ആ കറുത്ത വ്യാഴാഴ്ച
എന്തിനുഞാന് ആ പുതിയ ക്യാമറ കൊണ്ട് വെള്ളത്തിലിട്ടു. അറിയില്ല. എനിക്ക് ഭ്രാന്തായിരുന്നു. ഫോട്ടോഗ്രാഫിയോടുള്ള ഭ്രമം അല്ല പ്രണയം അതായിരുന്നു എന്നെ ആ യാത്രയ്ക്ക് പ്രേരിപ്പിച്ചത്.
അന്ന് സെപ്റ്റന്പര്‍ 16, 2009 എനിക്കേറ്റവും സന്തോഷമായ ദിവസം ഒരു ഫോട്ടോഗ്രാഫീ ട്രിപ്പ് അതും ഒരു വര്ക്കുചെയ്യുന്നതിന് വേണ്ടി മുന്‍കൂട്ടി പ്ലാന്‍ ചെയ്തുള്ല ട്രിപ്പ്. ജില്ലയിലെ പ്രമുഖ സ്ഥലങ്ങളും സീനറികളുമെടുക്കുക. ആവുന്നത്ര എടുക്കുകാന്നുള്ള ഉദ്ദേശ്യവും അന്പനാട് എസ്റ്റേറ്റിലെ പ്രഭാതം മഞ്ഞിലൂടെ സൂര്യകിരണങ്ങള്‍ അരിച്ചിറങ്ങുന്നത് പകര്‍ത്താനുള്ള ആവേശവും തലേന്നത്തെ എന്റെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു. ഒന്പതുമണിക്കുണരുന്നഞാന് അഞ്ചിനെ ഉണര്‍ന്ന് കാത്തിരുന്നു.
പുതിയ ക്യാമറ കാനന്‍ ഇ.ഒ.എസ്. 50.ഡി എസ്.എല്‍.ആര്. പ്രൊഷണല്‍ ക്യാമറയാണ്. അതും സ്റ്റാന്റ് ബൈ ക്യാമറയും അതും എസ്.എല്‍.ആര്. ആണ്. ക്യാമറാ സ്റ്റാന്റ്, ഫ്ലാഷ്, ടിലി ലന്‍സ്, എക്സ്ട്രാ റിംഗുകള്‍, ലാപ്ടോപ്പ് തുടങ്ങി ഒരു ഫുള്‍ സെറ്റപ്പ് ഞാന്‍ റഡിയാക്കി വച്ചു. കൂടെ ഒരു കാലന് കുടയും ന്റെ വേഷം പോലും കാനന്റെ ഫോട്ടോഗ്രാഫീ സ്യൂട്ടാരുന്നു അത്രക്ക് സന്തോഷം നല്‍കുന്നതായിരുന്നു ആ യാത്ര.
6.30 ആയപ്പോള്‍ ഞങ്ങളുടെ കന്പനി ജീപ്പുവന്നു. തേന്മലയിലേക്കായിരുന്നു ആദ്യയാത്ര. വണ്ടിയോടിക്കുന്നത് കന്പനി ഡ്രൈവര്‍ ഉല്ലാസ്. കൂടെ ഞങ്ങളുടെ പ്രിയങ്കരനായ സെക്രട്ടറി പ്രമീല് കുമാറും. തെന്മലയിലേക്കുള്ള യാത്ര വളരെ രസകരമായിരുന്നു.
സൈഡ് സീനൊക്കെ കണ്ടിങ്ങനെ പോയ്ക്കോണ്ടിരുന്നു. ഞങ്ങളുടെ പ്രിയങ്കരനായ ന്നു സെക്രട്ടറിയെ പറഞ്ഞില്ലേ അതെന്താന്നു പറയാം. പുള്ളിക്കാരന് നമുക്ക് ബോറഡിക്കാനേ സമ്മതിക്കില്ല. എന്തേലും കഥകളിങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും റേഡിയോയില്‍ നിന്നെന്നപോലെ നാം കേട്ടുകൊണ്ടും. നേരെ കിഴക്കോട്ടേയ്ക്കുള്ള റോഡ് സൂര്യനെ റോഡില്‍ നേരേ കാണാം ഞാന്‍ വണ്ടിയിരിരുന്നു തന്നെ കുറേ ഫോട്ടോകളെടുത്തു. മഞ്ഞുണ്ടായിരുന്നതുകൊണ്ട് സൈഡ് സീന്‍ പകര്ത്താനൊക്കുകേലായിരുന്നു.

ഞങ്ങള്‍ തെന്മല വ്യൂപോയിന്റിലെത്തി. അവിടെ നിന്നും ദൂരെ മുകളില്‍ കുത്തനേയുള്ള ഒരു കുന്നിന്റെ മുകളില്‍ മരങ്ങളുടെയിടയിലൂടെ സൂര്യന് എത്തി നോക്കുന്നു.
ഹോ അപാര കാഴ്ചയായിരുന്നു അത്. ഞാനത് പകര്‍ത്താന്‍ വൈഡ് ലന്സെടുത്തിട്ടു. പക്ഷേ ക്യാമറ സെറ്റ് ചെയ്യാന്‍ പറ്റുന്നില്ല. കാരണം നേരിട്ട് സൂര്യനെയാണ് എടുക്കുന്നത്. വ്യൂഫൈന്‍ഡറിലൂടെ നോക്കാന്‍ പറ്റാത്തതായിരുന്നു കാരണം. മാനുവലായി സെറ്റ് ചെയ്ത്. ഫോട്ടോ എടുത്തു. അതിന്റെ പ്രിവ്യൂ നോക്കി വീണ്ടും സെറ്റിംഗ്സ് മാറ്റി വീണ്ടുമെടുത്തു. മൂന്നാമത്തേതിന് ശരിയായി. അവിടെ നിന്നും ഞങ്ങളാ താഴെയിറങ്ങി ഡാമിലെത്തി.
