The Story of a Zero-Gravity Ball "ഒരു കണ്ടുപിടുത്തത്തിന്റെയും അപകടത്തിന്റെയും കഥ"

 The Story of a Zero-Gravity Ball

 "ഒരു കണ്ടുപിടുത്തത്തിന്റെയും അപകടത്തിന്റെയും കഥ"


Chapter 1

തലയ്ക്കുമുകളിലെ വെളുത്ത പന്ത്


തീരെ ചെറുപ്പത്തിൽ തന്നെ, മനു ശാസ്ത്രവിഷയങ്ങളിൽ ആകൃഷ്ടനായിരുന്നു, പ്രത്യേകിച്ച് സങ്കീർണ്ണമായ സാങ്കേതിക വിശദാംശങ്ങൾ നിറഞ്ഞ സയൻസ് ഫിക്ഷൻ കഥകളിലേക്ക് ആകർഷിക്കപ്പെട്ടു. പതിനഞ്ചാം വയസ്സിൽ പോലും, ഒഴിവുസമയങ്ങളിൽ ഭൂരിഭാഗവും അവൻ തന്റെ വീട്ടിലെ താൽക്കാലിക പരീക്ഷണശാലയിൽ ചെറു ചെറു പരീക്ഷണങ്ങൾ നടത്തിയിരുന്നു. വായനയിൽ നിന്ന് നേടിയ അറിവ് പ്രയോഗവത്കരിക്കാനുള്ള വ്യഗ്രത അവനിലെപ്പോഴും ഉണ്ടായിരുന്നു, അതിനാൽതന്നെ ശാസ്ത്രത്തോടുള്ള അവന്റെ അഭിനിവേശം നാൾക്കുനാൾ വർദ്ധിച്ചുവന്നു.


ശാസ്ത്രത്തോടുള്ള ഇഷ്ടത്തിൽ പക്ഷേ അവൻ തനിച്ചായിരുന്നില്ല, ഇതേ താൽപ്പര്യങ്ങൾ പങ്കിടുന്ന ഒരു കൂട്ടം സുഹൃത്തുക്കൾ അവന് ഉണ്ടായിരുന്നു; ഇലക്ട്രോണിക്സ് വിദഗ്ധനായ കുഞ്ചു എന്നെല്ലാരും വിളിക്കുന്ന ബിജുവായിരുന്നു അവരിൽ അവന്റെ പ്രിയപ്പെട്ടവൻ. പുതിയ കണ്ടുപിടുത്തങ്ങളും പരീക്ഷണങ്ങളും വിശദീകരിക്കാനും കൂടുതൽ പഠിക്കാനുമായി സ്‌കൂൾ കഴിഞ്ഞ് അവൻ കുഞ്ചുവിന്റെ വർക്ക്ഷോപ്പ് സന്ദർശിക്കാറുണ്ട്.


ചലിക്കാനും സംസാരിക്കാനും കഴിയുന്ന ഒരു റോബോട്ട്, ആകാശത്തു നിന്നും വ്യത്യസ്ത ആങ്കിളുകളിൽ ചിത്രങ്ങൾ പകർത്താൻ കഴിവുള്ള ഒരു ഡ്രോൺ, വീടിനുള്ളിലെയും സ്ട്രീറ്റിലെയും ലൈറ്റുകളും ഉപകരണങ്ങളും അകലെനിന്ന് നിയന്ത്രിക്കാൻ കഴിയുന്ന ഒരു ഉപകരണസങ്കേതം തുടങ്ങിയങ്ങനെ പല നിർമ്മിതികളും അവന്റേതായുണ്ട്.


അവന്റെ അടങ്ങാത്ത ജിജ്ഞാസയും പരീക്ഷണങ്ങളിലേക്കെത്തുമ്പോൾ ഉപകരണങ്ങൾ കണ്ടെത്തുക എന്നത് വളരെയധികം പണച്ചിലവുള്ള കാര്യമായിരുന്നു. അതിനായി എന്തെങ്കിലും വഴി കണ്ടെത്തണമെന്ന ചിന്ത അവനെപ്പോഴുമുണ്ടായിരുന്നു. സ്‌കൂൾകഴിഞ്ഞ് ബ്ക്കിസമയം എന്തെങ്കിലുമൊക്കെ ചെറിയ ജോലികൾക്ക് പോയാലോ എന്നൊക്കെ അവൻ ആലോചിച്ചു. കുഞ്ചു അവനെ അതിനു സമ്മതിച്ചിരുന്നില്ല. അല്പസ്വല്പം പോക്കറ്റ് മണിയൊക്കെ കുഞ്ചു അവന് കൊടുക്കുമായിരുന്നു. പരീക്ഷണത്തിനുമുള്ള സാമഗ്രഹികൾ വലിയ ചെലവില്ലാതെ സംഘടിപ്പിക്കാനുള്ള വഴികളും അവൻ തപ്പി നടന്നു.


