ലമണ് ജ്യൂസ് കുടിച്ചാല് പട്ടിണിയാകുമോ...
മ്മള സഹോദരനെ..........
“സുമേഷ്”
ങ്ങളറിയില്ലേ........
സിനിമാനടനാന്നാ ഓന്റെ വിചാരം....
കണ്ട് നോക്കണം. കഷ്ടം.
ഉച്ചയ്ക്ക് പന്ത്രണ്ടുമണിയായപ്പോ അവനൊരു പൂതി.
പ്രതിഭാജംഗ്ഷനിലെ ബേക്കറി പോയി ഒരു ചായ കുടിച്ചാലോ? ആയിക്കോട്ടേന്ന് ഞാനങ്ങ് വിചാരിച്ചു. ഓസിന് ഒരു ചായേം കുടിക്കാലോ.
ബൈക്കുണ്ടെങ്കിലും നടന്നാണ് യാത്ര.
അവന് ലോകകാര്യങ്ങളിലൊന്നും കന്പമില്ലാത്ത ഒരു പാവം മലയാളി. നഷ്ടപ്രണയത്തേക്കുറിച്ചോര്ത്ത് ഇന്നും ദുഃഖിക്കുന്നൊരു പാവം.
കുറേ നടക്കണം ചായക്കടയിലേക്ക്.
ദൂരേന്ന് ഒരു ചുരിദാര് ധാരി പെണ്കുട്ടി നടന്നുവരുന്നുണ്ടായിരുന്നു.
ആ കൊച്ച് നടന്ന് അടുത്തെത്താറയപ്പോ മ്മള സുമേഷ് പെട്ടന്ന് എന്നോട്.
ആ കൊച്ച് നടന്ന് അടുത്തെത്താറയപ്പോ മ്മള സുമേഷ് പെട്ടന്ന് എന്നോട്.
“അണ്ണാ നോക്ക് ഒരപ്സരസ് വരുന്നൂ.”
ഞാന് ഞെട്ടിപ്പോയി.
ആ കുഞ്ഞെങ്ങാണം കേട്ടെങ്കി മാനം പോയിക്കിട്ടിയേനെ.
അങ്ങനെ ഞങ്ങള് നടന്ന് ചായക്കടയിലെത്തി.
ബ്രൂവിന്റെ മെഷീനിലാണ് ചയയടി.
നടന്നവിടെ ചെന്നപ്പോഴേക്കും വിയര്ത്ത് ഒരു പരുവമായിരുന്നു. ഉച്ചയ്ക്ക് 12 മണിക്കാരെങ്കിലും ചായകുടിക്കുമോ.
പെട്ടന്ന് സുമേഷിന്റെ കമന്റ്
നമുക്ക് ജ്യൂസാക്കിയാലോ കാശ് അണ്ണന് കൊടുക്കണം.
ഓസിന് ചായകുടിക്കാന് വന്ന് എനിക്ക് പണി കിട്ടുന്ന ലക്ഷണമെല്ലാം കണ്ടുതുടങ്ങി.
അവിടെ ഒരു പെണ്കുട്ടിയാണ്. ചായയും മറ്റുമൊക്കെ എടുത്ത് തരുന്നത്. ആ കുഞ്ഞിനോടവന് എന്തൊക്കെ ജ്യൂസ് ഉണ്ട് എന്ന് ചോദിച്ചുതുടങ്ങി. ഞാന് പരുങ്ങലിലുമായി കാരണം ആകെയെന്റെ കയ്യില് ഉള്ളത് ഇരുപത് രൂപ മാത്രമേയുള്ള കൂടെ ഒരു കാശില്ലാ എ.റ്റി.എം. കാര്ഡും. ആ സപ്ലയര് പെണ്കുട്ടി. താളത്തില് ഓരോ ജ്യൂസിന്റെയും പേര് പറേണകേട്ട് എന്റെ ചിന്ത മുറിഞ്ഞു. പൈനാപ്പിള്, ഓറഞ്ച്, മുന്തിരി, കാരറ്റ്, പിന്നെന്തൊക്കെയോ...
പണയം വയ്ക്കേണ്ടിവരും. കാശില്ലെന്ന് പറേണത് നാണക്കേട്.
ഇനിയിപ്പൊ ചായ ചോദിക്കുന്നത് ശരിയുമാകില്ല.
അതാരുന്നെങ്കില് പത്തുരൂപയ്ക്ക കാര്യം നടന്നേനെ. രണ്ടു കല്പിച്ച് ഞാന് ചോദിച്ചു.
“ലമണ് ജ്യൂസുണ്ടോ.”
ഉണ്ട്.
കയ്യില് കാശുണ്ടാരുന്നെങ്കി ആകൊച്ചിന് ഒരു ഓറഞ്ച് ജ്യൂസ് വാങ്ങിക്കൊടുത്തേനെ. അത്രക്കു സന്തോഷമായി എനിക്ക്.
“എന്നാല് രണ്ട് ലമണ് ജ്യൂസ്.”
സുമേഷിന് നടന്നതൊന്നും പിടികിട്ടീലാ. അവനാകുട്ടി പറഞ്ഞ ജ്യൂസിന്റെ പേരുകല് ഉരുവിട്ടോണ്ട് എന്നേനോക്കിയിരുന്നു. ലമണ് ജ്യൂസ്. ഏന്തോന്നാന്നുള്ള ഭാവത്തില്. ജ്യുസ് വരുന്നവരെ ഞാനവനോട് മിണ്ടീല. കാരണം അവന് ലമണ് ജ്യൂസെന്താന്ന് മനസ്സിലായില്ലേ അങ്ങനിരിക്കട്ടെന്ന് വച്ചു.
ജ്യുസ് വന്നു.
കൊള്ളാം വെറും നാരങ്ങാ വെള്ളമായിരുന്നില്ല അത്. അല്പം ഇഞ്ചിയും മറ്റുമുണ്ടായിരുന്നു. ഒറ്റവലിക്ക് അതങ്ങ് കുടിച്ചുതീര്ന്ന് അവന്റെ മറുപടിക്ക് കാക്കാതെ നേരെ കൌണ്ടറിലേക്ക് ഞാനോടി. ഇനിയെന്തെങ്കിലും ഓര്ഡര് ചെയ്യണേന് മുന്പേ പണം കൊടുക്കണമല്ലോ.
പതിനാല് രൂപ.
രണ്ട് നാരങ്ങാവെള്ളത്തിന് പതിനാല് രൂപയെ.
പണം കൊടുത്തു.
തിരികെ നടക്കുന്പോ.
ഞാന്
ഡാ എന്റെ കയ്യില് ആകെ ഇരുപത് രൂപയേയുള്ളു. ഇനി ബാക്കി ആറു രൂപ.
അന്നങ്ങനെ ഒരു ഓസ് ചായകുടിക്കാനിരുന്ന ഞാന് ഉച്ചപ്പട്ടിണിയായി.
അഭിപ്രായങ്ങള്‍
balance 11 rupakku oru chayayum oru pazhavum thinnittu poi joli cheyyada....