വിശാലമായി ഡാം ഇളം പച്ച നിറമുള്ളജലം. ഒരനക്കം പോലുമില്ലാതെ നില്ക്കുന്നു. അവിടെ നിന്ന് കുറേയേറെ ഫോട്ടോയെടുത്തു. സാധാരണ തെന്മല ഡാമിന്റെ ഫോട്ടോ കണ്ടിട്ടുള്ള ആംഗിളില്‍ നിന്നും വ്യത്യസ്തമായത്. തിരികെ നടക്കുന്പോള് അവിടെ ഒരു വീട്ടിന്റെ മുന്നില്‍ കുപ്പിയില്‍ നിറച്ചുവച്ചിരിക്കുന്ന തേന്‍ കണ്ടു. ചേദിച്ചപ്പോ ചെറുതേനാണ് കാട്ടില്‍ നിന്നം നേരിട്ട് കൊണ്ടുവന്നതാണെന്നറിയാന് പറ്റി. ഞാനൊരെണ്ണം വാങ്ങി. ബ്രഡ് കഴിക്കുന്പോ പ്രയോജനപ്പെടുല്ലോ.

വണ്ടിയില്‍ കയറി കൂറേക്കൂടി യാത്ര ചെയ്ത് ഡാമിന്റെ പ്രധാന ഗേറ്റിലേക്ക് ഞങ്ങലെത്തി ചായകുടിച്ചാല്‍ കൊള്ളാമെന്നുള്ള എന്റെ അഭിപ്രായം അംഗീകരിക്കപ്പെട്ടു. ഞാന്‍ ക്യാമറയില്‍ സൂം ലന്‍സ് പിടിപ്പിച്ച് വണ്ടിയില്‍ നിന്നും പുറത്തേക്കിറങ്ങി. കുരങ്ങന്മാര് അവിടെ ഒരു മരത്തിലിരുന്ന് കൊഞ്ഞനം കുത്തുന്നുണ്ട്. കുഞ്ഞു കുരങ്ങന്മാര് ആ മരത്തിന്റെ ഭൂമിയിലേക്ക് താണുകിടക്കുന്ന കൊന്പില് പിടിച്ച് ഊഞ്ഞാലാടുന്നുണ്ട്. മുകളില്‍ നിന്ന് ഒരു കുഞ്ഞു കുരങ്ങന് ഇറങ്ങിവന്ന് ഊഞ്ഞാലാടുന്ന കുരങ്ങന്റെ പുറത്തുകൂടി താഴേക്ക് വന്ന് അവന്റെ വാലില്‍ പിടിച്ചാടുന്നു.
ഞാന്‍ ക്യാമറ് അങ്ങോട്ട് നീട്ടിയപ്പോഴേക്കും രണ്ടും കൂടി താഴേക്ക് ചാടിപ്പോയി അകലെ പാലത്തിന്റെ കൈവരിയില്‍ ഒരാട് കിടക്കുന്നു കാപ്പിപ്പൊടി നിറത്തിനിടയ്ക്കല്പ്പം വെള്ള തേച്ച് പിടിപ്പിച്ച നിറമുള്ള ആട്. അതിന്റെ കഴുത്തില്‍ വളയങ്ങളോ കെട്ടുകളോയില്ല. ഒരു കുരങ്ങന് അതിനടുത്തിരുന്നു എന്തോ തിന്നുന്നു. ഞാന്‍ അടുത്തേക്ക് ചെന്നു.
ഒരു കുലുക്കവുമില്ല. പക്ഷേ അതൊരു രസകരമായ കാഴ്ചയായിരുന്നു. നമ്മുടെ നാട്ടിലൊക്കെ പെണ്കുട്യോള്മാരുടെ മുടി വകഞ്ഞ് വച്ച് പേന്‍ നോക്കണകണ്ടിട്ടില്ലേ അതുപോലെ ആ കൊരങ്ങന് ആടിന്റെ രോമങ്ങള്‍ വകഞ്ഞ് പേനോ മറ്റോ എടുത്ത് ചവച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ ക്യാമറാ അതിനു നേരേ നീട്ടി ചാടിപ്പോവല്ലേന്ന് മനസ്സില്‍ കരുതിക്കൊണ്ട്. അതിന്റെ ഒരു ചിത്രം പകര്‍ത്തി. ചായക്കടയില്‍ നിന്നും വിളിക്കുന്നു. രാവിലെ ഒരു കാലിച്ചായയെങ്കിലുമാകാം. ചായകുടിച്ചിറങ്ങിയപ്പോ സെക്രട്ടറി ഒരു പ്ലാന്‍ പറഞ്ഞു. അന്പനാട് എസ്റ്റേറ്റ്. നമുക്കവിടെ പോകാം. വളരെ നല്ല സ്ഥലമാണ് ന്ന്. ഞാന്‍ പോയിട്ടില്ല ന്നാല് പോകാം. അങ്ങനെ വണ്ടി അന്പനാട് എസ്റ്റേറ്റിലേക്ക് തിരിച്ചു. അവിടെ നിന്നും 10 കിലോമീറ്ററോളം ഉള്ളിലാണ്ത്. ഉള്ളിലേക്ക് കയറിപ്പോകുന്നതിനനുസരിച്ച് തണുപ്പും മഞ്ഞും കൂടി വരുന്നുണ്ടായിരുന്നു. ഇടക്ക് നിറുത്തി കാനന പാതയും വണ്ടിയുടെയും ഫോട്ടോകള്‍ എടുത്തു ഓര്‍മ്മയാക്കായി.