അങ്ങനെയിരിക്കെ ഒരു ദിവസം പ്രദേശത്തുണ്ടായിരുന്ന ഒരു സ്‌ക്രാപ്പ് ഷോപ്പ് അവന്റെ ശ്രദ്ധയിൽ പെട്ടു. ഈ സ്‌ക്രാപ്പ് ഷോപ്പ് തന്റെ പ്രോജക്റ്റുകൾക്കായി പുനർനിർമ്മിക്കാൻ കഴിയുന്ന ഇലക്ട്രോണിക്‌സ്, ഭാഗങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവയുടെ ഒരു നിധിയാണെന്ന് അവൻ അവൻ മനസ്സിലാക്കി. സ്‌കൂൾ ഇല്ലാത്ത ഒരു ദിവസം കുഞ്ചുവിനെയും കൊണ്ട് അവിടെ പോയി അവിടുത്തെ നടത്തിപ്പുകാരൻ പ്രായമായ ഒരു മനുഷ്യനായിരുന്നു. മനുവിന്റെ ഇഷ്ടങ്ങളും താല്പര്യങ്ങളും കണ്ടറിഞ്ഞ് അവനാവശ്യമായത് എന്തെങ്കിലും ഇവിടെയുണ്ടെങ്കിൽ വന്നെടുത്തുകൊള്ളാൻ അദ്ദേഹം പറഞ്ഞു.


സ്‌ക്രാപ്പ് കടയിലേക്കുള്ള ഒരു സന്ദർശന വേളയിൽ, മനു കടയുടമയുടെ ചെറുമകനായ ശ്രാമിനെ കണ്ടുമുട്ടി. അവനും മനുവിനും ഒരേ പ്രായമാണ്. ശാസ്ത്രത്തോടുള്ള തന്റെ അഭിനിവേശം മനു അവനുമായി പങ്കിട്ടു. പുതിയതും ആവേശകരവുമായ ആശയങ്ങൾ മനുവിന് അവനിൽനിന്നും കിട്ടി. അവർ ഒരുമിച്ച് ചേർന്നാൽ നല്ലതായിരിക്കും എന്നു മനുവിന് തോന്നി. പോകെപ്പോകെ അവരുടെ സൗഹൃദം കൂടുതൽ ശക്തമായി. മനു പുതിയ ആശയങ്ങളുമായി വരുമ്പോഴെല്ലാം, സ്‌ക്രാപ്പ് കടയുടമയായ മുത്തച്ഛനെയും പറഞ്ഞുകേൾപ്പിക്കുമായിരുന്നു. അദ്ദേഹം അവനു വേണ്ടുന്ന പ്രോത്സാഹനങ്ങൾ നൽകിപ്പോന്നു. അവന്റെ തെരയലിനായി അദ്ദേഹത്തിന്റെ പരിചയത്തിലുള്ള മറ്റു സ്‌ക്രാപ്പ് ഷോപ്പുകളിലും അവനെ പരിചയപ്പെടുത്തി; അവിടെയും പോയും പരതാൻ അദ്ദേഹം അവന് അവസരം ഉണ്ടാക്കിക്കൊടുത്തിരുന്നു.


