ഒരു തെറ്റുതിരുത്തല്

രംഗം 1
ഓഫീസിലെ എന്റെ ടേബിള്.
രാവിലെ കിട്ടിയ വര്ക്കോഡറുകള് എത്രയും പെട്ടെന്ന് തീര്ക്കുക എന്ന ഉദ്ദ്ശ്യത്തോടെ ഞാന് ജോലിയില് മുഴുകിയിരിക്കുകയായണ്. മൊബൈല് ഫോണില് തുടര്ച്ചയായി മിസ്കോളുകള് വന്നുകൊണ്ടിരിക്കുന്നു. ആരെന്നറിയാന് പറ്റുന്നില്ല കാരണം തലേദിവസം കാണിച്ച ചില കുരുത്തക്കേടുകള് കൊണ്ട് മൊബൈല് കോണ്ടാക്ട് മുഴുവന് നഷ്ടമായിരുന്നു. തുടരെയുള്ള മിസ്കാളുകള് എന്റെ വര്ക്കിലുള്ള ശ്രദ്ധ നഷ്ടപ്പെടുത്തിക്കൊണ്ടേയിരുന്നു. ആരെന്നറിയാനുള്ള ആകാംഷയും കോളുകളെല്ലാംതന്നെ മിസ്ഡ് കാള് ആകുന്നതിലുള്ള ദേഷ്യവും സഹിക്കാതെ വന്നപ്പോള് അവസാനം വന്നെ നന്പറിലേക്ക് തിരികെ വിളിച്ചു.
ഹലോ
ഞാന് മനു
ഈ നന്പറിലേക്ക് ഇപ്പോ മിസ്കോള് വന്നിരുന്നു അതുകൊണ്ട് തിരികെ വിളിച്ചതാണ്
മറുവശത്തുനിന്നും
ഇത് ഞാനാ സുദര്ശനന്
എന്റെ ദേഷ്യം ഇരട്ടിച്ചു.

സുദര്ശനന്.
ഞങ്ങളുടെ ഓഫീസിലെ പരമശുദ്ധന്. ഇടക്കിടക്ക് പ്രയോഗം പോലെ ശുദ്ധന് ദുഷ്ടനാകാറുണ്ടെങ്കിലും. തികഞ്ഞ മദ്യപാനിയായ പൊക്കം കുറഞ്ഞ് മുപ്പത്തഞ്ച് വയസോളം പ്രായമുള്ള അയാള് വളരെ രസികനായിരുന്നു. അല്പം പൊങ്ങച്ചവും കൈവശമുണ്ട്. ഞങ്ങളുടെ ഓഫീസിലെ ബയന്റിംഗ് യൂണിറ്റിലാണ് അയാള് ജോലിചെയ്യുന്നത്. ആസമയത്ത് എന്നേ മിസ്കാള് ഇടേണ്ട ഒരുകാര്യവും അയാള്ക്കില്ലായിരുന്നു അതും തുടര്ച്ചയായി.

അതാണ് എന്റെ ദേഷ്യം ഇരട്ടിക്കാന് കാരണം.
ഇനി മിസ്കാള് ഇടരുത്.
ഇപ്പോ കാശ് പോയിരിക്കുന്നത് എന്റെതാണ്
വീണ്ടും വിളിച്ചാല് ചേട്ടന്റെ പല്ല് പൊട്ടിയെന്നുവരും
എന്ന് പറഞ്ഞ് ഞാന് ഫോണ് കട്ട് ചെയ്തു.
