ഒരു കള്ളനെ പിടിച്ച കഥ






ഞാൻ എന്നത്തേയും പോലെ ഇന്നലെ രാത്രിയും വല്ലതും കഴിച്ചു നേരത്തെ ഉറങ്ങാം എന്ന മൂഡിൽ ഇരിക്കുവാരുന്നു.

ദേ വരുന്നു ഒരു ഫോൺ കോൾ.

അണ്ണാ വേ​ഗം വന്നെ....

വീടിനടുത്തൂന്ന് സംശയം തോന്നിയൊരുത്തനെ പിടിച്ചു വച്ചിട്ടുണ്ട്.

എന്താ ഏതാന്നു പറയാതെ അവൻ ഫോണ് കട്ട് ചെയ്തു.


ഏതായാലും ഒന്നു പുറത്തിറങ്ങി നോക്കാം 

ഷ‍ർട്ടെടുത്തിട്ട് മുറ്റത്തേക്കിറങ്ങി.


പതിവുപോലെ ചോദ്യം വന്നു.

അച്ഛനീ രാത്രി എവിടെ പോകുന്നു.


ദാ വരുന്നു എന്നു പറഞ്ഞ് തിരികെ കയറി കതകടച്ചു.

​ഗേറ്റ് തുറന്നു റോഡിലേക്കിറങ്ങി.


ഇടതുവശത്തേയ്ക്ക് നോക്കിക്കി.

സാധാരണപോലെ അനന്തതയിലേക്ക് നീണ്ടു കിടക്കുന്ന റോഡ്.

ഇരുട്ടായിത്തുടങ്ങിയിരിക്കുന്നു. സ്ട്രീറ്റ് ലൈറ്റിനപ്പുറത്തെയ്ക്ക് വ്യാപിച്ചുകിടക്കുന്ന ഇരുട്ട്.


ഒന്നു കൂടി സൂക്ഷിച്ചു നോക്കി

വിജനതയല്ലല്ലോ

ദൂരെ നിന്നും ആരൊക്കെയോ നടന്നു വെളിച്ചത്തിലേയ്ക്ക് വരുന്നുണ്ട്

ഒന്നും രണ്ടുമായി ദൂരെ നിന്നും ആൾക്കാർ നടന്നുവരുന്നു.


അയൽക്കാരും പരിചയക്കാരായ നാട്ടുകാരുമൊക്കെ തന്നെ പലരും വീട്ടിൽ നിന്ന വേഷത്തിൽ തന്നെ,

പുരുഷനും സ്ത്രീകളും കുട്ടികളും ഒക്കെയായി ഒറ്റയ്ക്കും കൂട്ടായും നടന്നുവരുന്നു.


അയൽ വീടുകളിയെ വിശേഷങ്ങൾക്കാണെങ്കിലും അണിഞ്ഞൊരുങ്ങി പോകുന്ന ജനങ്ങൾ ഇതെന്തേ ഇങ്ങനെ

ഒരു ചെറിയ ഞെട്ടലോടെ വലതുവശത്തെക്ക് നോക്കി.


കുറച്ചകലെ വളവിൽ....

****************** ****************** ******************


രണ്ട് അടയ്ക്കാമരത്തൂണ് ചാരിവച്ച് അതിൽ പലക തറച്ച് എണി പോലെയാക്കിയത്.

അത് നേരെ പോകുന്നത് പണി നടന്നുകൊണ്ടിരിക്കുന്ന ഒരു വീടിന്റെ ഒന്നാം നിലയിലെക്കാണ്. 

അതും പണിക്കാർക്ക് പണി സാമ​ഗ്രഹികൾ കൊണ്ടുപോകാനായി നിർമ്മിച്ചതാണ്.


കാര്യമായ ബലക്ഷയം ഇല്ലെങ്കിലും അപകടസാദ്ധ്യത ഉണ്ട് എന്നത് നേരാണ്.

അതിനു താഴെ നിന്ന് ഞാനൊന്നു പകച്ചു, കയറണോ?

എനിക്കു പിന്നാലെ വന്ന ചേട്ടൻ എന്നെ തട്ടിമാറ്റി മുകളിലേക്ക് കയറിപ്പോയി. 

പുള്ളിക്കാരൻ മുകളിലെത്തിയപ്പോഴേക്കും ഞാനും താഴെ നിന്നും കയറിത്തുടങ്ങി. 