അങ്ങനെയിരിക്കെ ഒരു ദിവസം, പതിവുപോലെ സ്‌ക്രാപ്പ് കൂമ്പാരങ്ങളിലൂടെ പരതിക്കൊണ്ടിരിക്കുമ്പോൾ, ഒരു മൂലയിലായി വളരെയധികം തുരുമ്പുപിടിച്ച ഇരുമ്പു സാമഗ്രഹികൾ കിടക്കുന്നത് കണ്ടു. അവയെല്ലാം മാറ്റിയിട്ട് വിശദമായി പരിശോധിച്ചപ്പോൾ മനുവിന് ഒരു പഴയ, തുരുമ്പിച്ച ഇരുമ്പ് പെട്ടി കണ്ടുകിട്ടി. അതിന്റെ കനവും ദൃഢമായ നിർമ്മാണവും കണ്ട് കൗതുകം തോന്നിയ അവൻ അത് വലിച്ചു കൂമ്പാരത്തിന് പുറത്തേക്കിട്ടു. കപ്പലുകളിലും ബോട്ടുകളിലു ഉപയോഗിക്കുന്ന നങ്കൂരം പോലെ കാണപ്പെട്ട ഉപകരണങ്ങളും പൊട്ടിയ വലയും മറ്റുസാമഗ്രഹികളും മറ്റു മായിരുന്നു അതിനു ചുറ്റുമായി ഉണ്ടായിരുന്നത്. വലിച്ചു പുറത്തിട്ട് പെട്ടി തുറക്കാൻ അവനൊരു ശ്രമം നടത്തി. പക്ഷേ പെട്ടി മുഴുവനായും മൂടിയിരിക്കുന്നതായിരുന്നു. താക്കോൽ പഴുതോ അടപ്പുപോലെയുള്ള ഭാഗമോ അവനു കണ്ടെത്താൻ കഴിഞ്ഞില്ല. തിരിച്ചും മറിച്ചും ഇടുമ്പോൾ അകത്ത് എന്തോക്കെയോ തട്ടുന്നതും മുട്ടുന്നതും അവന് കേൾക്കാൻ കഴിഞ്ഞു. വല്ല നിധിയുമായിരിക്കുമോ. പക്ഷേ അടപ്പ് അനങ്ങാൻ തയ്യാറായില്ല. സഹായം ആവശ്യമാണ്. തൽക്കാലം ഇത് കുഞ്ചുവിന്റെ ഇലക്ട്രോണിക്‌സ് കടയിലേക്ക് കൊണ്ടുപോകാം.


അവിടെയെത്തി, അവർ രണ്ടാളും കൂടി വിവിധ ഉപകരണങ്ങളും സങ്കേതങ്ങളും ഉപയോഗിച്ച് പെട്ടി തുറക്കാൻ ശ്രമിച്ചു, പക്ഷേ ഫലമുണ്ടായില്ല. ലിഡ് അവിശ്വസനീയമാംവിധം ഇറുകിയിരിക്കുകയായിരുന്നു. അവർക്ക് അഭേദ്യമായി തോന്നി. എത്ര ശ്രമിച്ചിട്ടും, അതിൽ തുറക്കാനുള്ള വ്യക്തമായ ലോക്കുകളോ മെക്കാനിസങ്ങളോ കണ്ടെത്താനും കഴിഞ്ഞില്ല. മനസ്സിലാകുന്ന വിധമുള്ള ലോക്ക് രീതികൾ അല്ല അതിലുള്ളത്. പുറത്ത് ഒരു ലോക്കിന്റെ ലക്ഷണങ്ങൾപോലുമില്ലാത്ത ഒരു ചതുരപ്പെട്ടി അതും തുരുമ്പു പിടിച്ചു തുടങ്ങിയിരിക്കുന്നു. അതിനു പുറത്തെ എഴുത്തുകളും ചിഹ്നങ്ങളും ചിത്രങ്ങളും തീരെ പരിചിതമല്ല താനും. നമുക്കിനി നാളെ ആദ്യം മുതൽ നോക്കാം എനിക്കു കുറച്ചു മറ്റു ജോലികളും ഉണ്ട് നീ പോയി നാളെ വരു. കുഞ്ചു ആണ് ഇത്രയും പറഞ്ഞത്. രണ്ടാളും അന്നത്തേക്ക് പിരിഞ്ഞു.