ഞാന് പറഞ്ഞ ടോണ് അവന് മനസ്സിലായതുകൊണ്ട് പെട്ടന്നുതന്നെ എന്റെ അടുത്തേക്ക് അവന് എത്തി. പക്ഷേ ആ ശുദ്ധന് അവന്റെ ഫോണ് അവിടെ വച്ചിട്ടാണ് വന്നത്. അടുത്തിരുന്ന അജി എന്നു പേരുള്ള ശുദ്ധനല്ലാത്തവന്. അതായത് സൂചികേറ്റാനിടമില്ലാത്തിടത്ത് തൂന്പാ കേറ്റുന്നവന് എന്ന നാടന് പ്രയോഗം അവനുവേണ്ടിയുള്ളതാണ് എന്നിടയ്ക്കിടക്കു തെളിയിച്ചോണ്ടിരിക്കുന്നവന്. അവന് ഫോണെടുത്ത് വീണ്ടും മിസ്കാള് പ്രയോഗം തുടങ്ങി. ഞാന് സുദര്ശനനോട് പറഞ്ഞു ചേട്ടാ തമശയ്ക്ക് ഒരു പരിധിയുണ്ട്. എനിക്ക് ആരൊക്കെയാ വിളിക്കണത് എന്ന് അറിയാന് പറ്റുന്നില്ല. അതുകൊണ്ട് ആവശ്യമില്ലാത്ത പ്രശ്നങ്ങള്ക്ക് നില്ക്കാതെ ഇനി വിളിക്കാതിരിക്കുക.
അവന് പറഞ്ഞൂ
അതിന് ഞാനിപ്പോ ഇവിടല്ലെ നില്ക്കണത് ഞാനല്ലല്ലോ ഇപ്പോ വിളിച്ചത്
ഞാന് പറഞ്ഞു
ആരുവിളിച്ചാലും വിളിക്കുന്നത് ചേട്ടന്റെ നന്പറീന്ന് തന്നെയാണ്. ഞാനല്പം തെരക്കുപിടിച്ച ജോലിയിലാണ്. പ്ലീസ്
അയാള് തിരികെ പോയി. അഞ്ചുമിനിട്ട് കഴിഞ്ഞില്ല പിന്നെയും മിസ്കാളുകളുടെ പ്രളയം.
ഇത്രയും പറഞ്ഞിട്ടും ഇവന്മാര് കേള്ക്കണേയില്ല എനിക്കരിശം മൂത്തു. മൊബൈലില് കിടന്ന ചങ്ങാതിരമാരുടെ നന്പറെല്ലാം പോയതിന്റെ അരിശം ഒരുവശത്ത് അതിന്റെ കൂടെയാണ് ഇവന്മാരുടെ പിള്ളേരുകളി. മോണിട്ടറും ഓഫ് ചെയ്ത് എന്റെ മൊബൈലും എടുത്ത് ഞാന് ബയന്റിംഗ് യൂണിറ്റിലേക്ക് എത്തി.
ഞാന് വരുന്നത്കണ്ട് അജിയുടെ കയ്യിലിരുന്ന മൊബൈല് പെട്ടന്ന് സുദര്ശനന് പിടിച്ചുവാങ്ങി അവന്റെ ഷര്ട്ടിന്റെ പോക്കറ്റിലിട്ടു.
പക്ഷേ അത് അവന്റെ കഷ്ടകാലത്തിനായിരുന്നു.
ഞാന് ആ മൊബൈല് ഇരുന്ന പോക്കറ്റിന് പുറത്ത് നേഞ്ചോട് ചേര്ത്ത് തപ്പിപ്പിടിച്ചു. മറ്റേ കൈ ഉപയോഗിച്ച് പോക്കറ്റില് നിന്ന് മൊബൈല് എടുക്കവേ അവന് വലതു കൈകൊണ്ട് തടയാന് ശ്രമിച്ചു. ആ കൈ ഞാന് പിടിച്ചുമാറ്റി വിരലുകള് പിറകിലേക്ക് മടക്കിയായിരുന്നു മാറ്റിയത്. അതുകൊണ്ട് വളരെ വേഗം അവനെ കൈ വിടുവിക്കാന് കഴിഞ്ഞിരുന്നു. പക്ഷേ കൈയ്യിലെ കുഞ്ഞുവിരല് അവന്റെ ഷര്ട്ടില് ഉടക്കിയിരിക്കുകയായിരുന്നത് ഞാന് കണ്ടില്ല. കൈ മാറ്റി വന്നപ്പോ പെട്ടന്ന് ഷര്ട്ടിന്റെ ബട്ടന് പൊട്ടുന്ന ശബ്ദം കേട്ടു.
