Followers

Saturday, March 20, 2010

സിവിലെഞ്ചിനീയറിംഗ് കഴിഞ്ഞെങ്കിലെന്താ അവന് മരമണ്ടന് തന്നാ.

അല്ലെങ്കി അവന് ആ ആള്ടോ കാറും പൊക്കിയെടുത്ത് എന്നേ കാണാന് ഓഫീസിന്റെ വാതുക്കല് വന്നുനില്ക്കുമോ. ഞാനാന്നേ അവിടില്ലാരുന്നുതാനും.
ഓ കാര്യം പറയാനങ്ങ് മറന്നൂ.
ശ്യാം എനിക് നേരിട്ടൊരു പരിചയം ഇല്ല. ആ സിവിത്തിന്റെ റിലേറ്റീവാ. അവനെ എനിക്കറിയം കംപ്യൂട്ടര് എഞ്ചിനീയറാന്നാ അവന് പറേണത്. പക്ഷേ ഫ്ലോപ്പീ ഡ്രൈവിന്റെ പവ്വറ് കണക്ട് ചെയ്യുന്പോ കൈവെറക്കും. വിന്ഡോസ് സെര്വ്വര് 2003 ന്റെ സര്വ്വീസ് പാക്കുണ്ടോന്ന് ചോദിച്ചാ ചോദിച്ച നമ്മളെ അവന് കുഴയ്ക്കും. അത് സര്വ്വീസ് പാക്ക് 10 വേണോ 12 വേണോന്ന് മറുപടി. മൈക്രോസോഫ്റ്റ് സെര്വ്വര് 2003 ന്റെ സര്വ്വീസ് പാക്ക് 2 ഇറക്കുന്നതിനേക്കുറിച്ച് ആലോചിച്ചിട്ടേയുള്ളൂ അപ്പഴാ അവന് 10-ന്റേം 12-ന്റെ കഥ പറേണേ. ആളെ പിടികിട്ടിയല്ലോ. ഈ അവന്റെ റിലേറ്റീവാ എന്നേ കാണാന് വന്നുനിക്കണ ശ്യാം. ബി-ടെക് സിവില് എഞ്ചിനീയറാ.
ഇവനെ എവിടവച്ചാ പരിചയം ഞാനാലോചിച്ചു. ആ മൊബൈല് ശരിയാക്കണ ജയനില്ല കടപ്പാക്കട. ഇതുപോലൊന്നുമല്ല ജയന്. കുഴിത്തുരുന്പിന്റെ ഉസ്താദ്. സ്വന്തം വീട്ടിലിരിക്കണ മോട്ടറുവരെ ഇളക്കി വിറ്റ് കാശാക്കുന്ന ഒരു സാധനം. ഹൊ. അവന് ചെയ്യണ പണിയെന്താന്നറിയുമോ ഈ.പി.ബി.എക്സ് റിപ്പയറിംഗ്. നിങ്ങളെ സ്ഥാപനത്തിലൊരു ഇന്റര് കോം വേണമെന്നിരിക്കട്ടെ. അവന് ക്വട്ടേഷനൊക്കെ തന്ന് എര്പ്പാടൊക്കെ ശരിയായിക്കഴിയുന്പോ എവിടുന്നെങ്കിലും മുന്പ് കൊടുത്ത ഒരിടത്തുനിന്ന് റിപ്പയറിനുവന്നിര്ക്കുന്ന ഒരെണ്ണം എടുത്ത് പൊടി തൊടച്ച്. കൊണ്ടുവച്ചുതരും. ഒരു വര്ഷത്തെ ഗ്യാരന്റി പീരീഡ് കഴിയുന്പോഴേക്കും പുറത്തിരിക്കുന്ന കവറൊഴികെ മറ്റെല്ലാം അവന് വേറെ എവിടെയങ്കിലും കൊടുത്തിട്ടുണ്ടാകും. ഈ ജയന്റെ കടയിലെ ഒരു മൂലയ്ക്ക് ഒരു കന്പ്യൂട്ടറിരിപ്പുണ്ട്. അതിന്റെ മുന്നില് പണ്ടൊക്കെ എന്നുപറഞ്ഞാ ഈ ശ്യാം ഗള്ഫില് പോകുന്നതിന് മുന്പ് ഈ ശ്യാമുണ്ടാകും. ഞാനെപ്പോ ചെന്നാലും അവന് അതിന്റെ മുന്നില് തന്നെ കാണും കന്പ്യൂട്ടരില് കാല്ക്കുലേറ്ററും മറ്റുമുണ്ടെങ്കിലും കൈയ്യിലെ പത്തുവിരലും മടക്കി തികഞ്ഞില്ലെങ്കില് കാലിലെയും അതും തെകഞ്ഞില്ലെങ്കില് അടുത്തിരിക്കുന്നവരുടെയെല്ലാം വിരലുകളും മടക്കി കണക്കും കൂട്ടി ആട്ടോകാഡ് വിളിച്ച് ഓരന്ന് വരച്ചുണ്ടാക്കിക്കൊണ്ടിരിക്കും.