അടുത്ത ദിവസം സ്‌കൂൾ വിട്ട് അവൻ മടങ്ങി വന്ന് പെട്ടി തുറക്കാനായി ശ്രമം തുടങ്ങി. കുഞ്ചു മറ്റു ജോലിത്തിരക്കിലായതിനാൽ അവനടുത്തേക്ക് വന്നതേയില്ല. ഇടയ്ക്കിടെ അവനു തോന്നിയ സംശയങ്ങളും മറ്റും കുഞ്ചുവിനോട് വിളിച്ചു ചോദിക്കുന്നും അയാൾ അതിനു വ്യക്തമായി മറുപടി പറയുന്നും ഉണ്ടായിരുന്നു. വളരെയധികം നേരമെടുത്തെങ്കിലും ഒരു നിഗമനത്തിലെത്താൻ അവന് കഴിഞ്ഞില്ല. തല്ലിപ്പൊളിക്കുക എന്നതും രണ്ടായി മുറിച്ചെടുക്കുക എന്നതും ചർച്ചയ്ക്ക് വന്നെങ്കിലും കുഞ്ചു അതുന്നയിച്ചപ്പോൾ ത്‌നെ എതിർത്തു. കാരണമായി അയാൾ പറഞ്ഞത് നിർമ്മാണ രീതിവച്ച് ഈ പെട്ടിയിൽ വിലപ്പെട്ട എന്തെങ്കിലും കാണും പൊളിക്കാൻ നിന്നാൽ അത് ഉപയോഗയോഗ്യമായി കിട്ടണമെന്നില്ല. മാത്രവുമല്ല അതിനായി പുറത്തുനിന്നും ഒരാളുടെ സഹായവും വേണ്ടിവരും. അതു നമുക്ക് അവസാനം പരീക്ഷിക്കാം. ഇന്നെനിക്ക് നല്ല പണിത്തിരക്കുമുണ്ട് നീ അതു തുറക്കാനുള്ള എല്ലാത്തരം ഐഡിയകളും കണ്ടെത്തി വയ്ക്കൂ. നമുക്ക് നാളെ പകൽ പരീക്ഷിക്കാം. അതു ശരിയായിരുന്നു നാളെ വാരാന്ത്യമാണ്. കൂറേനേരം കൂടി നോക്കിയിട്ട് അവൻ നിരാശനായി വീട്ടിലേക്ക് പോയി.


അടുത്ത ദിവസം രാവിലെ തന്നെ അവനെത്തി. കുറേനേരത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷം, അവൻ ഒരു ആശയം മുന്നോട്ട് വച്ചു. പെട്ടിയുടെ ലോക്കിൽ പ്രയോഗിക്കാൻ ശക്തമായ കാന്തികക്ഷേത്രം സൃഷ്ടിക്കാൻ കഴിയുന്ന ഒരു ഇലക്ട്രോണിക് ഉപകരണം നിർമ്മിക്കണം. അതിനാവശ്യമായ തിയറി അവൻ തയ്യാറാക്കി കുഞ്ചുവിന്റെ മുന്നിൽ അവതരിപ്പിച്ചു. ചില്ലറ പരിഷ്‌കാരങ്ങളോടെ അത് നിർമ്മിക്കാൻ അവർ തീരുമാനിച്ചു. രണ്ടു ദിവസത്തെ മുഴുനീള പ്രയത്‌നത്തിനൊടുവിൽ ഉപകരണ നിർമ്മാണത്തിനാവശ്യമായ ഭാഗങ്ങൾ ശേഖരിക്കുകയും ആ നിഗൂഢമായ ഇരുമ്പ് പെട്ടി തുറക്കാൻ വേണ്ടിയുള്ള ഉപകരണം നിർമ്മിച്ചെടുക്കുകയും ചെയ്തു.


അവസാനം പെട്ടി തുറക്കൽ പരീക്ഷിക്കാനുള്ള ഉപകരണം പൂർത്തിയായി. ബാറ്ററിയിൽ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ഉപകരണം കുഞ്ചു വളരെ ശ്രദ്ധാപൂർവ്വം പെട്ടിക്ക് മുകളിൽ സ്ഥാപിച്ചു സ്വീച്ച് ഓണാക്കി. കാന്തിക മണ്ഡലത്തിന്റെ തോത് വർദ്ധിപ്പിക്കുന്ന കറക്കുന്ന സ്വിച്ച് പ്രവർത്തിപ്പിച്ചത് മനു ആയിരുന്നു. രൂപപ്പെട്ടുവന്ന കാന്തികക്ഷേത്രം ശക്തവും വലുതമായി വന്നു. മുറിയിലെ ഇരുമ്പ് വസ്തുക്കൾ ചെറുതായി അനങ്ങുന്നതും മാറുന്നതായും അവന അനുഭവപ്പെട്ടു.


