Followers

Sunday, June 5, 2022

ഇനി നമുക്ക് പരിസ്ഥിതി ദിനത്തെക്കുറിച്ച് സംസാരിക്കാം

 #2 - ഇനി നമുക്ക് പരിസ്ഥിതി ദിനത്തെക്കുറിച്ച് സംസാരിക്കാം


ഭൂമി

അതുണ്ടായ കാലവും മറ്റും അവിടെ നിൽക്കട്ടെ.

മനുഷ്യനുണ്ടായ കാലത്ത് ഈ ഭൂമിയിലെ കരപ്രദേശം ഭൂരിഭാഗവും കാടുതന്നെയായിരുന്നു. 

അവൻ കടന്നുപോയ വഴിമുഴുവൻ വെട്ടിപ്പിച്ചു മരങ്ങളും മറ്റും വെട്ടിനശിപ്പിച്ചും കൃഷിഭൂമി ഉണ്ടാക്കിയും കെട്ടിടങ്ങളും ഫാക്ടറികളും അനുബന്ധവും ഉണ്ടാക്കിയും ആണ് കാടുകളും മരങ്ങളും അതിലുണ്ടായിരുന്നു ചെറുതും വലുതുമായ ജീവജാലങ്ങളും ഇല്ലാതായത്. 

ഇന്ന് അവനൊഴികെ മറ്റൊന്നിനും അതിജീവനമില്ലാത്ത അവസ്ഥയിൽ എത്തി നിൽക്കുന്നു.


ഇന്നുള്ള ചെടികളും മരങ്ങളും ഒക്കെ അവന്റെ അതിജീവനത്തിനുവേണ്ടി മാത്രമുള്ളതാണ്. ഞാൻ നട്ടുവളർത്തി പരിപാലിക്കുന്ന ഇഞ്ചിയും, മഞ്ഞളും, മുരിങ്ങയും, വാഴയും, ചേനയും, കാച്ചിലും, ചേമ്പും, മാവും, പ്ലാവും ഉൾപ്പടെയുള്ളവ എല്ലാം എനിക്ക് (മനുഷ്യന്) ആഹരിക്കാൻ വേണ്ടി മാത്രമായി വച്ചുപിടിപ്പിക്കുന്നതാണ്. അതല്ലാത്ത എല്ലാത്തിനെയും ഞാൻ കള എന്ന വിഭാഗത്തിൽ പെടുത്തി പുഴുതെറിയുകയും ചെയ്യുന്നുണ്ട്.


അപ്പോ എന്താണ് ഈ പരിസ്ഥിതി സംരക്ഷണം നമുക്കാവശ്യമുള്ള മരങ്ങളും ചെടികളും മറ്റും നട്ടുപിടിപ്പിച്ചു പരിപാലിക്കുന്നത് ആണോ. അത് മാത്രം ആണോ പരിസ്ഥിതി സംരക്ഷണം.


അല്ല അസ്വാഭാവികമായി പരിസ്ഥിതി ചൂഷണം ചെയ്യുന്ന എല്ലാത്തിനെയും നശിപ്പിക്കണം.

പ്രകൃതിയെ സ്വാഭാവികമായി ഇങ്ങനെ നിലനിൽക്കാൻ അനുവദിക്കണം.

മണ്ണിലിടുന്ന പ്ലാസ്റ്റിക്കിനേക്കാൾ അപകടകാരിയാണ് നാമോരോരുത്തരും. നാം പ്രകൃതിയുടെ സ്വാഭാവികതകളെ നശിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.


ഏതു ജീവി സമൂഹം വന്നപ്പോഴാണോ ഭൂമിയിലെ മരങ്ങളും ജീവജാലങ്ങളുടെയും എണ്ണം കുറഞ്ഞില്ലാതായത്. ഏതു ജീവിസമൂഹമാണോ എണ്ണത്തിൽ കൂടുതലായത് ആ ജിവി സമൂഹത്തിന്റെ എണ്ണം കുറച്ചുകൊണ്ടുവരണം. അതും സ്വാഭാവികമായി തന്നെ.


അപ്പോ ആ ജിവിസമൂഹത്തിനുവേണ്ടി വെട്ടിപ്പിടിച്ച മണ്ണ് സ്വതന്ത്രമാകും. അവിടെ ചെടികളും മരങ്ങളും വളരും മനുഷ്യനുവേണ്ടിയല്ലാതെ സ്വാഭാവികമായി തന്നെ അതിൽ മറ്റു ജീവികളും ജീവജാലങ്ങളും സ്വാഭാവികമായി തന്നെ ഉണ്ടാകും. നിലനിൽക്കും.


അതല്ലേ അതിന്റെ ശരി....


“ഇനി ഭൂമിക്കു പുറത്തുള്ള പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു നോക്കാം”


പ്രകൃതി എന്നു പറയുമ്പോ ഭൂമി മാത്രവുമല്ല അതിനു പുറത്തും സൂര്യനും സൗരയൂധത്തിനും പുറത്തും ഉള്ള കോടാനുകോടി ഗോളങ്ങളും മെല്ലാം ചേരും അവയിലും സ്വാഭാവികമായും അല്ലാതെയും നടക്കുന്ന മാറ്റങ്ങളും ഭൂമിയെല കാലാവസ്ഥ വ്യതിയാനത്തിനും മാറ്റത്തിനും കാരണമാകുന്നുണ്ട്. 


അവയൊന്നും നമുക്ക് തടയാനുമാകില്ല. 

ഭൂമിയുടെ ചൂട് മരങ്ങൾ ഇല്ലാതാകുന്നതുകൊണ്ട് വിഷവാതകങ്ങൾ പുറത്തുവിടുന്നതുകൊണ്ടോ മാത്രം ഉയരുന്നതല്ല. 


സൂര്യനിൽ നിന്നും കൃത്യമായ അകലം പാലിച്ചു നിന്ന കാലത്താണ് ഭൂമിയിൽ ജീവന് അനുകൂലമായ താപനില ഉണ്ടായിരുന്നത്. ഭുമിയും സൂര്യനുമായുള്ള അകലത്തിൽ മാറ്റം വരുന്നതനുസരിച്ചാണ് ചൂട് കൂടിവരുന്നു. 