മുകളിലെത്തിയപ്പോൾ പത്തു പതിനഞ്ചുപേർ ഒന്നാം നിലയിലുണ്ട്. 

ഞാൻ കയറി ചെന്നതു കണ്ട അയൽക്കാരൻ പയ്യൻ എന്നെ നോക്കി പറഞ്ഞു.


ആ മുറിയിലുണ്ട്.

അവൻ കൈ ചൂണ്ടിയിടത്തേക്ക് ‍ഞാൻ നോക്കി.


ജന്നൽ വയ്ക്കാതെ തുറന്നു കിടക്കുന്ന ഭിത്തിയിലൂടെ അകത്തേയ്ക്ക്. 

നാലഞ്ച് അതിനുനടുക്ക് ഒരു കുറിയ മനുഷ്യനും.


മെല്ലിച്ച ശരീരവും നീണ്ടു വളർന്നു കിടക്കുന്ന ചീകിയൊതുക്കിയിട്ട് കാലങ്ങളായ താടിയും മുടിയും.

ഏകദേശം അഞ്ചടിയോളും പൊക്കം. 

പച്ച കൈയിലും നീലയും കറുപ്പും വരകളുള്ള ടീ ഷർട്ടും.

തുറന്നു പുറത്തേയ്ക്ക് തള്ളി നിൽക്കുന്ന കണ്ണുകൾ. 

ചുറ്റുപാടും നിൽക്കുന്നവരെ പേടിച്ചിയ്യായിരിക്കും

ലഹരി ഉപയോ​ഗിച്ചു കറങ്ങി നിൽക്കുവാണോ അതോ മാനസിക വൈകല്യം നേരിടുന്നവനാണോ എന്നൊന്നും അറിയാൻ കഴിയുന്നില്ല.

ചെറുപ്പക്കാരൻ എന്നു പറയാമെന്നേയുള്ളു.


ആരുടെയും അറിവിലും പരിചയത്തിലും ഇങ്ങനെ ഒരുവൻ ഈ പ്രദേശത്ത് ഈ സമയത്ത് വരേണ്ട ഒരു കാര്യവുമില്ല.


കൂടി നിൽക്കുന്നവർക്കിടയിലൂടെ അടുത്തു നോക്കി.

ദുരെ നിന്നു കണ്ടതുപോലെ അത്ര പാവമായൊന്നും തോന്നിയില്ല. 

അരോ​ഗ്യവാനാണ്. 

കൂടി നിന്നവർ അവനോട് പലതും ചോദിക്കുന്നുണ്ട്.

മറുപടികളൊന്നും സ്പഷ്ടവും വ്യക്തവുമല്ല.

പറയാതിരിക്കുന്നതുപോലെയും തോന്നി.

ചോതിക്കുന്നതിനൊന്നും വ്യക്തവും കൃത്യവുമായ ഉത്തരം അവൻ നൽകുന്നില്ല.


മുഷിഞ്ഞ വേഷം, 

അന്യ സംസ്ഥാന തൊഴിലാളിയെപ്പോലെ തോന്നിക്കുന്ന ശരിരലക്ഷണം. 

ചോദ്യങ്ങൾക്കുത്തരമില്ല. 

ഈ സമയത്ത് ഈ വഴിയിൽ വരേണ്ട കാര്യവുമില്ല.

ഹിന്ദിയോ തമിഴോ എന്നു തിരിച്ചറിയാത്ത ഭാഷ.

പോലീസിൽ ഏൽപ്പിക്കുക എന്നതുമാത്രമാണ് പോം വഴി.


അങ്ങനെ പോലീസിനെ വിളിച്ചു.

****************** ****************** ******************


ഒരു കവറ് പാലു വാങ്ങാം എന്നു കരുതി അല്പം അകലെയായുള്ള കടയിലെയ്ക്ക് ഇറങ്ങിയതാണ് ചേച്ചി.

പെട്ടന്ന് പിന്നിൽ ആരോ ഉള്ളതുപോലെ

വെ​ഗം അൽപ്പം കൂട്ടി തിരിഞ്ഞു നോക്കാനൊരു ഭയം.


കട ഒരുപാട് ദൂരെയല്ലാത്തതിനാൽ

വേ​ഗം കൂട്ടി കടയിലേയ്ക്ക് ഓടിക്കയറി.