പെട്ടിക്കുള്ളിൽ നടക്കുന്നത് കൃത്യമായി കേൾക്കാൻ വേണ്ടി പെട്ടിക്ക് ചുറ്റും ഒരു താൽക്കാലിക ശബ്ദ നിയന്ത്രണ അറ ഉണ്ടാക്കി, അതുമൂലം പെട്ടിയിൽ നിന്നും പുറപ്പെടുന്ന ചെറിയ ശബ്ദം പോലും അവർക്ക് കേൾക്കാമായിരുന്നു. അവർ ഹൃദയമിടിപ്പോടെ കാത്തിരുന്നു. കാന്തികക്ഷേത്രത്തിന്റെ സ്വാധീനം വളരെ ശക്തമായി, അവർ ഒരു മങ്ങിയ ക്ലിക്കിംഗ് ശബ്ദം കേട്ടു. മനുവിന് തന്റെ കാതുകളെ വിശ്വസിക്കാനായില്ല - ഒരു പൂട്ട് തുറക്കുന്നതുപോലെയാണ് അവന് തോന്നിയത്. പെട്ടെന്ന്, പെട്ടിയുടെ അടപ്പ് ചലിക്കാൻ തുടങ്ങി, എന്നിട്ട് അത് പൂർണ്ണമായി തുറന്നു, മനുവും കുഞ്ഞും അമ്പരപ്പോടെ പരസ്പരം നോക്കി.


പെട്ടിക്കുള്ളിലേക്ക്് നോക്കിയപ്പോൾ രണ്ടുപേരും അത്ഭുതപ്പെട്ടു. വിവിധ വലിപ്പത്തിലുള്ള പന്തുകൾ അടങ്ങുന്ന നിരവധി ചെറിയ അറകൾ കൊണ്ട് നിറഞ്ഞിരുന്നു. സൂക്ഷ്മവും സുരക്ഷിതവുമായ ലോക്കിംഗ് സംവിധാനം ഉണ്ടായിരുന്നിട്ടും, ബോക്‌സിൽ നിധികളൊന്നുമില്ല, വെറും പന്തുകൾ മാത്രമേയുള്ളൂ.


വളരെ ശ്രദ്ധയോടെ, അവൻ പെട്ടിയുടെ അറകളിൽ നിന്ന് പന്തുകൾ പുറത്തെടുത്ത് ഓരോന്നായി പരിശോധിച്ചു. ഓരോ പന്തുകളും അവരെ അത്ഭുതപ്പെടുത്തി. പന്തുകൾ വിചിത്രവും അജ്ഞാതവുമായ ഒരു വസ്തുക്കളാൽ നിർമ്മിച്ചതാണെന്ന് അവൻ മനസ്സിലാക്കി. ഓരോ പന്തിനും ഉള്ളിൽ എന്തോ ഉണ്ടെന്ന് അവന് തോന്നി. പക്ഷേ അത് എന്തായിരിക്കുമെന്ന് അവന് ഊഹിക്കാൻ പോലും കഴിഞ്ഞില്ല. പന്തുകൾ കട്ടിയുള്ളതായി തോന്നിയില്ല, അവയുടെ മൃദുവായ പുറംതോട് വളരെ മൃദുലമായതും സൂക്ഷ്മകണങ്ങളാൽ നിർമ്മിതമായിരുന്നു. മൃദുലത ഉണ്ടായിരുന്നിട്ടും, ഞെരുക്കുമ്പോൾ പന്തുകൾ ഞരുങ്ങന്നില്ലായിരുന്നു. പുറന്തോട് മൃദുലമായിരുന്നെങ്കിലും ഉള്ളിൽ കട്ടിയുള്ള ഭിത്തി ഉണ്ടാകും എന്ന് അവൻ മനസ്സിലാക്കി.


ഈ പന്തുകളുടെ ഉദ്ദേശം കണ്ടുപിടിക്കാൻ അവൻ തീരുമാനിച്ച. അവയെ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാനായി അവൻ ലെൻസുകളും മറ്റും എടുത്തുവന്നു. അതെ സമയം പെട്ടിയിൽ ഇതിനെക്കുറിച്ചു വിശദീകരിക്കുന്ന എന്തെങ്കിലും ഉണ്ടായിരിക്കുമെന്നും അതിനായി പെട്ടി സക്ഷ്മമായി പരിശോധിക്കാനും കുഞ്ചു തുടങ്ങി. മനു ഓരോ പന്തുകളും എടുത്ത് ലൻസ് ഉപയോഗിച്ച് വിശദമായി പരിശോധന തുടങ്ങി.