കാലം പോകുന്നതനുസരിച്ച് അടുത്ത ഗ്രഹത്തിൽ ഭൂമിയുടേതിനു തുല്യമായ താപനിലയിലെത്തും അന്നു ഭൂമിയിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യവും ഉണ്ടാകും. അപ്പോഴേക്കും ആ ഗ്രഹത്തിലേക്ക് എത്തിപ്പെടാനാകട്ടെ എന്നാശംസിച്ചുകൊണ്ട്.


ലോക പരിസ്ഥിതി ദിനാശംസ...നന്ദി

നമസ്‌കാരം


മനു കൊല്ലം (ഒക്കെയും എന്റെ ചിന്തകൾ മാത്രമാണ്)

#2 - ഈ സീസണിലെ രണ്ടാം കഥ

ലോക പരിസ്ഥിതി ദിനം - ഇന്നലെയല്ലേ?


#1

ഇന്ന് ലോക പരിസ്ഥിതി ദിനം.

അത് ഇന്നലെയല്ലേ?


അതെ.... 

അത് ഇന്നലെയായിരുന്നു.

ജൂൺ 5 2022 ആണ് ലോക പരിസ്ഥിതി ദിനം.


അപ്പോ ഇന്നെന്നു പറഞ്ഞിരിക്കുന്നതോ?


കർഷകനല്ലേ...

ഇടത്തോട്ട് തോളു ചരിച്ച്


ഇന്നലെ മുഴുവൻ കളപറിക്കലായിരുന്നു.


എന്റെ ഫേസ്ബുക്ക് മാനേജർ ഇന്നലെ ഇല്ലാരുന്നു താനും.

അപ്പോ പിന്നെങ്ങനെ ഇന്നലെ പോസ്റ്റിടും.


തിരിഞ്ഞാ.....


ന്നാ അടുക്കള ഭാഗത്തേക്ക് പോകാം..


അവിടെ നിറയെ ആൾക്കൂട്ടം.

ഇന്നിങ്ങോട്ട് തിരുഞ്ഞുനോക്കണ്ടാ 

വിശക്കുമ്പോ വന്നാമതി.. 


സൈക്കളുമെടുത്ത് ഞായറാഴ്ചത്തെ മോണിംഗ് വാക്കിനിറങ്ങി.

സൈക്കിളെടുക്കുന്ന കണ്ടപ്പോഴേ ഇളയവൾ കുടിവെള്ളക്കുപ്പി കൊണ്ടുവന്ന് സൈക്കിളിൽ വച്ചു. 


അങ്ങനെ കുതിരയുമായി റോഡിലേക്കിറങ്ങി

ഞായറാഴ്ചയല്ലെ കരാട്ടേ കളരിയിലേക്ക് വച്ചുപിടിക്കാം

അതാവുമ്പോ കുറച്ചുദൂരം ചവിട്ടുകയും ചെയ്യാം.

********


കൊറോണ പിടിവിട്ട കാലം മുതൽ ആഴ്ചയിൽ 4 ക്ലാസ് അതും രാവിലെയും വൈകിട്ടും ഉണ്ടായിരുന്നു; മാസ്റ്ററുടെ ഹോം ഡോജോയിൽ. കുട്ടികൾക്ക് എപ്പോ എതു ക്ലാസ്സിനു വേണമെങ്കിലും വന്നു പങ്കടുക്കാം. 2 ക്ലാസ് മിനിമം വന്നിരിക്കണം (മടിയന്മാർക്കുള്ള വാർണിംഗ്). കുട്ടികൾക്കു മാത്രമല്ല സീനിയേഴ്‌സിനും പങ്കെടുക്കാം.


ഇപ്പോഴത്തെ പാക്കറ്റ് കാരാട്ടേ പോലെ തൊടുന്നതിനും പിടിക്കുന്നതിനും ഒക്കെ ഫീസ് ചോദിക്കുന്ന പരിഷ്‌കൃതസമൂഹ കരാട്ടേക്കാരേപ്പോലെയുള്ള ഒരു ജാഡയും മാസ്റ്റർക്കില്ല.


അപ്പോ കുട്ടികളുടെ ക്ലാസും കാണാം സീനിയേഴ്‌സ് (സമകാലികർ) ആരെങ്കിലും ഉണ്ടെങ്കിൽ അല്പം കുശലവും പറയാമല്ലോ എന്നുകൂടി കരുതി.

*********


കൊറോണ തുടങ്ങിയപ്പോ അവസാനിച്ച കുണ്ടറ സൈക്ലിൾ ക്ലബ്ബിന്റെ പ്രവർത്തനം; ഒന്നാം തരങ്കവും രണ്ടാം തരങ്കവും ഒക്കെയവസാനിച്ച് കൊറോണ കെട്ടടങ്ങിത്തുടങ്ങിയിട്ടും പുനരാരംഭിക്കാനായിട്ടില്ല.


കൃത്യമായ വ്യായമവും ആരോഗ്യ ശീലങ്ങളുമൊക്കെ മലയാളിക്ക് അത്ര പ്രിയം പോരാ.


“കേരളത്തിൽ എല്ലാ കരാട്ടേ സ്റ്റൈലുകളും കൂടി അടവച്ചുവരിയിരിക്കുന്ന ബ്ലാക് ബല്ടുകളുടെ കണക്കെടുത്താൽ വർഷാവർഷം ഒന്നാം ക്ലാസിൽ കയറുന്ന കുട്ടികളെക്കാൾ വരും”. 


ഒന്നുകിൽ കുട്ടികൾ ഉന്തിത്തള്ളി ബ്ലാക് നേടുന്നതുവരെ കരാട്ടേ പഠിക്കുന്ന, അല്ലെങ്കിൽ രക്ഷകർത്താക്കളുടെ നിർബന്ധത്തിന് മാത്രം പഠിക്കുന്നു. അതുമല്ലങ്കിൽ ചില കാരട്ടേ സ്‌കൂളുകാർ പണത്തിനുവേണ്ടി മാത്രം ബ്ലാക് ബൽട് കച്ചവടം നടത്തുന്നു. 