ഇടയ്ക്ക് പാറകളിലൂടെ വെള്ളം അലിച്ചലിച്ചിറങ്ങിവരുന്നത് കണ്ട് എനിക്ക് കൊതിയായി. വണ്ടി നിറുത്തിച്ച് ഇറങ്ങി. നല്ല തണുത്ത വെള്ളം ഒരു കുന്പിള് വെള്ളമെടുത്ത് മുഖത്തൊഴിച്ചു. ഫ്രിഡ്ജില്‍ കയറിയപോലായി. പെട്ടന്ന് സെക്രട്ടറിക്കൊരൈഡിയാ ഉല്ലാസേ കുപ്പിയിരിപ്പുണ്ടേല് ഇങ്ങെടുത്തോ. അവന് കുപ്പിയെടുത്തുകൊടുത്തു. സെക്രട്ടറി വെള്ളം അലിച്ചിറങ്ങുന്ന പാറയിലേക്ക് വലിഞ്ഞ് കയറി. കുപ്പിയില്‍ വെള്ളം നിറച്ചു. ഞാന്‍ വന്ന വഴിയേ പതിയ പിന്നിലേക്ക് കുറേ നടന്നു. അതാ വലിയ ഒരു ചിലന്തിവല ടലീ സൂമിലൂടെ ചിലന്തിയെ നോക്കിയപ്പോ അതിശയം സാമാന്യം നല്ല വലിപ്പമുള്ള ചിലന്തി.
അതിന്റെ പുറത്ത് ഒരു കുഞ്ഞ് ചോരനിറമുള്ല ചിലന്തിയുമിരിക്കുന്നു. പിന്നാലോചിച്ചില്ല ഫോട്ടോം അങ്ങെടുത്തു. അപ്പോഴേക്കും വെള്ളവും നിറച്ച് സെക്രട്ടറി താഴെയെത്തിയിരുന്നു. ഞങ്ങള്‍ വീണ്ടും യാത്ര തരിച്ചു. കുറേയോടി വണ്ടി പടിഞ്ഞാറേക്ക് യാത്ര ചെയ്യുന്പോള്‍ ദൂരെ നോക്കെത്താ ദൂരത്ത് മരങ്ങളില്‍ വെയിലടിക്കുന്നത് കാണാമായിരുന്നു. മഞ്ഞുള്ളതുകൊണ്ട് ഒരു കടും നീല നിറവും നീലയുടെ പല വര്‍ണ്ണങ്ങളുമായിരുന്നു മരങ്ങള്‍ക്ക്. എനിക്ക് അത് വളരെ രസകരമായി തോന്നി വണ്ടി നിറുത്തിച്ച് ഇറങ്ങി സ്റ്റാന്റൊക്കെ ഉറപ്പിച്ച് കുറച്ച് ഫോട്ടോയെടുത്തു. കൊള്ളാ പുതിയ ക്യാമറയുടെ റിസള്‍ട് കൂടിയായപ്പോ ഒരു ആഫ്രിക്കന്‍ ഫോട്ടോയുടെ ഒരു ഫീല്‍. ചെറിയ ചെറിയ മേഖങ്ങളുള്ള വളരെ വിശാലമായ ആകാശം.
അതുവന്ന് നീലനിറമാര്‍ന്ന മരങ്ങളായി മാറുന്നു. നീലനിറമായ മരങ്ങള്‍ അടുത്തേക്ക് വരുംതോറും പച്ചയായി മാറുന്ന കാഴ്ച. ഈ ഒരു ഫോട്ടോകൊണ്ട് തന്നെ യാത്ര പൂര്ണ്ണായപോലൊരു തോന്നല്‍. ഞങ്ങള്‍ വീണ്ടും എല്ലാം മടക്കി വണ്ടിയില്‍ കയറി വീണ്ടും യാത്ര തുടരന്നു. അന്പനാട് എസ്റ്റേറ്റില്‍ നിന്നും ഒരു തമഴ് ജീവനക്കാരനും ഞങ്ങളോടൊപ്പം ഇടയ്ക്കവച്ച് കയറിയിരുന്നു. അയാള്‍ പറഞ്ഞവഴിയിലൂടെ സഞ്ചരിച്ച് ഞങ്ങള്‍ ആ കാടിനുള്ളിലുള്ള വെള്ളച്ചാട്ടത്തിനടുത്തെത്തി.

അപാര കാഴ്ചയായിരുന്നു അത്.
കാടിനുള്ളില്‍ ആളത്താത്ത സ്ഥലത്ത് വര്‍ഷങ്ങളായി ഉണ്ടായിരുന്ന വെള്ളച്ചാട്ടം. അതും ദുരെ വെള്ളച്ചാട്ടം കാണാന്‍ കഴിയാത്ത രീതിയില്‍ കാടുപിടിച്ച് കിടന്നുന്നു. ആ വെള്ളം പാറകളിലൂടെ ഒഴുകി കുറേ ദൂരം പതച്ച് പതച്ച് സംഞ്ചരിച്ച് വീണ്ടുമൊരു വെള്ളച്ചാട്ടം ചാടി പ്പോകുന്നു. ആ വീശാലമായ വെള്ളമൊഴുകുന്ന പാറയിലങ്ങിങ്ങായി കുറേ മാനം മുട്ടുന്ന മരങ്ങള്‍. ഒരു ചെറിയ ഇടവഴിയിലൂടെ ഞങ്ങളിറങ്ങി രണ്ടു വെള്ളച്ചാട്ടങ്ങളുടെയും നടുക്ക് ചെന്നിറങ്ങി. ഒരു സെന്‍ട്രലൈസ്ഡ് എസി.യിലേക്കിറങ്ങിയ പ്രതീതിയായിരുന്നു. പാറയിലെ വലിയ തടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നു. തണുത്ത വെള്ളം. വശങ്ങളില് വലിയ മരങ്ങലുള്ളതുകൊണ്ട് പ്രകാശം നന്നേ കുറവും.