പെട്ടിയുടെ വിശദമായ പരിശോധനയ്ക്കിടെ, മറഞ്ഞിരിക്കുന്ന അറ കുഞ്ചു കണ്ടെത്തി. അത് പരിശോധിച്ചപ്പോൾ രേഖാ ചിത്രം പോലെ തോന്നിക്കുന്ന ഒരു പഴയ തുകൽ കടലാസ് കിട്ടി. വച്ചിരുന്ന രേഖാ ചിത്രങ്ങൾ അടങ്ങിയ കടലാസ് നിറയെ കുത്തുകളും വരകളും വൃത്തങ്ങളും വിവിധ ചിഹ്നങ്ങളും ഇട്ട് അടയാളപ്പെടുത്തിയതായിരുന്നു. അത് പഠിച്ചു മനസ്സിലാക്കാൻ ശ്രമിച്ചിട്ട് അവയുടെ അർത്ഥം മനസ്സിലാക്കാൻ അയാൾക്ക് കഴിഞ്ഞില്ല. അതിൽ ഉപയോഗിച്ചിരിക്കുന്നത് അപരിചിതമായ ഭാഷയും ചിഹ്നങ്ങളും ആയിരുന്നു അത് കുഞ്ചുവിനെ അമ്പരപ്പിച്ചു ഈ പെട്ടെ മറ്റേതോ ലോകത്തുനിന്നു വന്നതോ മറ്റേതോ കാലത്തേതോ ആയിരിക്കാം എന്നയാൾ കരുതി. ലൻസുമായി അക്ഷീണം പരിശ്രമിക്കുന്ന മനുവിന്റെ നേരെ രേഖാചിത്രം നീട്ടിയിട്ട് കുഞ്ചു പറഞ്ഞു. 'നമുക്ക് നാളെ തുടരാം. എനിക്ക് നല്ല ക്ഷീണമുണ്ട്. ഞാനൊന്ന് കിടക്കട്ടെ. നീ പോയി നാളെ വരൂ. പോകുമ്പോ പുറത്തുനിന്നും ലോക്ക് ചെയ്‌തേക്കൂ. അപ്പോഴേക്കും രാത്രി ആയതിനാൽ അയാൾ അടുത്ത മുറിയിലേക്ക് പോയി.


പന്തുകൾ പോലെ വട്ടം വരച്ചിട്ട് ഓരോന്നിനും പേപ്പറിൽ യോജിച്ച വരകളും ചിഹ്നങ്ങളും കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.  പന്തുകൾ ശ്രദ്ധാപൂർവ്വം പരിശോധിച്ചപ്പോൾ മാപ്പിൽ നൽകിയിരിക്കുന്ന ചിത്രങ്ങളും ചിഹ്നങ്ങളും പന്തുകളുടെ പ്രവർത്തനങ്ങളെ വിവരിക്കുന്നതാണെന്ന് അവനു തോന്നി. ഓരോ പന്തിനും ഒരു പ്രത്യേക പ്രവർത്തനം ഉണ്ടായിരുന്നു, അവയെല്ലാം ഒരുമിച്ച് ഉപയോഗിക്കുമ്പോൾ അവിശ്വസനീയമായ എന്തെങ്കിലും സംഭവിക്കാമെന്നും അവൻ ചിത്രങ്ങളിലൂടെ മനസ്സിലാക്കി. ഓരോ പന്തും വലുപ്പത്തിലും നിറത്തിലും വ്യത്യസ്തമായിരുന്നു.