എന്തൊക്കെ ആയാലും പണ്ടത്തെപ്പോലെ സെൽഫ് ഡിഫൻസിനുവേണ്ടി കരാട്ടേ പഠനം നടത്തുന്ന സ്റ്റൈലുകൾ തുലോം തുച്ഛവും; അങ്ങനെ പ്രാക്ടീസ് ചെയ്യിക്കുന്ന മാസ്റ്റർമാർ കുറവുമാണ്.


എന്തിനേറെ രക്ഷകർത്താക്കൾക്കും കറുത്ത നിറമുള്ള ബൽട് മതിയല്ലോ ? എല്ലാ ബ്ലാക് ബൽടും ബ്ലാക് ബല്ട് അല്ല എന്നു തിരിച്ചറിയാൻ ഇവരെയൊക്കെ പട്ടികടിക്കാനെങ്കിലും ഓടിക്കണം.

************


അതങ്ങനെ നിക്കട്ടെ സൈക്കിളിലേക്ക് വരാം. 


ഗ്രൂപ്പ് സൈക്കിളിംഗ് പുനരാരംഭിക്കാനായി നടത്തിയ ശ്രമങ്ങൾ തീർത്തും പരാജയമായിരുന്നു. കാരണം എനിക്ക് ആവറേജ് സ്പീഡിൽ പോലും സൈക്കിൾ ചവിട്ടിപ്പോകാൻ കഴിയാതായി എന്നതല്ലാതെ മറ്റൊരു പ്രയോജനവും കിട്ടിയില്ല. കൂടെ വരുന്നവരെയൊക്കെ കൊറോണ അത്രയ്ക്ക് മടയന്മാരാക്കിയിരുന്നു. അവാസാനം മറ്റാരെയും കൂട്ടാതെ സൈക്കിളിം ചെയ്യാൻ തുടങ്ങി. അലസന്മാരെയും കൊണ്ടുള്ള റൈഡിനുപോക്ക് ഇനിയില്ലെന്നു തീരുമാനിച്ച് രണ്ടു മൂന്നു മാസമായി ഒറ്റയ്ക്കാണ് റൈഡ്.


പക്ഷേ രണ്ടാഴ്ച മുന്നേ സൈക്കിളിനേറ്റ അവിചാരിതവും അശ്രദ്ധകൊണ്ടു സംഭവിച്ചതുമായ രണ്ടു പഞ്ചറുകളും തിരിച്ചുള്ള ഉരുട്ടിക്കൊണ്ടൊള്ളവരവും മൂലം മനസ്സിനേറ്റ് ആഘാതത്തിനുശേഷം വീണ്ടുമുള്ള ആദ്യത്തേ ദൂരെപ്പോക്കാണ് ഇന്നത്തേത്.

*************


പഞ്ചറിനേക്കുറിച്ചല്ലേ?

അതു പറഞ്ഞിട്ടുപോകാം.


അനിയന്റെ വീടിന്റെ പാലുകാച്ച് കഴിഞ്ഞ അടുത്ത ദിവസം സൈക്കിൾ റൈഡിനിറങ്ങിയപ്പോ അവിടെ ഒന്നു കയറിപ്പോകാം എന്നു കരുതി പോയി. വീടുനു പുറത്തു തന്നെ നിന്നു സംസാരിച്ചു മടങ്ങി റൈഡിനു പോയി. പക്ഷേ കുറേ ദൂരം പോയപ്പോൾ മുൻ ടയറിനു കാറ്റു കുറയുന്നതുപോലെ തോന്നിയതായിരിക്കും എന്നുകുരതി ആഞ്ഞു ചവിട്ടി കുറേദുരം ചെന്നപ്പോ കാറ്റു മുഴുവൻ പോയിരിക്കുന്നു.


വാൽവ് ലീക്കായിരിക്കും എന്നു കരുതി തിരികെ നടന്നു.

സൈക്കിളുമുരുട്ടിയുള്ള നടപ്പുകണ്ട് സ്ഥിരം നടത്തക്കാരനായ ഒരു ചേട്ടൻ ചോദിച്ചു... 


പഞ്ചറാണോ ?


അദ്ദേഹം എന്നേ സൈക്കിളിന്റെ മുകളിലല്ലാതെ കണ്ടത് അന്നായിരുന്നു.

അപ്പോ പിന്നെ സ്വാഭാവികമായും അങ്ങനെ ചോദിക്കണമല്ലോ.

പക്ഷേ പഞ്ചാറാണോ എന്നു ഉറപ്പിച്ചു പറയാൻ എനിക്കു കഴിയുന്നുമില്ല.

നല്ല ബ്രാന്റഡ് ടയറും ട്യൂബും നിരപ്പായ ടാർ റോഡിലൂടെയാണ് പോയതു താനും...


ആണെന്നു തോന്നുന്നു.

എന്നുപറഞ്ഞ് ഞങ്ങൾ എതിർ ദിശയിൽ നടന്നകന്നു.


വീട്ടിലെത്തി ആദ്യം ചെയ്തത് സൈക്കിളിൽ നിന്നും ടയർ ഇളക്കി അതിൽ നിന്നും ട്യൂബ് പുറത്തെടുത്തു. ട്യൂബിലേക്ക് കാറ്റടിച്ചു നോക്കാം ചിലപ്പോ ശരിയായാലോ. കാറ്റടിച്ചു നിറച്ച് അവിടെ വച്ചിട്ട് പോകാൻ റഡിയായി. തിരികെ വന്നപ്പോ കാറ്റെല്ലാം പോയിരിക്കുന്നു. കാറ്റുപോകുന്ന ഹോൾ കണ്ടുപിടിച്ചു മുനയുള്ള എന്തോ ഒന്ന് കുത്തി കൊണ്ടതാണ്. ഒരോരുത്തന്മാര് ആണിയോ മറ്റോ റോഡിലിട്ടിരുന്നതയിരിക്കും.