അന്ന് ഞാന് കപ്യൂട്ടര് ഹാര്ഡ് വെയര് പണികള് ചെയ്തോണ്ടിരിക്കുന്ന സമയം മെയിന്റനന്സിനായാ ഞാനവിടെ പോണത്. ആട്ടോകാഡ് പുതിയ വെര്ഷന് ഇന്സ്റ്റാള് ചെയ്താല് ഈ ശ്യാം പെണങ്ങും കാരണം പുതിയ വെര്ഷന് അവനറിയില്ലെന്ന്. അങ്ങനെയാ അവനെ പരിചയം.
ആ അവനാണ് ഇപ്പോ എന്നേ കാണാന് വന്നുനില്ക്കണത്. അതും ആള്ടോ കാറില്. ഞാനാണെങ്കി ഒരു ചായയും കുടിച്ചുപോയി. എന്നാലും അവന് വിളിക്കുന്നേ പൊയ്ക്കളയാം എന്നലോചിച്ച്. അവനടുത്തേക്ക് നടന്നുചെന്നു. എന്താ പരിചയമുണ്ടോ. ഉണ്ട് എന്നോ ഇല്ല എന്നോ അവന് മറുപടി പറഞ്ഞില്ല. ഞാന് വീണ്ടും ചോദിച്ചു. എന്തിനാ വന്നത് വല്ല വര്ക്കും ചെയ്യിക്കാനാണോ. അപ്പോ അവന് സംസാരിച്ചു തുടങ്ങി.
അല്ല
അവന്റെ ശബ്ദത്തിന് നല്ല കനം. എന്തോ പന്തികേടുണ്ട്.
അവന് തുടര്ന്നു.
നിന്നോട് ഞാന് മുന്പൊരിക്കല് വിളിച്ചുപറഞ്ഞിരുന്നതല്ലെ എന്റെ കസിന് മെയിലൊന്നും അയയ്ക്കരുത് എന്ന്.
എന്തു പറയണം എന്നെനിക്കു പിടികിട്ടിയതേയില്ല.
ഞാന് പതിയെ ചോദിച്ചു. ഏത് കസിന്. അവനൊരു പേരു പറഞ്ഞു എന്നിട്ട് തുടര്ന്നു.
താന് എന്റെ എല്ലാ റിലേറ്റീവുകള്ക്കും സ്ഥിരമായി മെയിലയ്ക്കുന്നത് എന്തിനാണ് അതും ഇമ്മാതി മോശമായ മെയില്
എന്റെ നാവിറങ്ങിപ്പോയപോലായി.
ആള് ഇന്ത്യന്സ് ആര് മൈ സിസ്റ്റേഴ്സ് ആന്റ് ബ്രദേഴ്സ്. എന്ന മന്ത്രോം ഉരിവിട്ട് മറ്റുള്ലവര്ക്ക് ഞാന് മൂലം ഒരു പ്രശ്നവും വരരുതല്ലോ എന്നുമാത്രം കരുതി ജീവിക്കണ എന്നോട് ആദ്യമായാണ് ഒരാള് ഇങ്ങനെ പ്രതികരിക്കുന്നത്. അതും മനഃസ്സറിയാത്ത ഒരു കാര്യത്തിന്.
അവന് തുടരന്നു.
അതുമല്ല എല്ലാ മെയിലിനും അവസാനം ഇതിനൊക്കെ അപ്പുറം ചെയ്യാനും നമുക്കിവിടെ കഴിയും നീ എന്തര്ത്ഥത്തിലാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്. നെനക്കുമില്ലെ അമ്മേം പെങ്ങളും.