കൂട്ടത്തിൽ വെളുത്ത പന്ത് അവൻ എടുത്ത് സൂക്ഷ്മമായി പരിശോധിച്ചു. അത് ഒരു ഹോക്കി ബോൾ പോലെ തോന്നി, അവൻ രേഖാചിത്രത്തിലൂടെ കണ്ണോടിച്ചു. പന്തുകളിലെ നിറം പോലെ ഇതിലും പല നിറത്തിലുള്ള വട്ടങ്ങൾ വരച്ചിരിക്കുന്നത് അവൻ ശ്രദ്ധിച്ചു. ചിത്രത്തിലെ വെളുത്ത പന്തിന്റെ ഒരു ഭാഗം പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നത് അവൻ ശ്രദ്ധിച്ചു. തന്റെ കൈയിലുള്ള വെളുത്ത പന്തിൽ അതേ ഭാഗത്ത് അവൻ അമർത്തി. പെട്ടെന്ന്, അവന്റെ കൈയിൽ ഒരു വിറയൽ, പന്തിനുള്ളിൽ നിന്ന് വിറയൽ തുടങ്ങി. മനുവിന് ഇതുവരെ അനുഭവിക്കാത്ത ഒരു വിചിത്രമായ അനുഭൂതി അനുഭവപ്പെട്ടു, പന്ത് ജീവൻ പ്രാപിക്കുന്നതായി തോന്നി, അവന് മനസ്സിലാക്കാൻ കഴിയാത്ത തരം ഒരു ഊർജ്ജം അതിൽനിന്നും പ്രവഹിക്കാൻ തുടങ്ങി.


തുടക്കത്തിൽ മനുവിൽ അദ്ഭുതവും ആവേശവും നിറഞ്ഞു, എന്നാൽ പന്തിനുള്ളിലെ ശക്തി വർദ്ധിച്ചതോടെ അവന്റെ ഭയവും വർദ്ധിച്ചു. പന്തിന് എന്ത് ശേഷിയുണ്ടെന്നോ അത് എന്ത് തരത്തിലുള്ള അപകടമാണ് ഉണ്ടാക്കാൻ പോകുന്നതെന്നോ അവന് അറിയില്ലായിരുന്നു.


ഒരു നിമിഷത്തെ പരിഭ്രാന്തിയിൽ, വിറയ്ക്കുന്ന പന്ത് അവന്റെ കൈവിട്ടു, അവൻ പിന്നിലേക്ക് മറിഞ്ഞു, അടുത്തുള്ള ഒരു ഉപകരണത്തിന് മുകളിലൂടെ തട്ടി നിലത്തുവീണു. അവിടെ കിടന്നുകൊണ്ട് തന്നെ അവൻ പന്തെങ്ങോട്ട് പോയെന്നു പരതി.


കൈവിട്ടുപോയ പന്ത് മുറിയിലെ വെളിച്ചം വിതറി നിന്ന ബൾബിൽ തട്ടി തെറിച്ചുപോകുന്നത് മിന്നായം പോലെ അവൻ കണ്ടു മുറി മുഴുവൻ ഇരുട്ടായി. ഇരുട്ടിൽ ശ്വാസമെടുക്കാൻ ശ്രമിച്ച അവന്റെ ഹൃദയമിടിപ്പ് കൂടി.


പന്തിന്റെ ശക്തി പൂർണ്ണമായി മനസ്സിലാക്കാതെ പന്ത് തൊടുന്നതിൽ തനിക്ക് തെറ്റ് പറ്റിയെന്ന് അവനു മനസ്സിലായി. നാളെ മതിയെന്നു അയ്യാൾ പറഞ്ഞതുമായിരുന്നു. പകലായിരുന്നെങ്കിൽ കറണ്ടുപോയാലും ഇരുട്ടാവില്ലായിരുന്നു. ഇതിപ്പോ ഒന്നും കാണാനും പാടില്ലാതായി. കുഞ്ചു അണ്ണൻ ഉറങ്ങിയും കാണും.


സാവധാനം, അവൻ സംയമനം വീണ്ടെടുത്ത് സ്ഥിതിഗതികൾ വിലയിരുത്താൻ തുടങ്ങി. പന്ത് ബൾബിൽ പതിച്ചപ്പോൾ വൈദ്യുത കുതിച്ചുചാട്ടത്തിന് കാരണമായിരിക്കണം. മുഴുവൻ കെട്ടിടത്തിലും വൈദ്യുതി പോയിരിക്കും. അതാണ് ഇത്രയും ഇരുട്ട്.


 ഓടിവായോ...

ഏടാ നീ എന്താ ചെയ്‌തേ

ഒന്നും കാണാനും വയ്യല്ലോ.


അടുത്ത മുറിയിൽ നിന്നും കുഞ്ചുവിന്റെ പേടിച്ചരണ്ട ശബ്ദം. 


അയാൾ എന്തോ കണ്ട് പേടിച്ചപോലെ അലറിവിളിക്കുന്നു.