ഓഫീസിൽ പോകുന്ന വഴിയിൽ പുന്നമുക്കിലെ സജീവ് അണ്ണന്റെ കയ്യിൽ കൊടുത്താൽ ഒട്ടിച്ചു റഡിയാക്കി വയ്ക്കും. തിരികെ വരുമ്പോ കൊണ്ടുവന്നു ഫിറ്റ് ചെയ്താൽ നാളത്തെ റൈഡു മുടങ്ങില്ല.അടുത്ത ദീവസം വീണ്ടും സൈക്കിൾ റൈഡിനുപോയി. കാറ്റൊക്കെ പരിശോധിച്ച് ഉറപ്പിച്ചിട്ടാണ് പുറപ്പെട്ടത്. തലേദിവസം കാറ്റുകുറവുന്ന സ്ഥലത്തെത്തിയപ്പോ വീണ്ടും കാറ്റുകുറവ്. 


സയൻസ് പതിയെ തലയിൽനിന്നിങ്ങി.

ഇനി വല്ല പ്രേതബാധയും. 


ഹെയ് അല്ല.

പരീക്ഷണത്തിനു നിൽക്കാതെ തിരികെ ചവിട്ടി പോകാൻ തീരുമാനിച്ചു.

കുറേ വന്നപ്പോ നിശേഷം കാറ്റു നിശേഷം തീർന്നു.

ഉരുട്ടി വീട്ടിലെത്തി ടയറഴിച്ചു.

ഈ പ്രാവശ്യം ട്യൂബും ടയറും ഒന്നിച്ച് സൈക്കിൾ കടയിൽ കൊണ്ടുകൊടുത്തു.


വാങ്ങാനെത്തിയപ്പോ സജീവ് അണ്ണൻ കാത്തിരിക്കുകയായിരുന്നു.

ഒരു മൊട്ടുസൂചിയുടെ മുന എനിക്കെടുത്തു തന്നു. 

എന്നിട്ട് പറഞ്ഞു

അന്നു പഞ്ചറായ ഇടത്തല്ലാ ഇന്നു വന്നത്.

ഇന്നു ട്യൂബിന്റെ രണ്ടുഭാഗത്തും കുഴി വീണിരുന്നു.


ഇന്നലെ ടയർ കൊണ്ടുവന്നിരുന്നെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു.


പെട്ടന്നാണ് മൊട്ടുസൂചി ചിന്ത അനിയന്റെ വീടിന്റെ പാലുകാച്ചിലേക്ക് പോയത്. അവിടെ പന്തലുകാർ ഉപയോഗിച്ച മൊട്ടുസൂചികളിലൊന്ന് തറയിൽ കിടന്നതായിരിക്കും.


പറഞ്ഞിട്ടുകാര്യമില്ല നല്ല ടയറിലും ട്യൂബിലും കുഴി വീണു 2 പഞ്ചറും കിട്ടി.

ശേഷം സൈക്കിൾ ചവിട്ടിനുള്ള ആവേശം അവസാനിച്ചതിനാൽ വീട്ടിലുള്ള ഓർബീട്രക്കിലേക്ക് റൈഡ് മാറ്റിപ്പിടിച്ചു.

**************


ഒറ്റയ്ക്കുള്ള സൈക്കിൾ റൈഡ്

ചെവിയിൽ പാട്ടും

നേരം പുലർന്നുവരുന്നതേയുള്ളു

കൂടെ ആരുമില്ലാത്തതിനാൽ നല്ല വേഗതയിൽ തന്നെ ചവിട്ടി നീങ്ങാനായി.


ഡോജോയുടെ ഗേറ്റ് അടഞ്ഞുകിടക്കുന്നു.

അകത്തും ആരേയും കാണുന്നില്ല ഗേറ്റ് പതിയെ തുറന്ന് അകത്തു കയറി.

മാവിൻ ചോട്ടിലേക്ക് സൈക്കിൾ നീക്കി വച്ച് വെള്ളം എടുത്തൽപം കുടിച്ചു.

വേഗതയിൽ ചവിട്ടിയതിന്റേതാണ് കാലിന് നല്ല കഴപ്പ്.

അല്പം ചാരി ഇരുന്ന് ആലോചിച്ചു എന്തായിരിക്കും സംഭവിച്ചത്.

ആരേയും കാണാത്തത് എന്തായിരിക്കും.

********************


സ്‌കൂൾ തുറന്നപ്പോൾ ക്ലാസുകൾ പഴയതുപോലെ റീ അറേഞ്ചു ചെയ്തിരുന്നു.

കുറേദിവസമായി ഈ വഴിയൊന്നും വരാഞ്ഞതുകൊണ്ട് അറഞ്ഞില്ല.

ഏതായാലും ഇവിടെ വരെ എത്തിയില്ലെ മാസ്റ്ററെ ഒന്നു വിളിക്കാം...


റിംഗ് അടിക്കുന്നു.

ങാ... മനു പറയ്...

ഞാൻ സൈക്കിൾ ചവിട്ടി ഇവിടെ വന്നാരുന്നു ആരേയും കാണുന്നില്ല.

അതുകൊണ്ട് വിളിച്ചതാണ്.


വല്ലപ്പോഴും ഒക്കെ അതിലേ വരണം.... (നീരസം കലർന്ന ശബ്ദത്തിൽ)

ഇപ്പോ ക്ലാസിലാണ്.


(കുറേ ആയി അതുവഴി പോയിട്ട് അതിന്റെ നീരസം പ്രകടിപ്പിച്ചതാണ്.

ക്ലാസ് എടുത്തുകൊണ്ടിരിക്കുകയാണ്.)


ശരി മാസ്റ്റർ... ഞാൻ ഉടൻ തിരികെപ്പോകും..


അതു കട്ടായി.

അഞ്ചു മിനിറ്റോളം അവിടെ നിന്നു തിരികെ വീണ്ടും വീട്ടിലേക്ക്.

വീട്ടിലെത്തി അൽപം ഇരുന്നു.

*****************************


മഞ്ഞളും ഇഞ്ചിയും കൃഷി ചെയ്തിരുന്നത് കിളിർത്ത് മൂന്നുനാല് ഇലവന്നിരുന്നു. അതിനിടയ്ക്ക് അതിനേക്കാൾ വലിയ കള ചെടികൾ വളർന്നുനിൽക്കുന്നുണ്ടായിരുന്നു. അതൊക്കെ ഒന്നു വൃത്തിയാക്കാം എന്നു കരുതി കുട്ടികളെയും കൂട്ടി പറമ്പിലേക്കിറങ്ങി.


കാന്താരിച്ചെടി നിറയെ ചുവന്ന ബൾബുകൾ മൂത്തവളോട് അവയൊക്കെ ശ്രദ്ധയോടെ പറിച്ചു ശേഖരിക്കാൻ പറഞ്ഞു ഞാൻ കളപറിക്കാൻ ആരംഭിച്ചു. ഉച്ചയോടടുക്കുമ്പോഴാണ് ഞങ്ങൾ മൂവർ സംഘം അവയൊക്കെ പറിച്ചു മാറ്റി പറമ്പിന്റെ ഒരുഭാഗം വൃത്തിയാക്കിയത്. പെട്ടന്നു പെയ്ത തുടർച്ചയായ മഴ ആവശ്യമുള്ള ചെടികളേക്കാൾ ഉയരത്തിൽ കള വളരുന്നതിന് സഹായകമായി. വിശപ്പ് അധികരിച്ചപ്പോൾ പണിമതിയാക്കി കയറി.


ഒന്നു കുളിച്ചു റഡിയായി വരാന്തയിൽ വന്ന് അച്ഛന്റെ പഴയ ചാരുകസാരയിലിരുന്നു.


മൊബൈൽ എടുത്ത് ഒന്നു തോണ്ടി.

ദേ കിടക്കുന്നു പരിസ്ഥിതി ദിനത്തിന്റെ പോസ്റ്റുകളുടെ പ്രവാഹം.

ചെടി വയ്ക്കുന്നു, 

മരം വയ്ക്കുന്നു, 

കുട്ടികളെക്കൊണ്ട് ചെടി വയ്പ്പിച്ചു ഫോട്ടോം പിടിക്കുന്നു..


(കൊന്നയോ, കറിവേപ്പോ, പൂവ് പിടിക്കുന്ന ചെടിയോ വയ്ക്കുന്ന ഫോട്ടോകൾ അതും കോൺക്രീറ്റിട്ട മുറ്റത്തിന്റെ അരുകിൽ. ഒരു പറമ്പുവാങ്ങി അതിൽ മുഴുവൻ വീടും വച്ച് ബാക്കി സ്ഥലം മുഴുവൻ ഇന്റർലോക്കുമിട്ട് അതിനുമുകളിൽ പ്ലാസ്റ്റിക് ചട്ടികളിൽ ചെടിവയ്ക്കുന്നവർ എങ്ങനെ ഒരു കാട് അല്ലെങ്കിൽ ഒരു മരമെങ്കിലും മനഃപ്പൂർവ്വമായി വച്ചുപിടിപ്പിക്കും. 


മരം നടുന്നവരുടെ അഭിനയം കണ്ട് രോമാഞ്ചം കൊണ്ടുപോയി...

മൊബൈലും താഴെ വച്ചു ഞാനൊന്നു മയങ്ങട്ടെ.

വൈകിട്ടു ഒന്നുകൂടി പറമ്പിലേക്കിറങ്ങി ബാക്കി കളകൾ കൂടി വൃത്തിയാക്കണം.

അപ്പോ കൃഷിവിളകൾ നല്ല പോലെ വളർന്നുകയറിക്കോളും. 

എനിക്ക് (മനുഷ്യന്) മാത്രമായി അതിജീവിക്കണമല്ലോ...!

*******************

ഏവർക്കും ഒരു ലോക പരിസ്ഥിതി ദിനാശംസ നേരുന്നു...

ഇന്നലെ ആശംസിക്കാതിരുന്നത് അൽപം പരിസ്ഥിതി ചൂഷണ (പോച്ച പറി) ത്തിലായിരുന്നു.നന്ദി

നമസ്‌കാരം


മനു കൊല്ലം (ഒക്കെയും എന്റെ ചിന്തകൾ മാത്രമാണ്)

#1 - ഈ സീസണിലെ ആദ്യ കഥ

Saturday, November 9, 2019

ഒരു പോലീസ് പിടിച്ച ചായ കുടി.

ഓഫീസ് ദിവസങ്ങളിലെ വൈകുന്നേരങ്ങളിലെ ചായകുടി മിക്കവാറും കുണ്ടറയിലെ മോഡേൺ ബാറിനടുത്തുള്ള ശ്രീഗണേഷ് ഹോട്ടലിലായിരിക്കും. അതിനൊരു പ്രധാന കാരണവും ഉണ്ടായിരുന്നു സൊസൈറ്റിയിൽ നിന്നും കിട്ടുന്ന നല്ല ശുദ്ധമായ പാലിൽ ആണ് ചായയ്ും കാപ്പിയും ഉണ്ടാക്കുന്നത്. ശ്രീഗണേഷിൽ പോകുന്ന ദിവസങ്ങളിലെല്ലാം മൂന്നോ നാലോ സുഹൃത്തുക്കൾ കൂടി ഉണ്ടായിരിക്കും കാരണം എല്ലാരും വൈകുന്നേരത്തെ ആ ചായകുടിസമയത്ത് വിളിച്ചാൽ ഒന്നിച്ചു തന്നെ വരും. 