ഇനി മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്നെനിക്കു മനസ്സിലായി. കാരണം അവന് കത്തിക്കയറുകയാണ്. അതുമല്ല ഇനി അവന് ശബ്ദം കൂട്ടിയാ എന്റെ നിയന്ത്രണമെല്ലാം തെറ്റും.
സഹോദരാ.
തന്റെയീപ്പറയുന്ന കസിനെ തെരഞ്ഞുപിടിച്ച് മെയിലയച്ചിട്ട് എനിക്കെന്തു കിട്ടാനാ. അതും നീയിപ്പറേന്നകണക്ക് അമേരിക്കേലോ മറ്റോ ഉള്ളത്.
അതുമല്ല
ഞാന് നീ വിചാരിക്കണത്തെ ഒരു സ്വഭാവക്കാരനേ അല്ല.
കരുതിക്കൂട്ടി ഞാനിങ്ങനെ ആര്ക്കെങ്കിലും മെയിലയക്കാറുമില്ല.
നീ ഉദ്ദേശിക്കുന്ന ഒരു ചിന്താഗതിയും കാഴ്ച്ചപ്പാടും എന്നിലശേഷമില്ല.
ഞാന് പറഞ്ഞുതീരാനനുവദിക്കാതെ അവന്.
അതു എങ്ങനെ ശരിയാകും
നീ ഇത് രണ്ടാമത്തെ തവണയാണ് മെയിലയക്കുന്നത്.
ഞാന് ഒരു തവണ നിന്നെവിളിച്ച് പറഞ്ഞതാണ് അയയ്ക്കരുത് എന്ന്.
സഹോദരാ..
ഞാനൊന്നു പറയാനനുവദിക്കൂ.
അങ്ങനെ ഒരു മെയിലും ഞാന് രണ്ടുതവണയും അയച്ചിട്ടില്ല.
അധവാ മെയില് പോയിട്ടുണ്ടെങ്കില് അത് ഓര്ക്കൂട്ടിന്റെയോ, ഫേസ്ബുക്കിന്റെയോ സൌഹൃദ റിക്വസ്റ്റായിരിക്കും. അതിലെ മാറ്റര് എന്തെന്നെനിക്കറിയില്ല. അതയാല് പോലും താനിത്രയ്ക്ക് ദേഷ്യപ്പെടേണ്ട യാതോരു കാര്യവുമില്ല. താല്പര്യമില്ലെങ്കില് റിജക്ട് ചെയ്യാവുന്നതേയുള്ളൂ. അവന്
നീ ഇങ്ങനെ മെയിലയക്കണ്ട കാര്യമൊന്നുമില്ല.
അതുമല്ല നീ അയച്ച ആ മെയില്ന്റെ കോപ്പി എന്റെ കയ്യിലുണ്ട്
ആ വരുടെ വീട്ടുകാര് സൈബര് സെല്ലില് പരാതിപ്പെടാനിരിക്കുകയായിരുന്നു ഞാന് കണ്ട് സംസാരിച്ചിട്ടാകാം എന്നു പറഞ്ഞാ വച്ചിരിക്കുന്നത്.
ഞാന് തുടര്ന്നു.
ആ മെയിലിന്റെ കോപ്പി എനിക്കൊന്നുകാണണം.
അവന് കാറിനടുത്തേക്ക് നടന്നു.
ഞാന് കാറിന്റെ മറുവശത്തുകൂടി അകത്തേക്ക് തലയിട്ടു നോക്കി. അകത്തുപരതിയിട്ട്. ഇപ്പോ ഇല്ല അവന് കയറ് ജയന്റെ അടുത്തുചെന്ന് ഡൌണ് ലോഡ് ചെയ്ത് തരാം.
ഞാന് പറഞ്ഞൂ
വേണ്ടാ. പ്രിന്റ് ഉണ്ടെന്നുപറഞ്ഞത് കാണാനായിരുന്നു. ഇനിയിപ്പോ താനത് എനിക്ക് ഫോര് വേഡ് ചെയ്താമതി.
അവന്
ഇപ്പോ വിളിച്ച് നിന്റെ ഐഡിലോട്ട് മെയില് ചെയ്യാന് പറയാം.
ഹോ വിളിച്ചിട്ടെടുക്കുന്നുമിലല്ലോ.
അവന് വീണ്ടും ട്രൈ ചെയ്യുന്നു.
ചായകുടിക്കാന് പോയ ഞാന് വരുന്നതും നോക്കി ഞങ്ങളെ ഫോമാന് കാത്തിരിക്കുന്നുണ്ടായിരുന്നു. ഇവനെ പെട്ടന്നൊഴിവാക്കിയില്ലെങ്കില് പ്രശ്നമാകും. എനിക്കാണെങ്കില് അവന് പറയുന്ന കാര്യങ്ങളൊന്നും പിടികിട്ടണതുമില്ല. അവന്റെ കയ്യില് ആ മെയിലിന്റെ പ്രിന്റൌട്ടില്ല താനും.
അവന് പെട്ടന്ന് എന്നോട്.
വിളിച്ചിട്ട് കിട്ടുന്നില്ല. ഇവിടെ നെറ്റുണ്ടോ.
പിന്നെ പുറത്തു കിടന്നിത്രയും ബഹളമുണ്ടാക്കിയവനെ വിളിച്ച് ആപ്പീസിക്കേറ്റാന്. എന്റെ മാനം മുഴുവന് കപ്പല് കേറും.
ഞാന് പറഞ്ഞു
ഇല്ല. തല്ക്കാലം അനിയന് ഈ പോയ്ക്കോ. മറ്റൊന്നും പറയാന് നിക്കാതെ ഞാന് ഓഫിസിലേക്ക് കയറിപ്പോയി. അവന് ആ കാറില് തന്നെയിരിക്കുകയായിരുന്നു. ഞാന് വന്നിരുന്ന് ജോലിതുടങ്ങി. പക്ഷേ മനസ്സ് നിക്കണില്ല. എന്തോ പന്തികേടുണ്ട് അല്ലെങ്കില് അവന് ഇങ്ങനെയൊക്കെ പറയില്ല. ഞാന് ജി.മെയില് ഔട് ബോക്സ് പരതി രണ്ടു മാസത്തോളം പരതിയിട്ടും അവന് പറയുന്നപോലത്തെ ഒരു മെയിലും കിട്ടീല. ഉച്ചഭക്ഷണം കഴിച്ചെന്നുവരുത്തി പിന്നെയും കന്പ്യൂട്ടറിന്റെ മുന്നില് വന്നിരിപ്പായി. ഒരു ബ്രോഷര് കലാപരമായി ചെയ്യ്തുകൊണ്ടിരുന്നതായിരുന്നു ഞാന്. പക്ഷേ അതിനും ശേഷം മുന്നോട്ടല്പം പോലും പോയില്ല.
അങ്ങനെയിരിക്കെ ഓഫീസിലെ  മെയിലൈഡി ചെക്ക് ചെയ്യാനുള്ള അറിയിപ്പ് കിട്ടിയത്. ആ ജിമെയില് അക്കൌണ്ട് ഓപ്പണ് ചെയ്തപ്പോ ആദ്യം എന്റെ പേരിലുള്ള ഒരു ഫേസ്ബുക്ക് മെയില് കിടക്കുന്നു.
അത് ഇങ്ങനെയായിരുന്നു.
..........................................................................................................................
ഓര്‍മ്മക്കുറിപ്പ്: ഫേസ്ബുക്കില്‍ എന്റെ സുഹൃത്തായിരിക്കൂ
ഹായ് Kdcooppress,
അല്‍‌പകാലം മുമ്പ്, ഫേസ്‌ബുക്കില്‍ ചേരാനായി ഞാന്‍ നിങ്ങളെ ക്ഷണിച്ചിരുന്നു, ഒരിക്കല്‍ കൂടി ഇതില്‍ ചേരുന്ന കാര്യം ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഓണ്‍‌ലൈനായി കണക്‌ടുചെയ്യാനും ഫോട്ടോകള്‍ പങ്കുവയ്ക്കാനും ഗ്രൂപ്പുകളും ഇവന്റുകളും സംഘടിപ്പിക്കാനും ഇതിനൊക്കെ അപ്പുറം ചെയ്യാനും നമുക്കിവിടെ കഴിയും.