എന്നാലും ക്യാമറ എടുത്ത് കുറേ ചിത്രങ്ങളെടുത്തു. ഞങ്ങള്‍ നിന്നതിന്റെ മറുവശത്തേക്ക് പോണം പാറയ്ക്ക് മുകളിലൂടെ പതഞ്ഞൊഴുകുന്ന വെള്ളത്തിലിറങ്ങി നടന്ന് ഞങ്ങള്‍ അപ്പുറത്തെത്തി. അവിടെ വിശാലമായ പരന്ന ഒരു പാറയില്‍ അല്പം നിന്നു. താഴെ വലിയ വെള്ളച്ചാട്ടത്തിന് മുന്‍പ് ചെറിയ ചെറിയ ചില വെള്ളച്ചാട്ടങ്ങള്‍ കാണ്ടപ്പോള്‍ അത് പകര്‍ത്താനൊരു കൊതി. അതെടുക്കണമെങ്കില്‍ കുത്തനേയുള്ള പാറയിലൂടെ താഴേക്ക് പോകുകയും വേണം. പ്രധാന വെള്ളച്ചാട്ടം കാടുപിടിച്ച് കിടക്കുന്നതുകൊണ്ട് ചെറിയ വെള്ളച്ചാട്ടം പകര്‍ത്തുന്നത് നന്നായിരിക്കും എന്നു തോന്നി.
അങ്ങനെ ഞാനും ഉല്ലാസും കൂടി താഴേക്ക് പോയി അവന് ഒരു വലിയ വടി സംഘടിപ്പിച്ച അതും കുത്തി താഴേക്കിറങ്ങി പായലുപിടിച്ച് തെന്നിക്കിടന്നതായിരുന്നു പറയെല്ലാം ഉണങ്ങിയ സ്ഥലത്തുകൂടിയാണ് ഞങ്ങള്‍ താഴേക്കിറങ്ങിയത് അവന്റെ കയ്യില്‍ വടിമാത്രമേയുള്ളായിരുന്നോണ്ട്. അവനങ്ങ് വേഗം താഴെയിറങ്ങി. എന്റെ തോളില്‍ രണ്ട് ക്യാമറയുമുണ്ടായിരുന്നു. ഇറങ്ങിചെന്ന് ആദ്യം നിരപ്പായി കണ്ട സ്ഥലത്തിരുന്ന് ആദ്യ ചെറിയ വെള്ളച്ചാട്ടം പകര്‍ത്തി.
അതിന്റെ പ്രിവ്യൂ നോക്കിയപ്പോ കൊള്ളാം നന്നായിട്ടുണ്ട്. പക്ഷേ ലൈറ്റ് പോരാ. മരങ്ങള്‍ വശങ്ങളില് നില്‍ക്കുന്നതുകൊണ്ടാണ്. ചെറിയ വെള്ളച്ചാട്ടം വന്നു വീഴുന്നിടത്തെല്ലാം ഒരോ ചെറിയ കുളം മാതിരിയായിട്ടുണ്ട്. വര്‍ഷങ്ങലായി വെള്ളം വീഴുന്നതല്ലേ. അവിടെനിന്നും എഴുന്നേറ്റ് ഞാന്‍ താഴേക്ക് നടന്നു. അടുത്ത ചെറിയ വെള്ളച്ചാട്ടത്തിനടുത്തേക്ക് അപ്പോഴാണ് പാറയില്‍ പിടിച്ചു നിന്ന ഒരു ചെടി എന്റെ ശ്രദ്ധയില്‍ പെട്ടത് നല്ല ഒരു പൂവും അവിടെ ഇരുന്ന്. ക്യാമറയില്‍ ലന്‍സ് മാറി ടെലി ലന്സാക്കി. ആ ഫോട്ടോയെടുത്തു. കാണുന്നത്ര ഭംഗി ഫോട്ടയില് കിട്ടിയില്ല. ഒരു ക്യാമറ അങ്ങ് ബാഗിലാക്കി മുതുകത്തിട്ട്. മറ്റേ ക്യാമറയുടെ സ്ട്രാപ്പ് കൈയ്യില്‍ ചുറ്റി ഞാന്‍ അടുത്ത ചെറിയ വെള്ളച്ചാട്ടത്തിനടുത്തുകൂടി താഴേക്കിറങ്ങി. പതി ഇരുന്നുതന്നെയായിരുന്നു ഇറങ്ങിയ് പക്ഷേ കാല്ല് തെന്നി. പിറകിലേക്ക് വീണു. കുത്തനേയുള്ള പാറയിലായതുകൊണ്ട് ഒരു രക്ഷയും കിട്ടിയില്ല താഴേക്കൊഴുകി കഴുത്തൊപ്പം വെള്ളത്തില്‍ തന്നെ വീണു. വീഴുന്നതിനിടയ്ക്ക് ഞാന്‍ കയ്യിലിരുന്ന ക്യാമറ കരയില്‍ പാറപ്പുറത്ത് വച്ചു വച്ചു എന്നല്ല പറേണ്ടത് ഇട്ടു. വെള്ളത്തില്‍ നിന്നു പൊങ്ങി ആദ്യം നോക്കിയത് കരയില്‍ വച്ച ക്യാമറ ആയിരുന്നു. പിന്നെ കരയില്‍ നിന്ന ഉല്ലാസിന്റെ മുഖത്തേക്കും. “ഉല്ലാസെ ക്യാമറ എവിടെ’’. അത് അണ്ണന്റെ കൂടി വെള്ളത്തില്‍ വീണല്ലോ. അയ്യോ. ഞാനറിയാതെ വിളിച്ചുപോയി. ക്യാമറാ പാറയില്‍ വയ്ക്കാന്‍ നടത്തി ശ്രമം വിഭലമായി എങ്ങനെ നടക്കാന്‍ ക്യാമറായുടെ സ്ട്രാപ്പ് എന്റെ കയ്യില്‍ ചുറ്റിയിരുന്നതല്ലെ അതും എന്നോടൊപ്പം വെള്ളത്തില്‍ വീണിരുന്നു. കൂടെ എന്റെ തോളിലുള്ല ബാഗും എല്ലാം. പെട്ടന്ന് ഉയര്‍ന്നുവന്ന് ബാഗ് കരയില്‍ നിന്ന ഉല്ലാസിന് എറിഞ്ഞുകൊടുത്തു. എന്നിട്ടി അതിലുള്ളതെല്ലാം എടുത്ത് കരയില്‍ നിരത്താന്‍ പറഞ്ഞു. ഞാന്‍ വെള്ളത്തില്‍ മുങ്ങി ക്യാമറ കണ്ടെത്തണ്ടേ. പരതിനോക്കിയിട്ടും ആദ്യ രണ്ടു പരതലും വെറുതേയായി. ഉയര്‍ന്ന് വന്ന് ഉല്ലാസിനോട് വീണ്ടും ചോദിച്ചു. ടേയ് വെള്ളത്തി വീണോടെ. വീണിരുന്ന അണ്ണാ ആ പാറയുടെ സൈഡിലേക്കാ വീണേന്ന് ഒരു പാറ വെള്ളത്തില്‍ നിന്നും ഉയര്‍ന്ന് നിന്നിരുന്നു. ഞാന്‍ വീണ്ടും മുങ്ങി പാറയുടെ അടിയിലെല്ലാം പരതി കിട്ടി സ്ട്രാപ്പില്‍ പിടികിട്ടി. പതിയെ ക്യാമറയിലേക്ക് കൈ കൊണ്ടു ചെന്ന് പതിയെ വലിച്ചു നോക്കി വരുന്നില്ല. ലന്‍സ് പാറയില്‍ കുരുങ്ങിയിരിക്കുകയാണ്. ലന്സിളക്കേണ്ടി വരുമോ. ഒരു സംശയം. ന്നാലും ലന്‍സില്‍ പിടിച്ച് ഒന്നുകൂടി വലിച്ചു നോക്കി. വന്നു ഇളകി വന്നു. ക്യാമറയുടെ വശം പൊട്ടിയിരുന്നു അകം മുഴുവന്‍ വെള്ളവും. കഴുത്തൊപ്പം തണുത്ത വെള്ലത്തില് നിന്നതുകൊണ്ടുകൂയിയായിരിക്കാം എന്റെ മനസ്സങ്ങ് മരവിച്ചുപോയി. ക്യാമറാ ഉല്ലാസിന് കൊടുത്തിട്ട് കരയില്‍ വയ്ക്കാന്‍ പറഞ്ഞു. എനിക്ക് പിന്നെയും മുങ്ങേണ്ടിയിരുന്നു. ടെലി ലന്സിന്റെ ഹുഡ് തെറിച്ചുപോയിരുന്നു അതിനായി. ഞാന്‍ മൂന്ന് തവണകൂടി മുങ്ങി അരിച്ചുപെറുക്കി. കിട്ടിയില്ല. അവസാനം ഞാന്‍ കരയിലേക്ക് വലിഞ്ഞുകയറി. ഈ സംഭവനങ്ങളെല്ലാം കൂടി 8 മിനിട്ടിനകം അവസാനിച്ചിരുന്നു. കരയിലിരുന്ന് ഞാന്‍ ഹുഡിനായി പരതുന്നത് കണ്ട ഉല്ലാസ് പെട്ടന്ന് പാന്റും ഷര്‍ട്ടും അഴിച്ചുവച്ച് വെള്ളത്തിലേക്കിറങ്ങി എന്റെ കഴുത്തൊപ്പമുള്ള വെള്ളം പക്ഷേ അവന് തലയ്ക്കൊപ്പമായിരുന്നു. അവനും രണ്ടുമൂന്ന തവണ തപ്പി നോക്കി. കിട്ടീല അതുമല്ല ഹുഡ് നോക്കി നില്‍ക്കേണ്ടന്ന് ഞാന്‍ പറഞ്ഞു. ക്യാമറയും ലന്സും 5 മിനിട്ടോളം വെള്ളത്തില്‍ കിടന്നു. അങ്ങനെ അവന് കരക്കു കയറി. എന്റെ പോക്കറ്റില്‍ പെഴ്സും ഒരു മള്‍ടീ മീഡിയാ മൊബൈലും മറ്റുമൊക്കെയുണ്ടായിരുന്നു. ഉല്ലാസ് കരയിലെത്തിപ്പോഴാണ് ഞാനതോര്‍ത്തത്. മൊബൈലെടുത്തു നോക്കിയപ്പോ അത് ഓഫായിരിക്കുന്നു. 15 മിനിട്ടോളം വെള്ളത്തില്‍ കിടന്നാപ്പിന്നെ അതെങ്ങനെ ഓഫാവാതിരിക്കും. പേഴ്സും കാശും എല്ലാം നനഞ്ഞഇരുന്നു ഞാനുള്‍പ്പെടെ. വെള്ളത്തില്‍ കിടന്ന ക്യാമറ തുറന്ന് അകത്തുനിന്ന വെള്ളം മുഴുവന്‍ കളഞ്ഞു ലന്സിനകം മുഴുവന്‍ വെള്ളമായിരുന്നു. പുറത്തു നിന്നെല്ലാം തുടച്ച് ക്യാമറയും ലന്സും ബാഗിലിട്ട് ബാഗില്‍ കിടന്ന ക്യാമറയെടുത്ത് തോളില്‍ തൂക്കി. ഞങ്ങള്‍ മുകളിലേക്ക് കയറിവന്നു. മുകളിലേക്ക് കയറുന്നതിനനുസരിച്ച് മരവിപ്പ് വിട്ടുമാറി ശരീരം ചൂടായിത്തുടങ്ങി. മുകളിലെത്തിയപ്പോ താഴെയെന്താ നടന്നതെന്ന് വ്യക്തമാകാതെ മുകളില്‍ നില്‍ക്കുകയായിരുന്നു സെക്രട്ടറി. അദ്ദേഹം ഒരു കന്പില് പിടിച്ച് നില്ക്കുന്നു. താഴെ നടന്നത് കണ്ട് താഴേക്കിറങ്ങിവന്ന അദ്ദേഹത്തിന് പ്രഷറ് കൂടി വീഴാനൊരുങ്ങി അങ്ങനെയാ കന്പില് പിടിച്ച് നിന്നത്. ഞങ്ങള്‍ മുകളിലേക്ക് കയറിവന്ന് വണ്ടിയുടെ അടുത്തെത്തി അപ്പോഴെക്കും എനിക്ക് ടെന്‍ഷനായിത്തുടങ്ങി. ക്യാമറയുടെ വിലയും അതിന്റെ ഉടമസ്ഥനട് എന്തു പറയുമെന്നും മറ്റുമുള്ള ചിന്തകളുടെ അലട്ടലായിരുന്നു ടെന്‍ഷന്‍ കാരണം. അതുമല്ല ഇനിയെന്തുചെയ്യുമെന്ന് എന്നോടുള്ള ചോദ്യങ്ങള്ക്കൊന്നുമെനിക്ക് മറുപടിയുമില്ലായിരുന്നു. കാരണം ഞാന്‍ എന്റെ ആവശ്യത്തിനല്ലായിരുന്നു ക്യാമറ സംഘടിപ്പിച്ചീട്രിപ്പിന് പോയത്. പക്ഷേ അവരൊന്നു മിണ്ടുന്നില്ലായിരുന്നു. അങ്ങനെ ഫോട്ടോയെടുക്കാന്‍ പോയ ട്രിപ്പ് മൂകമയമായി തിരികെ തെന്മലയിലെത്തി. ഇതിനിടയ്ക്ക് ഞാന്‍ ക്യാമറയിലെയും ലന്സിലെയുമൊക്കെ വെള്ളം പുറത്തു കളയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. തെന്മലയിലെത്തി വണ്ടി ഒരു ഹോട്ടലിന്റെ മുന്നില്‍ നിറുത്തി. പക്ഷേ എനിക്ക് ലേശം പോലും വിശപ്പുണ്ടായിരുന്നില്ല. എങ്ങനെയുണ്ടാകാനാണ്. ആഹാരം കഴിച്ചെന്നുവരുത്തി. ഞങ്ങള്‍ കടയില്‍നിന്നിറങ്ങി. ഇറങ്ങിയപ്പോള്‍ സെക്രട്ടറി സംസാരിച്ചു തുടങ്ങി. ന്തായാലും ക്യാമറയുടെ ഉടമസ്ഥനോട് ഇപ്പോ ന്തേലും കാര്യം പറഞ്ഞ് പെന്റിംഗില്‍ വയ്ക്കുക. ഞാന്‍ ഓഫീസില്‍ ചെന്നിട്ട് പ്രസിഡന്റുമായി ആലോചിച്ച് കാര്യങ്ങള്‍ അറിയിക്കാം. താന്‍ ഇന്നിനി ഓഫീസിലോട്ട് വരണ്ടാ. ന്നുപറഞ്ഞ് ഞങ്ങള്‍ തിരികെ കൊല്ലത്തേക്ക് യാത്ര തിരിച്ചു. തിരികെ എന്നേ വീട്ടിലിറക്കിയിട്ട് പോകാന്‍ തുടങ്ങവേ. സെക്രട്ടറി എന്നേവിളിച്ച് വീണ്ടും പറഞ്ഞു ഇന്നു വൈകിട്ട് 5 മണിക്കുമുന്പ് പ്രസിഡന്റുമായി സംസാരിച്ച് ഫോണില്‍ വിളിച്ചറിയിക്കാം. അതുമല്ല നാളെ വരുന്പോള്‍ ഓഫീസിലാരോടും ഇക്കാര്യം പറയേണ്ട. ശരി ന്നു ഞാന്‍ പറഞ്ഞു നനഞ്ഞൊലിച്ച ക്യാമറാബാഗും മറ്റു സാമഗ്രഹികളുമെടുത്ത് ആരും കാണാതെ ഞാനെന്റെ റൂമിലേക്ക് കയറി കതകടച്ചു. എന്തു ചെയ്യണം എന്നെനിക്കൊരെത്തും പിടിയും കിട്ടീലാ. മൊബൈലാണേല്‍ ഓഫായോണ്ട് ആരേം വിളിക്കാനും പറ്റുന്നില്ല. അവസാനം കതകുതുറന്ന് അച്ഛന്റെ മൊബൈലെടുത്ത് സിംകാര്‍ഡ് ഊരി അതിലിട്ടു. എന്നിട്ട് അടുത്ത് പരിചയമുള്ള ഒരു ചങ്ങാതിയെ വിളിച്ച് കാര്യം എത്രയും പെട്ടന്ന് എന്റെ വീട്ടിലേക്കു വരാന്‍ പറഞ്ഞു. അഞ്ചുമിനിട്ടിനകം അദ്ദേഹം എത്തി. കാര്യങ്ങള്‍ പറഞ്ഞവതരിപ്പിച്ചു. ഒരല്പം ആശ്വാസമായി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ക്യാമറാ തന്ന ചങ്ങാതിയെ കാര്യങ്ങളെല്ലാം ധരിപ്പിച്ച്. പുതിയക്യാമറ ഒരാഴ്ചയ്ക്കകം വാങ്ങിക്കൊടുക്കാം എന്നു സമ്മതിപ്പിച്ചു.