'പുതിയ ഗതാഗത നിയമം പാലിക്കപ്പെടണം എന്നുറപ്പുള്ളതുകൊണ്ട് ഇനി വണ്ടിക്ക് ടയറില്ലെങ്കിൽ പോലും ബൈക്കിൽ പോകുമ്പോൾ ഹെൽമെറ്റും കാറിൽ പോകുമ്പോൾ ബൽറ്റും ഇടാറുണ്ട്. മാത്രവുമല്ല 50 പൈസയുടെ മിഠായി വാങ്ങിയാൽ അതിന്റെ കവർ പോലും മടക്കി പോക്കറ്റിൽ വച്ച് വീട്ടിൽ പ്ലാസ്റ്റിക് ശേഖരിക്കാനുള്ള ചാക്കിൽ കൊണ്ടിട്ട് പ്രതിമാസം പ്ലാസ്റ്റിക് ശേഖരിച്ച് പ്രോസസ് ചെയ്യുന്നിടത്തേക്ക് കൊണ്ടുപോകുന്ന ചേച്ചിക്ക് അങ്ങോട്ട് കാശുകൊടുത്ത് കൊടുത്തുവിടുകയും ചെയ്യുന്നുണ്ട്. ഈ ഭൂമിയും ലോകവും നമുക്കും മനുഷ്യനല്ലാത്ത മറ്റു ജീവികൾക്കും സ്വതന്ത്രമായി ജീവിക്കാൻ വേണ്ടിയുള്ളതാണല്ലോ ? നശിപ്പിക്കാൻ പാടില്ല  എന്നതാണ് എന്റെ മതം. ചെറുപ്പത്തിലെപ്പോഴോ സ്വയമോ മറ്റെതെങ്കിലും പ്രേരണയാലോ (എന്താണെന്ന് ഓർക്കുന്നില്ല) ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് എന്നേ ഞാനാക്കണ്ടാ എന്നു തീരുമാനമെടുത്തിരുന്നു. 'മദ്യപിച്ചോ വെറ്റില മുറുക്കിയോ (ഇപ്പോ ഹാൻസ്) പുകവലിച്ചതിന് ശേഷം പുകമണവുമായോ ആരെങ്കിലും എന്റെ ഓഫീസിൽ വന്നാൽ പോലും പ്രത്യക്ഷമായി തന്നെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നു താനും.'

അങ്ങനെ പതിവുപോലെ ഇന്നലെ വൈകുന്നേരം 4 മണിയായപ്പോൾ ഞാനും മാതൃഭൂമി റിപ്പോർട്ടർ ബിജു അണ്ണനും, കരാട്ടെ സുഹൃത്ത് ശ്യാം രാജും കൂടി ഒരു ചായ കുടിക്കാം എന്നു കരുതി ഇറങ്ങി അടുത്തുള്ള ചായക്കടയിൽ ഇടയ്ക്ക് പോകാറുണ്ടെങ്കിലും അത്ര രുചികരമായ ചായ കിട്ടാറില്ല. അതിനാൽ ശ്രീഗണേശിലേക്ക് പോകാം എന്നു തീരുമാനിച്ച് 2 ബൈക്കിലായി യാത്ര തിരിച്ചു. അവിടെ എത്തി ചായക്ക് പകരം നല്ല കടുപ്പത്തിൽ നല്ലപോലെ പാലൊഴിച്ച് കാപ്പിയും മസാല ദോശയും വടയും ഒക്കെ കഴിച്ച് പുറത്തിറങ്ങി. തിരികെ ശ്യാം അയാളുടെ ബൈക്കിലും ഞാനും ബിജു അണ്ണനും എന്റെ ബൈക്കിലും കയറി ദൂരെ നിന്നും ഒരു കാർ വരുന്നത് വക വയ്ക്കാതെ ഞാൻ വേഗതയിൽ ബൈക്കോടിച്ച് റോഡിന്റെ അപ്പുറത്തിറങ്ങി. കുണ്ടറ ആശുപത്രിമുക്കിൽ നിന്നും വന്നാൽ മുക്കട ജംഗ്ഷൻ കഴിഞ്ഞ് ആണ് ശ്രീഗണേശ് ഹോട്ടൽ. തിരികെ അപ്പുറത്തിറങ്ങിയാൽ ആദ്യം മുക്കട ജംഗ്ഷൻ പിന്നെ ആശുപത്രിമുക്ക്; അവിടെയാണ് എന്റെ ഓഫീസ്. അപ്പുറത്തിറങ്ങി മുക്കട ജംഗ്ഷനിലേക്ക് വണ്ടി ഓടിച്ച എന്റെ മുന്നിലേയ്ക്ക് ഒരു പോലീസ് ജീപ്പ് വട്ടം കൊണ്ടുവന്നു നിറുത്തി.

ഒരു പോലീസ്സുകാരൻ ചാടിയിറങ്ങി എന്നേ തടഞ്ഞു. എനിക്ക് ഒന്നും മനസ്സിലായില്ലാത്തതിനാൽ ഞാൻ വലത്തേക്ക (റോഡിനു നടുവിലേക്ക്) നീക്കി വണ്ടി നിറുത്തി. അങ്ങനെ  ചെയ്യാൻ കാരണം ചാടിയിറങ്ങിയ പോലീസുകാരനെ മുട്ടാതെയും ആ ജീപ്പ് അവിടെയിട്ടു തിരിക്കാനെങ്ങാണമായിരിക്കും എന്നു കരുതിയും ആയിരുന്നു. പക്ഷേ എന്നേ തടഞ്ഞ പോലീസുകാരൻ എന്റെ ബൈക്ക് ആ റോഡിന് നടുവിൽ വച്ച് താക്കോൽ ഓഫ് ചെയ്ത് ബൈക്ക് സൈഡിലേക്ക് ഒതുക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഒതുക്കിയില്ല കാരണം അദ്ദേഹം ചെയ്തത് തെറ്റാണ് മാത്രവുമല്ല ഈ പ്രവർത്തികളുടെ ഉദ്ദേശ്യം എനിക്കു മനസ്സിലായതുമില്ല.

എന്നോട്

'ലൈസൻസുണ്ടോ?'

ഞാൻ പറഞ്ഞു 'ഉണ്ടല്ലോ... !'

ഉണ്ടല്ലോ എന്നു പറഞ്ഞ മറുപടി കേൾക്കാഞ്ഞപോലെ ആ ചെറുപ്പക്കാരനായ ആ പോലീസുകാരൻ എന്റെ ഹെൽമെറ്റിനുള്ളിലേയ്ക്ക് തലയിട്ടു. വീണ്ടും ചോദ്യം ഇൻഷുറൻസ് ഉണ്ടോ ?

ഞാൻ പറഞ്ഞു 'അതും ഉണ്ടല്ലോ...!'

'ഒരു ദന്ത ഡോക്ടറേക്കാൾ പ്രാഗത്ഭ്യത്തോടെ  ഹെൽമറ്റിനുള്ളിലൂടെ എന്റെ വായും നാക്കും പല്ലും പരിശോധിച്ച് പിറകേ ഇറങ്ങിവന്ന അഡിഷണൽ എസ്സ്. ഐ. യോട് കുഴപ്പമൊന്നുമില്ല എന്നാംഗ്യം കാണിക്കുന്നു. എന്നിട്ട് കണ്ണുകൊണ്ട് പതിയെ എന്നോട് പൊയ്‌ക്കോളാൻ പറയുന്നു.'