നന്ദി,
manu.kollam
ഫേസ്ബുക്കിനായി സൈനപ്പ്‌ ചെയ്യാന്‍, താഴെയുള്ള ലിങ്ക്‌ പിന്തുടരുക:
http://www.facebook.com/p.php?i=1237707514&k=Z4F255P5TZTF6BD1QEWZRPVTZPIB42WGVTHYE&r

Already have an account? Add this email address to your account here.

..........................................................................................................................
ഇതായിരുന്നു മെയില് കണ്ടന്റ്.
ഞാനിത് വീണ്ടും വായിച്ചു. ഇതിനൊക്കെ അപ്പുറം ചെയ്യാനും നമുക്കിവിടെ കഴിയുംഇത് ഞാന് കുറച്ചുമുന്പ് കേട്ടതല്ലേ ഇല്ല ലവന്റെ വായില് നിന്നും.
അയ്യോ
ഞാനറിയാതെ വിളിച്ചുപോയി.
മൈക്രോസോഫ്റ്റ് ഫേസ് ബുക്ക് പറ്റിച്ച പണിയേ.
ഫേസ്ബുക്കില് ഗുഗിള് അക്കൌണ്ടിലുള്ള സുഹൃത്തുക്കളെ ആഡ് ചെയ്യുന്പോള് ഫേസ്ബുക്ക് തന്നെ അയയ്ക്കുന്ന മെയിലായിരുന്നു ഇത്. ഇതിലെ ഇതിനൊക്കെ അപ്പുറം ചെയ്യാനും നമുക്കിവിടെ കഴിയും വാചകങ്ങള് കണ്ട് തെറ്റിദ്ധരിച്ചാണ്. ആ മണ്ടന് എന്നോട് ചാടിക്കടിക്കാന് വന്നതും. എന്റെ അരദിവസം വെറുതേ കളഞ്ഞതും. ഞാനാ മെയില് ഒരിക്കല് കൂടി വായിച്ച് ഊറിച്ചിരിച്ചിരുന്നുപോയി. കാരണം ആ പരമ നാറി സിവിലെഞ്ചിനീയറിംഗ് കഴിഞ്ഞിട്ടെന്തു പ്രയോജനം ബുദ്ധീം വിവരോം അടുത്തുടെപ്പോകാത്ത അവന് മരമണ്ടന് തന്നെയല്ലേ.

4 comments:

ആശിഷ് മുംബായ് said...

വേണ്ടാത്ത മെയില്‍ എല്ലാം കുടി അയച്ചിട്ട് അവസാനം ഫെസ് ബുക്ക്‌ പറ്റിച്ച പണിയാന്നു പറഞ്ഞാല്‍ മതിയല്ലോ ഹി ഹി ...

MANU™ | Kollam said...

ഹി ഹി.......

ഞാനന്തിനാ ആശിഷേ ഇങ്ങനെയൊക്കെ മയിലയക്കുന്നേ....

കഷ്ടം.

JK said...

ഇപ്പൊ എനിക്കോര്‍മ വരുന്നത് "ഗോഡ് ഫാദര്‍" സിനിമയില്‍ ഇന്നസെന്റ് പറയുന്ന ഡയലോഗാണ് "എന്തിനാ പഠിക്കുന്നത് " ..................... നാണക്കേട്‌ ..

MANU™ | Kollam said...

ഇവനൊക്കെ എന്തിനാ പഠിക്കണേന്ന്........

അതല്ലേ....!!