എന്തോ സംഭവിച്ചു എന്നെനിക്കു മനസ്സിലായി.
ഞാന് പെട്ടന്ന് പിടിവിട്ട്. ഇനി വിളിക്കരുത് എന്നു താക്കിതു നല്കി തിരികെ നടന്നപ്പൊ ആ കുഴിത്തുരുന്പ് അജിയുടെ മുഖത്ത് ഒരു വളിച്ച ചിരി നില്ക്കുന്നു. അവന്റെ മുതുകിനിട്ട്  ഒരു തട്ടു കൊടുത്തിട്ട് മടങ്ങി എന്റെ ടേബിളില് വന്നിരുന്ന ജോലി തുടര്ന്നു.

രംഗം 2
വൈകിട്ടത്തെ എന്റെ ക്യാന്പ് ഓഫീസ്.
ചങ്ങാതിമാരുമായി കത്തിയും വച്ചിങ്ങനെ ഇരിക്കുകയായിരുന്നു. കൂടെ ഓര്ക്കൂട്ടിംഗും ഫോട്ടോ അപ് ലോഡിംഗും മറ്റും ചെയ്യുന്നുമുണ്ട്. ഒരു വശത്തിരുന്ന കഫോ മുതലാളി ബിജുച്ചേട്ടന് എന്തൊക്കെയോ കുത്തിക്കുറിക്കുന്നു. നാളത്തെ മാതൃഭൂമിയില് വരാനുള്ള വാര്ത്തകളാണ്.
ആ ക്യാന്പോഫീസ് വൈകുന്നേരങ്ങളില് കുണ്ടറ പ്രസ്ക്ലബായി മാറുമായിരുന്നു. എല്ലാ പത്ര പ്രതിനിധികളും അവിടെ എത്തും. അതുകൊണ്ടുതന്നെ പത്രക്കാരുമായിങ്ങനെ കത്തിവച്ചിരിക്കാം. അതുകൊണ്ട് തന്നെ ചെലദിവസങ്ങളില് രാവിലെ പത്രം വായിച്ച് വീട്ടുകാരുപറയുന്ന ലോക്കല് വാര്ത്തകള് പലതും തലേന്നേ എനിക്കറിയാവുന്നതായിരിക്കും. അങ്ങനെ ഇരുന്ന എല്ലാരും കൂടി കുണ്ടറ മുക്കടയില് ഉള്ള മില്മായിലേക്ക് കാല്നടയായി പോയി ചായയും പരിപ്പുവടയും കഴിച്ച്. അവിടെ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്ക് ലൈറ്റിന്റെ ചുവട്ടില് നിന്ന് കത്തിയും വച്ചിങ്ങനെ നില്ക്കും. ആകാശത്തിന് കീഴിലുള്ള എന്തുവിഷയവും അവിടെ ചര്ച്ചയ്ക്ക് വരും. ചെലപ്പോ വര്ഗ്ഗീയതയുമാകാം. ഏതായലും അവസാനം ശുഭരാത്രികള് പറഞ്ഞേ പിരിയുകളുള്ളു എല്ലാരും. അങ്ങനെ ഒരു ചര്ച്ചനടന്നോണ്ടിരിക്കുന്പോഴുണ്ട് എന്റെ മൊബൈലിലേക്ക് ഒരു മിസ്കാള് നന്പര് നോക്കീട്ട് ആരാണെന്ന് പിടികിട്ടുന്നുമില്ല. പത്ത് മിനിട്ട് കഴിഞ്ഞപ്പോ വീണ്ടും മിസ്കാള്. ഞാന് തിരികെ വിളിക്കാന് നോക്കിയപ്പോ നടക്കണില്ല. ഫോണിനെന്തോ കുഴപ്പം തലേന്നതില് പണിഞ്ഞ് അതിനെന്തൊക്കെയോ സംഭവിച്ചിരുന്നു. അടുത്തുനിന്ന തുളസ്സിയണ്ണന്റെ ഫോണ് വാങ്ങി തിരികെ വിളിച്ചു.