എന്നിട്ട് വെള്ളത്തില്‍ വീണ ക്യാമറയുമെടുത്ത്. ഒരു ടവ്വലിന്റെ മുകളില്‍ വച്ച് നോക്കിയിരിപ്പായി. അല്ലാതെന്തു ചെയ്യാന്‍.
ആരാത്രി ഉറക്കമില്ലാതെ കടന്നുപോയി. കാലത്ത് ഓഫീസിലെത്തി. ഒന്നും സംഭവിക്കാത്തപോലെ സെക്രട്ടറി അദ്ധേഹത്തിന്റെ ക്യബിനിലിരിക്കുന്നു. ആരും ഒന്നുമറിഞ്ഞിട്ടുമില്ല. ഞാന്‍ കയറി അദ്ദോഹത്തോട് ചോദിച്ചു ഞാന്‍ എന്തു ചെയ്യണമെന്ന്. പ്രസിഡന്റിവിടെയില്ലായിരുന്നു വരുന്പോള്‍ പറയാം എന്നദ്ദേഹം പറഞ്ഞു. ഇതു ഒന്നും നടക്കില്ലെന്നും വെള്ളം കയറിയ ക്യാമറാ ഇവരുടെ മറുപടിക്കായി വച്ചുകൊണ്ടിരുന്നാല് ശരിയാവില്ലെന്നും മനസ്സിലായപ്പോള്‍ ഞാന്‍ കാനന്‍ സര്‍വ്വീസ് സെന്ററിലും മറ്റും വിളിച്ച് സര്‍വ്വീസിനുള്ള കാര്യങ്ങള്‍ തിരക്കി. അങ്ങനെ എറണാകുളത്തെ ക്യാമറാ സ്കാന്‍ ഓഫീസ് അഡ്രസാണ് അവസാനം കിട്ടിയത്. അവിടേക്ക് പോകാന്‍ തീരുമാനിച്ചു. അത് സെക്രട്ടറിയെ അറിയിച്ച് അടുത്ത ദിവസത്തേക്ക് ലീവുമെടുത്ത് ഞാന്‍ എന്റെ ഒരു ചങ്ങാതിയേയും കൂട്ടി എറണാകുളത്തേക്ക് യാത്ര തിരിച്ചു. ട്രയിന്‍ യാത്ര. യാത്രകള്‍ ഒരുപാടിഷ്ടമുള്ള എനിക്കത് പക്ഷേ ഒരു തണുപ്പന്‍ യാത്രയായിരുന്നു.
കാടിനുള്ളില്‍ ആളത്താത്ത സ്ഥലത്ത് വര്‍ഷങ്ങളായി ഉണ്ടായിരുന്ന വെള്ളച്ചാട്ടം. അതും ദുരെ വെള്ളച്ചാട്ടം കാണാന്‍ കഴിയാത്ത രീതിയില്‍ കാടുപിടിച്ച് കിടന്നുന്നു. ആ വെള്ളം പാറകളിലൂടെ ഒഴുകി കുറേ ദൂരം പതച്ച് പതച്ച് സംഞ്ചരിച്ച് വീണ്ടുമൊരു വെള്ളച്ചാട്ടം ചാടി പ്പോകുന്നു. ആ വീശാലമായ വെള്ളമൊഴുകുന്ന പാറയിലങ്ങിങ്ങായി കുറേ മാനം മുട്ടുന്ന മരങ്ങള്‍. ഒരു ചെറിയ ഇടവഴിയിലൂടെ ഞങ്ങളിറങ്ങി രണ്ടു വെള്ളച്ചാട്ടങ്ങളുടെയും നടുക്ക് ചെന്നിറങ്ങി. ഒരു സെന്‍ട്രലൈസ്ഡ് എസി.യിലേക്കിറങ്ങിയ പ്രതീതിയായിരുന്നു. പാറയിലെ വലിയ തടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നു. തണുത്ത വെള്ളം. വശങ്ങളില് വലിയ മരങ്ങലുള്ളതുകൊണ്ട് പ്രകാശം നന്നേ കുറവും.
എന്നാലും ക്യാമറ എടുത്ത് കുറേ ചിത്രങ്ങളെടുത്തു. ഞങ്ങള്‍ നിന്നതിന്റെ മറുവശത്തേക്ക് പോണം പാറയ്ക്ക് മുകളിലൂടെ പതഞ്ഞൊഴുകുന്ന വെള്ളത്തിലിറങ്ങി നടന്ന് ഞങ്ങള്‍ അപ്പുറത്തെത്തി. അവിടെ വിശാലമായ പരന്ന ഒരു പാറയില്‍ അല്പം നിന്നു. താഴെ വലിയ വെള്ളച്ചാട്ടത്തിന് മുന്‍പ് ചെറിയ ചെറിയ ചില വെള്ളച്ചാട്ടങ്ങള്‍ കാണ്ടപ്പോള്‍ അത് പകര്‍ത്താനൊരു കൊതി. അതെടുക്കണമെങ്കില്‍ കുത്തനേയുള്ള പാറയിലൂടെ താഴേക്ക് പോകുകയും വേണം. പ്രധാന വെള്ളച്ചാട്ടം കാടുപിടിച്ച് കിടക്കുന്നതുകൊണ്ട് ചെറിയ വെള്ളച്ചാട്ടം പകര്‍ത്തുന്നത് നന്നായിരിക്കും എന്നു തോന്നി.