എനിക്കു പിന്നിൽ വാഹനങ്ങൾ അനവധി ബ്ലോക്കായിട്ടുണ്ട് എന്ന തിരിച്ചറിവിൽ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഇങ്ങുപോന്നു.

*വളരെയധികം ഇൻസൾട്ടിംഗായി ഈ വിഷയം എനിക്കു തോന്നി അതിനാൽ മാത്രം ഈ കുറിപ്പിവിടെ ഇടുന്നു.*

പോലീസുകാരുടെ ഉദ്ദേശ്യം എന്തായിരുന്നു എന്നു മനസ്സിലാക്കാൻ എനിക്കു പിന്നെയും സമയമെടുത്തു.

കാരണം

ഒരു ക്രിമിനൽ കേസിലെ പിടികിട്ടാപ്പുള്ളിയെ പിടിക്കുന്ന അത്രയും ബുദ്ധിമുട്ടെടുത്ത് അരമണിക്കൂറിൽ കൂടുതൽ ചെലവഴിച്ച് ചായയും മറ്റും കഴിച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്ത് വന്ന ഞാനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് വട്ടം പിടിച്ച് എനിക്ക് ലൈസൻസുണ്ടോ ഇൻഷുറൻസ് ഉണ്ടോ എന്നു പരിശോധിക്കുക. അതും തിരക്കുള്ള റോഡിന്റെ നടുവിൽ നിന്നുകൊണ്ട് തന്നെ. എന്നിട്ട് കണ്ണും കലാശവും ആംഗ്യവും ഉപയോഗിച്ച് പോയ്‌ക്കോളാൻ പറയുക.

എന്തായാലും കുണ്ടറ പോലീസ് നന്നാവുന്നുുണ്ട്.

അല്ലെങ്കിൽ പിന്നെ ബാറിനടുത്ത് ഹോട്ടലുണ്ടെന്നും മറ്റ് സ്ഥാപനങ്ങളുണ്ടെന്നും മനസ്സിലാക്കാനുള്ള സാമാന്യ മര്യാദ പോലിസ് കാണിക്കണ്ടേ. പൊതു ഇടങ്ങളിൽ പൗരന്മാരുടെ സഞ്ചാര സ്വാതന്ത്യവും അത്മാഭിമാനവും നഷ്ടപ്പെടുത്തി. വായ്ക്കുള്ളിലും മറ്റും മുക്കു ചേർത്തുവച്ച് മദ്യപിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നത് എന്തു വലിയ പോഷ്‌കാണ്.

ഇന്ത്യപോലെ ഒരു ജനാധിപത്യരാജ്യത്ത്; രാജ്യത്തെയും ഭരണഘടനയെയും നിയമങ്ങളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രാജ്യസ്‌നേഹവും പരസ്പര സ്‌നേഹവും ബഹുമാനവും നീതിയും നിലനിൽക്കണം എന്നാഗ്രഹമുള്ള എന്നേപ്പോലുള്ളവരും ഉണ്ടെന്നും. ഇതുപോലെയുള്ളവർ ഉള്ളതുകൊണ്ടാണ് ഈ ചുറ്റുപാടുകൾ ഇങ്ങനെ നിലനിൽക്കുന്നതെന്നും മനസ്സിലാക്കാനുള്ള മഹാമനസ്‌കത ഇനി എന്ന് പോലീസിനു വന്നു ചേരും.

എല്ലാവരും തെറ്റുചെയ്യുന്നവരാണ് എന്ന പോലിസിന്റെ പൊതു ബോധം തെറ്റാണ്. 

ആയതിനാൽ ദയവുചെയ്ത് ഇത്തരം കുത്സിത പ്രവർത്തികൾ ചെയ്യുന്നതിനു മുമ്പ് രണ്ടു തവണ ആലോചിക്കുക.

സ്‌നേഹപൂർവ്വം,
മനു. കൊല്ലം.

Monday, September 14, 2015

താനേയടഞ്ഞ വാതിലുകള്

താനേയടഞ്ഞവാതിലുകള് മെല്ലെ തള്ളിത്തുറന്ന്
പുറത്തേക്കു നോക്കി ഞാന് നില്ക്കുന്നു
ഇന്നലെകളില് കണ്ട നിലാവെളിച്ചം തേടിയിന്നു
ഞാന് നില്ക്കുന്നു ഈ ജന്നാലയ്ക്കരികിലേകനായ്

നിലാവെളിച്ചത്തോടെന്തോതാന് എനിക്കിന്നും
ഇന്നലെപ്പോലൊന്നും പറയാനില്ലല്ലോ.....

Monday, December 31, 2012

2012 -ന് കണ്ണീര് നനവിനാല് വിട.......!!


മാറ്റങ്ങളുടെ കുത്തൊഴുക്കില് പെട്ടൊരു വര്ഷം അവസാനിക്കുന്നു.

കടന്നുപോകുന്ന ജീവതത്തില് ശരിക്കും തെറ്റിനുമുപരി അതജീവനമാണ് പ്രധാനമെന്നും മനസ്സിലാക്കിത്തന്ന
സൌഹൃദങ്ങളെ സ്വീകരിക്കുന്ന/നിരാകരിക്കുന്ന മാനദണ്ഡങ്ങളില് മാറ്റംവരുത്തിയ
താല്ക്കാലിക വേദനകള്ക്കും സങ്കടങ്ങള്ക്കും ഒരര്ത്ഥവുമില്ലെന്നും ജീവിതം ജീവിച്ചു തീര്ക്കേണ്ടതാണെന്നും മനസ്സിലാക്കിത്തന്ന വര്ഷം.

കാലപ്രവാഹത്തില് കൊഴിഞ്ഞുവീണ ഇലകളെ നോക്കി നെടുവീര്പ്പിടാതെ, തളിര്ക്കുന്ന പുതുനാന്പുകളിലേക്കൂര്ജ്ജപ്രവാഹമേറ്റി പുതുനാന്പുകളില് പൂക്കളും കായ്കളെയും കണ്ടാസ്വദിക്കാന് പഠിച്ച വർഷം.