ആരാണ്
ഞാന് മനു.വാണ്. ഇത് ആരാണ്
മറുതലയില് നിന്ന് ഒരു സ്ത്രീശബ്ദം
ഞാന് ഇപ്പോ ചേട്ടന് കൊടുക്കാവേ.
ഞാന് ഞെട്ടിപ്പോയി.
കൊഴപ്പമായോ. എന്റെ ഫോണീന്നറിയാതെ കാള് വല്ലതും പോയോ. തിരികെ വിളിച്ച് ചേട്ടന് കൊടുത്ത് തെറിപറയാനാന്നോ.
അതോ ഞാനാരേയെങ്കിലും വിളിച്ച് കമന്റ് വല്ലോ പറഞ്ഞാരുന്നോ.
ആചേട്ടന് ഇനി തല്ലാനെങ്ങാണം. അയ്യോ.
എനിക്കൊരു പിടിയും കിട്ടീല.
അപ്പോ ഫോണില് പുരുഷ ശബ്ദം.
ശബ്ദം കേട്ടിട്ട് പരിചയവുമില്ല
ഇയാളെന്തു പണിയാ കാണിച്ചെ.
എനിക്കു കൈ മടക്കാന് പറ്റണില്ല. വെള്ളം കോരാന് പറ്റുന്നില്ല. ഒരുമാതിരി ഇച്ചീച്ചി പണിയായിപ്പോയി. എന്നാലും എന്നോടിത് വേണ്ടാരുന്നു.  ഞാനവിടെ ചിരിച്ചുകളിച്ചുനടക്കുന്നെന്നും പറഞ്ഞ് ഞാനത്ര പോങ്ങനൊന്നുമല്ല. എനിക്കുമാകും ഇതെല്ലാം. എന്നൊക്കെ പ്പറഞ്ഞ് ദേഷ്യപ്പെട്ടെന്തൊക്കെയോ പറഞ്ഞോണ്ടിരിക്കുന്നു. പക്ഷേ അപ്പോഴും എനിക്കാളെ പിടികിട്ടീട്ടുണ്ടായിരുന്നില്ല.
അവസാനം ധൈര്യം സംഭരിച്ച് ഞാന് ചോദിച്ചു.
ഇതാരാണ് എനിക്ക് മനസ്സിലായില്ല.
മറുതലയ്ക്കല് നിന്നും
ഞാനാ സുദര്ശനന്.
എന്റെ കൈയ്യില് നല്ലനീര്. അതും വച്ച് ഞാന് അന്പതുതൊട്ടി വെള്ളമെങ്കിലും കഷ്ടപ്പെട്ട് കോരിക്കാണും.  ഇയാളൊരുമാതിരി പന്നപ്പരിപാടിയായിപ്പോയി കാണിച്ചത്. അയാള് തുടര്ന്നു.
അതിനിടയില് എന്റെ ഭാഗ്യദോഷത്തിന് ഫോണ് കട്ടായി.
പ്രശ്നമായല്ലോ.
അയാള് വിചാരിക്കും ഞാന് കട്ടുചെയ്തതാണെന്ന്. ഞാന് വീണ്ടും വിളിച്ചു.