കടയിൽ കയറിയ ധൈര്യത്തിന് തിരിഞ്ഞുനോക്കി.

ദേ... പിന്നിലൊരാൾ.


കണ്ടു എന്നു മനസ്സിലായ പാടെ അവൻ വേ​ഗത കൂട്ടി.

അടുത്തായി പണി നടന്നുകൊണ്ടിരുന്ന വീടിന്റെ ഏണിപ്പടികൾ നടന്നുകയറി മുകളിലെത്തി.

ചേച്ചി കടക്കാരനോട് കാര്യം പറഞ്ഞു.

ആളുകൂടി.


ഒന്നാം നിലയിലെക്ക് അൾക്കാർ വന്നുകൊണ്ടേയിരുന്നു.


വീടിനുമുകളിലേയ്ക്ക് ആളു കടുന്നതിനാൽ ഞാൻ പതിയെ താഴെയിറങ്ങി.


റോഡു നിറയെ ജനക്കൂട്ടം ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും ഒക്കെ.

ഈ രാത്രി നേരത്ത് കള്ളനെ ജീവനോടെ കാണാൻ വന്നവരായിരുന്നു ഭൂരിപക്ഷവും.

കൂട്ടത്തിൽ തിരിച്ചടി കിട്ടാതെ ഒരുത്തനെ ചാമ്പാം എന്നു കരുതി വന്നവരും ഉണ്ടായിരുന്നു. 

അവരുടെ ആവേശം കാണാനും ഉണ്ടായിരുന്നു.

പക്ഷേ മുകളിൽ അവനടുത്ത് നിക്കുന്ന ചെറുപ്പക്കാ‍ർ അതിനനുവദിക്കും എന്നെനിക്കു തോന്നിയില്ല.


ഞാൻ താഴെയിറങ്ങി ദൂരേയ്ക്ക്; തിക്കും തിരക്കും ഇല്ലാത്തിടത്തേയ്ക്ക് മാറി നിന്നു.


ഒരു ഓട്ടോ വേ​ഗതയിൽ വന്ന് ഞാൻ നിന്നേടത്ത് വന്നു നിന്നു.

ഓട്ടോ നിറുത്തിയ പാടെ മൂന്നുപേർ ചാടിയിറങ്ങി, പിന്നാലെ ഡ്രൈവറും.


അടുത്തു നിന്ന എന്നോട്

അവനെ കൊണ്ടുപോയോ......

ഉച്ചത്തിൽ ഒറ്റാശ്വാസത്തിലാണ് ചോദ്യം, അതും എല്ലാവരും കൂടി.


ഇല്ല 

ദോ ആ കാണുന്ന വീടിനു മുകളിലുണ്ട്.

ഞാൻ പറഞ്ഞു. കൂടെ,

ഇപ്പോ പോലീസ് വരും, അവര് കൊണ്ടൊയ്ക്കോളും.

ങ്ങാളാ തിരക്കിലേയ്ക്ക് തള്ളിക്കയറണ്ട.


ഇല്ല, അവന് രണ്ട് കൊടുത്തിട്ടെയുള്ളു കാര്യം..

കഴിഞ്ഞ ആഴ്ച മോളുടെ ചുരിദാറ് കട്ടോണ്ട് പോയവനാ...

****************** ****************** ******************


സു​ഗുണേട്ടന്റെ വീട്,

ചേട്ടനും ഭാര്യയും മകളുമാണ് അവിടെ താമസം. 

മകനുണ്ട് അവൻ തൊഴിലിനായി മറ്റൊരിടത്താണ്.

ഉറങ്ങാൻ കിടന്നിട്ട് ഉറക്കം വരുന്നില്ല.

-കാലാവസ്ഥ മാറിയതിന്റെതായിരിക്കും - 

എന്നു പറഞ്ഞ് തിരിഞ്ഞു പിരിഞ്ഞും കിടക്കുന്നതിനിടയിൽ എന്തൊ ഒരു ശബ്ദം കേട്ടപോലൊരു തോന്നൽ.


എഴുന്നേറ്റ് മുറിയിൽ ലൈറ്റിട്ടു.

വാച്ചിലേക്ക് നോക്കി സമയം പതിനൊന്നര ആയതേയുള്ളു. 


എന്തായിരിക്കും ശബ്ദം കേട്ടത്.

