര്ച്ചകള്ക്കു ശ്രമിച്ചെങ്കിലും ഞാനും ഹരിയും തയാറായില്ല. അതിനു കാരണം തമ്മിലടിപ്പിച്ച് മുതലെടുക്കുക എന്ന ഹിറ്റ്ലറുടെ തന്ത്രം മുതലാളിമാര് അവനിലൂടെ പ്രയോഗിക്കുകയായിരുന്നു. ഹരിയെയും അവര് അതിനുപയോഗിച്ചിരുന്നു. വളരെ താമസിച്ചാണ് ഞാനറിഞ്ഞത് അപ്പോഴേക്കും ഞങ്ങള് വലിയ ശത്രുക്കളായി മാറിയിരുന്നു.
ഹൊ
വല്ലാത്ത ചൂട്.
ഞാന് നല്ല വെയിലിലാണ് ഇരിക്കുന്നത്
ഞാന് ചിന്തയില്നിന്നു ഞെട്ടിയുണര്ന്നു
മണി നാലായിരിക്കുന്നു.
ആ വയലിന് കാരന് കരയിലേക്ക് പോയിട്ട് കാണുന്നില്ല.
ഞാനെഴുന്നേറ്റ് ചുമട്ടുതൊഴിലാളികളിരിക്കുന്നിടത്തേക്ക് പോയി.
അവരോട് അയാളെക്കുറിച്ച് ചോദിച്ചു.
അയാളുടെ വീട് അവിടെ അടുത്തായിരുന്നു. ഒരു ഗാനമേള ട്രൂപ്പിലെ പ്രധാന വയലിന് വായനക്കാരനായിരുന്നു എന്ന്. മുഴുവന് സമയമദ്യപാനിയാണെന്നും ഈ വയലിന് വായനകൊണ്ട് കിട്ടുന്ന കാശ് മുഴുവന് അയാള് മദ്യപിച്ചുതീര്ക്കുകയാണെന്നും അവരില് നിന്നറിയാന് കഴിഞ്ഞു.
ഒരു തൊഴിലാളിക്കൊപ്പം ബിവറേജസിലേക്ക് പോയ ആ പാവം കലാകാരനെ കാത്തിരുന്ന് വെയിലുകൊള്ളേണ്ടാ എന്നു തീരുമാനിച്ച് ഞാന് കരയിലേക്ക് നടന്ന് ബൈക്കില് കയറി ഫസ്റ്റ് ഷോ നടക്കുന്ന തീയേറ്ററിലേക്കുപോയി.

അഭിപ്രായങ്ങള്‍

Anil Unnithan Adoor പറഞ്ഞു…
dear friend, really fantastic... u r talented, keep it up. ippol njan thankale kooduthal ishtappedunnu...
MANU™ | Kollam പറഞ്ഞു…
ഇതൊക്കെ ചുമ്മാ ഓരോ കുത്തിക്കുറിക്കലുകള്..... അല്ലാതെന്താ.
SAJEED K പറഞ്ഞു…
വെറുതെയുള്ള താങ്കളുടെ കുത്തിക്കുറിക്കലുകള്‍ ഇനിയും തുടരുക. നന്നായിട്ടുണ്ട് സുഹുര്ത്തെ !!! അഭിനന്ദനങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