എന്റെ സുദര്ശനന് ചേട്ടാ ഞാന് മനഃപൂര്വ്വം ആരെയും ഉപദ്രവിക്കാറില്ല. ഞാന് ചേട്ടന്റെ കൈ പിടിച്ചൊടിക്കാനൊന്നുമല്ല പിടിച്ചത് ആ മൊബൈല് വാങ്ങി എന്റെ ടേബിളില് കൊണ്ടുവയ്ക്കുക എന്നു മാത്രമേ ഉദ്ദേശിച്ചിട്ടുമുള്ളൂ. അപ്പോ ചേട്ടന് ബലമായി പിടിച്ചതുകൊണ്ട് ആ കൈ ഞാന് പിടിച്ചുമാറ്റി. ചേട്ടന്റെ വിരല് ഷര്ട്ടില് ഉടക്കിയിരുന്നതുകൊണ്ട് അത് നൊന്തു അത്രയുമെയുള്ളൂ സംഭവം. ഞാന് മനഃപൂര്വ്വമേയല്ല അതു ചെയ്തത്
ചേട്ടന് ഒരു കാര്യം ചെയ്യ് ഒരു തുണി മടക്കി കൈയ്യില് കെട്ടി അതില് അല്പം എണ്ണഒഴിച്ച് കെടന്നുറങ്ങ് നാളെ രാവിലെ ശരിയാക്കോളും.
ഒരുകാര്യം തീര്ത്തും ഞാന് പറയുന്നു ഞാന് മനഃപൂര്വ്വമേയല്ല അങ്ങനെ ചെയ്തത്. കാരണക്കാരില് ചേട്ടനും അജിയുമെല്ലാം പെടും. എന്തായലും എണ്ണയിട്ടുകിടന്നുറങ്ങ് ശരിയായിക്കൊള്ളും
ഒരുവിധം സമാധാനിപ്പിച്ച് ഫോണ് കട്ട് ചെയ്തു.
എന്റെ സമാധാനം പോയിക്കിട്ടി. വല്ല കാര്യവുമുള്ളതാരുന്നോ. വെറുതേ ഓരോന്നൊപ്പിച്ചോളും എന്നിങ്ങനെ സ്വയം പറഞ്ഞ് കമ്മിറ്റി പിരിയാന് നിക്കാതെ വീട്ടിലേക്ക് പോന്നു. കുറേനേരമിങ്ങനെ വിഷാദം നിന്നു പിന്നെ പോയിക്കിടന്നങ്ങുറങ്ങി.
അടുത്ത ദിവസം ഞായറാഴ്ചയായിരുന്നു. ശ്രുതിലയത്തിന്റെ സുഹൃത്സംഗമത്തിന് തിരുവനന്തപുരത്തേക്ക് പോകുകയും ചെ്യ്തു.
പിന്നീട് ഞാന് സുദര്ശനനെ കാണുന്നത് തിങ്കളാഴ്ച ആയിരുന്നു. ഓഫിസിലെത്തി ആദ്യം ചെയ്തത്. സുദര്ശനേട്ടന്റെ കൈ പിടിച്ചുനോക്കുകയായിരുന്നു. ആ ചെറിയ വെരലില് തൊടുന്പോള് തന്നെ അയാള് പുളയുന്നുണ്ടായിരുന്നു. ആശുപത്രിയില് പോകണോ എന്ന ചോദ്യത്തിന് അയാള് ഇന്നെല തടവിച്ചിരുന്നു എന്നു മറുപടി പറഞ്ഞു. ഞാന് വിന്നിരുന്ന് എന്റെ ജോലിയില് മുഴുകി അന്നും അടുത്തദിവസവും അങ്ങനെ പോയി.
പിന്നെ നാലാം ദിവസമണ് ഞങ്ങള് കണ്ടുമുട്ടിയത്. കാരണം എനിക്കത്യാവശ്യമായി കോട്ടയം വരേ പോകേണ്ടതുണ്ടായിരുന്നതുകൊണ്ട് അടുത്ത ദിവസം ലീവിലായിരുന്നു. അതിനടുത്തദിവസവും അയാളുടെ കയ്യില് നീര് അല്പം പോലും കുറവില്ലായിരുന്നു.