ജന്നൽ തുറന്ന് മുറ്റത്തേയ്ക്ക് ടോ‍ർച്ചടിച്ചു നോക്കി. 

ഒന്നും കാണാനില്ല.


ജന്നൽ അടച്ചു. 

അപ്പുറത്തുപോയി ഉറങ്ങുന്നവരെയൊന്നു നോക്കി.

ഇല്ല അവരുണർന്നിട്ടില്ല, നല്ല ഉറക്കം.


തിരികെ വന്ന് ലൈറ്റണച്ചു കിടന്നു.

കുറേ നേരം ടിക്. ടിക്. അടിച്ചു കടന്നുപോയി.

വീണ്ടും ശബ്ദം ഇപ്രാവശ്യം കൃത്യമായി കേട്ടു.

കതകിൽ മുട്ടുന്നു.


വീടിനകത്തയും പുറത്തെയുമെല്ലാം ലൈറ്റിട്ടു.

അവരും ഉണ‍ർന്നുവന്നു.

എന്താ മനുഷ്യാ ഈ രാത്രിയിൽ


‍ജന്നലിനു പുറത്തൊരു നിഴൽ

ഒരു മനുഷ്യൻ നടന്നുപോകുന്നതായി തോന്നി.


​റോഡിലേക്കിറങ്ങുന്ന വഴി കാണാൻ കഴിയുന്ന ജന്നൽ തുറന്നു.

മകളുടെ ചുരിദാറുമിട്ട് ഒരു മനുഷ്യൻ റോഡിലേക്കിറങ്ങി നടന്നകലുന്നു.


അയ്യോ... എന്നുവിളിച്ചുകൊണ്ട് വീട്ടുകാരി നിലം പൊത്തി.

കഴുകി ഉണക്കാനിട്ടിരുന്ന മകളുടെ പുതിയ ചുരിദാർ നടന്നു പോകുന്നതു കണ്ടു വീണതാണ്.

അയൽക്കാരെയൊന്നും വിളിച്ചുണർത്താൻ നിൽക്കാതെ മൂവരും ഒന്നിച്ചുറങ്ങാൻ കിടന്നു.


നേരം പുലർന്നു.

അടുത്ത വീട്ടിൽ പോയി മൂവരും കാര്യങ്ങൾ അവതരിപ്പിച്ചു.


സമാനമായ അനുഭവം അവർക്കും.

ജന്നലിൽ തട്ട്, വീട്ടിലേയ്ക്ക് കല്ലെറിയൽ - ചാത്തനേറോ മറ്റോ ആണോ-


ആ ചാത്തനേറുകാരനെ കിട്ടിയെന്നറിഞ്ഞ്,

ചുരിദാറുവാങ്ങാൻ ഓട്ടോ വിളിച്ചുവന്ന സു​ഗുണേട്ടനാണ് ഓടിത്തെള്ളി ആൾക്കൂട്ടത്തിലേക്ക് പോയത്.

അവൻ, എന്തായോ എന്തോ?


ഞാൻ പതിയെ മഞ്ഞുകൊള്ളാതെ വീട്ടിലെയ്ക്ക് പോകാനാഞ്ഞു. 

പിന്നിൽ മുകളിൽ കളർ ലൈറ്റുമിന്നുന്ന വണ്ടി വന്നത് കണ്ടു.


പണി തീരാത്ത വീടിനുമുകളിൽ നിന്നും,

-സാറെ ഞങ്ങളിവനെ താഴെക്കു കൊണ്ടുവരട്ടെ-

എന്നുച്ചത്തിൽ വിളിച്ചു ചോദിക്കുന്നതും കേട്ടു.


ഞാൻ, നടന്നു വീടിന് മുന്നിലെത്തിയപ്പോഴേക്കും,

പോലീസ് വാഹനം എന്നെയും കടന്ന് അവനെയും കൊണ്ട് ഞാനാദ്യം റോഡിലിറങ്ങി നോക്കിയ ദിശയിലേക്ക് പോയി മറഞ്ഞു. 


പിന്നാലെ 

ഒറ്റയ്ക്കും കൂട്ടവുമായി നാട്ടുകാരും.


ശുഭം.


നോട്ട്: സത്യമായിട്ടും നടന്നതാണ്. (കുറച്ചു തൊങ്ങലുകളുണ്ടെന്നേയുള്ളു)


മനു കൊല്ലം

9895938897

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