അങ്ങനെ ഞാനും ഉല്ലാസും കൂടി താഴേക്ക് പോയി അവന് ഒരു വലിയ വടി സംഘടിപ്പിച്ച അതും കുത്തി താഴേക്കിറങ്ങി പായലുപിടിച്ച് തെന്നിക്കിടന്നതായിരുന്നു പറയെല്ലാം ഉണങ്ങിയ സ്ഥലത്തുകൂടിയാണ് ഞങ്ങള്‍ താഴേക്കിറങ്ങിയത് അവന്റെ കയ്യില്‍ വടിമാത്രമേയുള്ളായിരുന്നോണ്ട്. അവനങ്ങ് വേഗം താഴെയിറങ്ങി. എന്റെ തോളില്‍ രണ്ട് ക്യാമറയുമുണ്ടായിരുന്നു. ഇറങ്ങിചെന്ന് ആദ്യം നിരപ്പായി കണ്ട സ്ഥലത്തിരുന്ന് ആദ്യ ചെറിയ വെള്ളച്ചാട്ടം പകര്‍ത്തി.
ആരാത്രി ഉറക്കമില്ലാതെ കടന്നുപോയി. കാലത്ത് ഓഫീസിലെത്തി. ഒന്നും സംഭവിക്കാത്തപോലെ സെക്രട്ടറി അദ്ധേഹത്തിന്റെ ക്യബിനിലിരിക്കുന്നു. ആരും ഒന്നുമറിഞ്ഞിട്ടുമില്ല. ഞാന്‍ കയറി അദ്ദോഹത്തോട് ചോദിച്ചു ഞാന്‍ എന്തു ചെയ്യണമെന്ന്. പ്രസിഡന്റിവിടെയില്ലായിരുന്നു വരുന്പോള്‍ പറയാം എന്നദ്ദേഹം പറഞ്ഞു. ഇതു ഒന്നും നടക്കില്ലെന്നും വെള്ളം കയറിയ ക്യാമറാ ഇവരുടെ മറുപടിക്കായി വച്ചുകൊണ്ടിരുന്നാല് ശരിയാവില്ലെന്നും മനസ്സിലായപ്പോള്‍ ഞാന്‍ കാനന്‍ സര്‍വ്വീസ് സെന്ററിലും മറ്റും വിളിച്ച് സര്‍വ്വീസിനുള്ള കാര്യങ്ങള്‍ തിരക്കി. അങ്ങനെ എറണാകുളത്തെ ക്യാമറാ സ്കാന്‍ ഓഫീസ് അഡ്രസാണ് അവസാനം കിട്ടിയത്. അവിടേക്ക് പോകാന്‍ തീരുമാനിച്ചു. അത് സെക്രട്ടറിയെ അറിയിച്ച് അടുത്ത ദിവസത്തേക്ക് ലീവുമെടുത്ത് ഞാന്‍ എന്റെ ഒരു ചങ്ങാതിയേയും കൂട്ടി എറണാകുളത്തേക്ക് യാത്ര തിരിച്ചു. ട്രയിന്‍ യാത്ര. യാത്രകള്‍ ഒരുപാടിഷ്ടമുള്ള എനിക്കത് പക്ഷേ ഒരു തണുപ്പന്‍ യാത്രയായിരുന്നു.
കഥ തീരുന്നില്ല എന്റ കഥയായതിനാല്‍ ഇതവസാനിക്കുക
എന്നത് ഞാനില്ലാതാകുക എന്നാണ്.
തുടരും....
ക്യാമറാ റിപ്പയര്‍ ചെയ്യാന്‍ കൊണ്ടുപോയ കഥകള്‍.......
പണം ഒരളവുമില്ലാതെ നഷ്ടപ്പെടുത്തിക്കൊണ്ടിന്നും തുടരുകയാണ്
ആ ക്യാമറാ റിപ്പയറിംഗ് കഥ.
അഭിപ്രായങ്ങള്‍
എന്റ ജീവിതമാണ്..... ഇതുവായിക്കുന്പോഴെല്ലാം എനിക്കു കരയാനുള്ള ഒരു ഫീല്‍ ഉണ്ടാകും.....
Manu bhai ohhh sangathy kurachu sad anenkilum..ningal blog cheythirikkunna reethi vechu kooduthal ariyan thonnunnundu...so waiting for the 2nd part....
Regards
Vibin Vijay..
എല്ലാ നന്മകളും നേരുന്നു.......ലാല്‍ സലാം...
ഈ വായന ഒരു കഥ പോലെ അനുഭൂതി പകര്‍ന്നു റെനി പറഞ്ഞത് പോലെ പെട്ടന്ന് കഴിഞ്ഞപ്പോള്‍ ബാക്കി അറിയാനുള്ള ആകാംക്ഷ
കൂടി ആ ക്യാമറ നഷ്ട്ടപ്പെട്ട സാഹചര്യവും ആ യാത്രയുമെല്ലാം എത്ര മനോഹരമായിട്ടാണ് മനു വര്‍ണിച്ചിരിക്കുന്നത്
എനിക്ക് വളരെ വളരെ ഇഷ്ടായി ,.......ആശംസകള്‍ ഈ രചന വൈഭവത്തിന്,...പ്രാര്‍ത്ഥനകള്‍ ക്യാമറ പെട്ടന്ന് ശരിയായി കിട്ടാന്‍
കുറച്ചു ദിവസം കൂടി ഞാനൊന്നു ജീവിച്ചിട്ടെഴുതാം ബാക്കി...
ജീവിക്കാതെഴുതണതെങ്ങനാ....
സ്നേഹത്തോടെ,
മനു.കൊല്ലം.