എനിക്കതുകണ്ടിട്ട് വല്ലാത്ത വെഷമം തോന്നി. അറിയാതെ പറ്റിയതാണെങ്കിലും. നമുക്ക് എനിക്കുപരിചയമുള്ള ഒരു വൈദ്യരുണ്ട് അവിടെ പോകാം. അയാള് സമ്മതിച്ചു. അങ്ങനെ ഓഫീസ് സമയം കഴിഞ്ഞ്. ഞങ്ങള് വൈദ്യരെ കാണാന് പോയി. വൈദ്യര് കൈ പിടിച്ച് നോക്കിയിട്ട് ചോദിച്ചു?
ഭിത്തിയിലെങ്ങാനം ഇടിച്ചാരുന്നോ?”
എയ് ഇല്ല.
പിന്നെ എന്തു പറ്റി?
അതെ ഒരാളെന്റെ കൈയ്യില് തമാശക്കൊന്നു പിടിച്ചുതിരിച്ചതാ അപ്പോ ഇങ്ങനായി.
ഇങ്ങനോ ഓരോന്ന് ചോദിക്കുന്നതിനിടയില് വൈദ്യര് അയാളുടെ കയ്യ് മുഴുവന് എണ്ണ തേച്ച് പിടിപ്പിച്ചു. എന്നിട്ട് ആ ചെറിയ വിരല് പതിയെ വലിച്ചു ഹോ ആ കാഴ്ച ഒന്നു കൈണേണ്ടതായിരുന്നു വൈദ്യര് പിടിച്ചിരിക്കുന്ന കൈ ഒഴികെ അയാളുടെ മുഴുവന് ശരീരവും പിരിഞ്ഞങ്ങ് പോയി. ഞാനോര്ത്തു ഇത്രയും സഹനശേഷിയില്ലാത്തവന്. കഷ്ടം. അവസാനം വൈദ്യര് കൈയ്യില് വെള്ളത്തുണി കെട്ടി അതില് അല്പം എണ്ണയും ഒഴിച്ചിട്ട് ചോദിച്ചു.
നാളെ എപ്പഴാ വരുന്നത്?”
ഞാനാണ് മറുപടി പറഞ്ഞത് നാളെ വൈകിട്ട് ഇതേസമയം.
ഒരു കുപ്പിയില് അല്പം എണ്ണയും തന്നിട്ട് വൈദ്യര് അകത്തേക്ക് പോയി. ഞാന് പിന്നാലെ പോയി പണം നല്കി തിരികെ വന്ന് അയാള്ക്ക് എണ്ണ തേച്ച് പിടിപ്പിക്കേണ്ടവിധം വൈദ്യര് പറഞ്ഞത് പറഞ്ഞുമനസ്സിലാക്കി കൊടുത്തു. പതിയെ വൈദ്യശാലക്ക് വെളിയില് കൊണ്ടുവന്ന് വീട്ടിലേക്ക് പറഞ്ഞുവിട്ടു.

വാല്ക്കഷണം: ആവശ്യമില്ലാത്ത കാര്യങ്ങള്ക്ക് ദേഷ്യപ്പെട്ടാല് ഇത്തരം അപകടങ്ങള് സംഭവിക്കും.

അഭിപ്രായങ്ങള്‍

അളിയാ കലക്കി....
kichu പറഞ്ഞു…
enthaayallum kollaaam...... ayodhana kala okke padichathuu ....paavapettavarudey viral okke odikkaan aanalley ............. :d .... bhai ini inganey vardhicha deshyam varumbol .... Munna bhai cinema iley poley ......laugh therapy onnu pareekshichu nokkuu .......bhayangara rasam aayirikkum ........
Muzafir പറഞ്ഞു…
നല്ല കഥ..എന്തായാലും പാവം ആ സുധര്‍ശനെട്ടന്റെയടുത്തു കരാട്ടെ വേണ്ടായിരുന്നു...
MANU™ | Kollam പറഞ്ഞു…
കരാട്ടേ ഇറക്കിയതൊന്നുമല്ല....

പറ്റിപ്പോയതാ.....

അയാളെ കൊണ്ടുപോയി തടവിച്ചപ്പോഴാ ആശ്വാസമായേ....

ജനപ്രിയ പോസ്റ്റുകള്‍‌