ചിരിച്ചുകൊണ്ട് വഞ്ചിക്കുന്നവരെ കണ്ടെത്തിയ, കാര്യസാദ്ധ്യത്തിനുമാത്രമായ സൌഹൃദങ്ങളെയും കടന്നുപോകാനനുവദിച്ച വര്ഷം.

ചവിട്ടിനിന്നിടം തകര്ത്ത് പോകാനനുവദിക്കാതെ തിരികെ വിളിച്ച് ആല്മരച്ചോട്ടിലിരുത്തി ജീവിതമെന്തെന്നു പഠിക്കാനവസരം തന്നെ വര്ഷം.

പുതുജീവനായ് പുതുനാന്പു നട്ടവര്ഷം.
സംരംഭകനായ വര്ഷം.

എന്നോര്മ്മയിലൊരിക്കലും മറക്കാനാകാത്തൊരീ
രണ്ടായിരത്തിപ്പന്ത്രണ്ട്.

ഈ കഴിഞ്ഞുപോയൊരു വര്ഷക്കാലം എനിക്കു കൂട്ടായിരുന്ന് കടന്നുപോയവരും പോകാത്തവരും പുതുതായി വന്നു ചേര്ന്നവരുമായ എല്ലാ സൌഹൃദങ്ങള്ക്കും,
ഹൃദയത്തിന്റെ ഭാഷയില്,

പുതുവത്സരാശംസകള് നേരുന്നു.
സ്നേഹത്തോടെ....
സ്വന്തം
മനു.കൊല്ലം.

Friday, March 2, 2012

സ്വപ്നലോകത്തെ ഞാന്.... (ഒര്മ്മകള്)തിരുവനന്തപുരം കൊല്ലം പാസഞ്ചറില്‍ അന്ന് നല്ല തെരക്കായിരുന്നു. ഞാനാ ലഗേജ് കാരിയറിലേക്കൊരുവിധം വലിഞ്ഞുകയറിയിരുന്നു. എനിക്കു താഴെഎതിര്‍വശത്തായി ചന്തമുള്ളൊരു പെണ്കുട്ടിയിരിക്കുന്നു. ഇളം ചുവപ്പില്‍ പുള്ളിയുള്ല​പാവാടയും ഉടുപ്പും അവളുടെ ചന്തം കൂട്ടിയിരുന്നു കൂടെയൊരു ചന്ദനക്കുറിയും. കുറേനേരമവളെതന്നെ നേക്കിയിരുന്നു. ആ മുഖത്തുനിന്നും കണ്ണെടുക്കാതെ ഞാനോര്‍മ്മകളിലേക്കൂളിയിട്ടു.

ഞാന്‍ ചെറിയ ക്ലാസില്‍ പഠിക്കുന്ന സമയം. അന്ന് എന്നോടൊപ്പം ഉണ്ടായിരുന്നൊരു കൂട്ടുകാരി. സ്ഥിരമായി പാവാടയും ഉടുപ്പുമാണ് ധരിക്കാറുണ്ടായിരുന്നത്. പഠനത്തില് മിടുക്കിയായിരുന്ന അവളെ എനിക്കിഷ്ടമായിരുന്നു. ഞങ്ങളൊന്നിച്ചാണ് സ്കൂളില് പോയിരുന്നത്. എന്‍റെ അച്ഛന്‍ തെന്നയാണ് ക്ലാസ് ടീച്ചര്‍. ഈ അദ്ധ്യയന വര്‍ഷം കൂടി കഴിഞ്ഞാല്‍ മറ്റൊരു സ്കൂളിലേക്കു പോകണം. ഇവിടെ നാലാം ക്ലാസ് വരയെ ഉള്ലൂ അഞ്ചുമതുല്‍ ഏഴുവരെ തൊട്ടടുത്ത മാനേജ് മെന്‍റ് സ്കൂളിലേക്ക് എനിക്ക് മറ്റം കിട്ടി. കൂടെ ക്ലാസിവളുണ്ടാകും എന്നു ഞാന്‍ കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. അവളെ കുറച്ചു ദൂരെയുള്ള ഹൈസ്കൂളിലേക്കാണ് അവളുടെ അച്ഛനയച്ചത്.

"അങ്ങോട്ടിത്തിരി നീങ്ങിയിരുന്നാല്‍ എനിക്കു കൂടിയിരിക്കാമായിരുന്നു."

"എന്താ?"

ഞാനറിയാതെയാണിതു പറഞ്ഞതെങ്കിലും പെട്ടന്നുതന്നെ സ്വപ്നത്തില് നിന്നും തിരികെ വന്നു.

അല്പം നീങ്ങിയിരുന്ന് സ്ഥലം കൊടുത്തിട്ട് താഴേയ്ക്ക് നോക്കി അവിടെയൊരു കൊന്പന്‍ മീശക്കാന്‍ അപ്പൂപ്പന്‍ എന്നേതന്നെ നോക്കിയിരിക്കുന്നു. പെണ് കുട്ടിയെ അവിടെയെല്ലാം പരതിയെങ്കിലും കണ്ടില്ല.

സ്നേഹത്തോടെ,
മനു.കൊല്ലം.

Wednesday, January 25, 2012

മായ്ക്കയില്ലയീ ഓര്മ്മകളൊരിക്കലും......


പ്രണയമാണെനിക്കെന്നോര്മ്മകളോട്
പൂന്തേനൂറും ശലഭങ്ങളോട്
വേനല്ചൂടില് വെന്തുരുകിയമണ്ണിലേക്കിറ്റ-
മഴനീര്തുള്ളിയോട്
എന്റയേകാന്തതയെയുണര്ത്തിയ മൌനരാഗങ്ങളോട് നിന്നോട്
എന്റെ ശാഠ്യങ്ങളോട്
ഗൃഹാതുരഗന്ധം മുറ്റിയ കുട്ടിക്കാലത്തോട്
യാത്രകളിലെനിക്കെന്നും കൂട്ടായ മഴനീര്ത്തുള്ളികളോട്......
മഴയോട്.....
മായ്ക്കയില്ലയീ ഓര്മ്മകളൊരിക്കലും......