അവൻ തട്ടിക്കുടഞ്ഞെഴുന്നേറ്റ് തപ്പിത്തടഞ്ഞ് കുഞ്ചുവിന്റെ മുറിയിലേക്കോടി.

മുറിവാതൽക്കലേക്ക് ചെന്നപ്പോൾ മൂളുന്ന എന്തോ ഒന്ന് മുറിയിൽ പാറി നടക്കുന്നു.

ചെറിയൊരു മൂളൽ ശബ്ദവും ഇരുട്ടുള്ള മുറിയും.


പകുതി ചാരിയിരുന്ന കതക് തള്ളിത്തുറന്ന് അകത്തേക്ക് അവൻ കയറി എന്തോ ഒന്ന് പറന്ന് അവന്റെ നേരെ വരുന്നു. ഇരുട്ടായതുകൊണ്ട് വ്യക്തമല്ല ശബ്ദം കൊണ്ടുമാത്രം അടുത്തുവരുന്നത് അറായൻ കഴിയുന്നു. പറന്നുവന്ന് അവന്റെ തലയുട മുകളിലൂടെ പിറകിലേക്ക് പോയി. എന്നിട്ട് തലയുടെ മുകളിൽ പിറകിലായി  വന്നു നിലയുറപ്പിച്ചു. ശ്രദ്ധിച്ചു കേട്ടാൽ ചെറിയൊരു ഇലക്ട്രോണിക് ഹമ്മിംഗ് ശബ്ദം കേൾക്കാം. അവൻ പേടിച്ച് മുകളിലേക്ക് നോക്കി ഒന്നും കാണാൻ വയ്യ. കയ്യുയർത്തി അതിനെ തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ചു. വെള്ളത്തിൽ ഒഴിഞ്ഞുമാറുന്ന മീനിനെപ്പോലെ ഒഴിഞ്ഞുമാറിയിട്ട് വീണ്ടും അതേ സ്ഥലത്തു വന്നു നിൽക്കുന്നു.


അയ്യോ പെടിയും ഭയവും മൂലം അവൻ വീണ്ടും നിലത്തിരുന്നു.


അവൻ വീഴുന്ന കണ്ട് കുഞ്ചു ചാടിയെഴുന്നേറ്റവഴി കട്ടിലിൽ നിന്നും മറിഞ്ഞുവീണു.

അയാൾ പതിയെ നിരങ്ങി നീങ്ങി അവന്റെ അടുത്തേവന്ന് അവനെ നിവർന്ന് ഇരിക്കാൻ സഹായിച്ചു.

എന്താണ് സംഭവിച്ചതെന്ന് അയാൾക്ക് ഒട്ടുമേ മനസ്സിലായില്ല.


മനുവിനും മനസ്സിലാക്കാനാകുന്നില്ല.

അവൻ കുഞ്ചുവിനോട് ചോദിച്ചു.

എന്തായിരുന്നു നിങ്ങൾ കണ്ടത്.


എന്തോ ഒന്ന് കതക് തള്ളിത്തുറന്ന് അകത്തേക്ക് തെറിച്ചുവന്നു. അതികേട്ട് ഞാൻ ഞെട്ടിയുണർന്നു അന്നേരം കറണ്ടും പോയി. അകത്ത് വണ്ടുമൂളുന്നപോലെ എന്തോ കറങ്ങിനടക്കുന്നതും കണ്ടു. പിന്നീട് ശ്രദ്ധിച്ചപ്പോ വണ്ടിന്റ ശബ്ദം അല്ലെന്നു മനസ്സിലായി. നിനക്കെന്തെങ്കിലും അപകടം പറ്റിയോ എന്നു പേടിച്ചാണ് ഞാൻ നിലവിളിച്ചത്. ഏതോ ഒരു വലിയ അപകടം സംഭവിച്ചിരിക്കുന്നു എന്ന് മനസ്സിലായി. 


അവന്റെ തലയുടെ പിറകിലായി ആ വസ്തു ഇപ്പോഴും നിൽക്കുന്നു.

ചുറ്റും നല്ല ഇരുട്ടും.

ഈ മൂളൽ അല്ലാതെ ഒന്നും വ്യക്തമായി കാണാനും കഴിയുന്നില്ല.


ശ്ശോ! വെളിച്ചം വന്നിരുന്നെങ്കിൽ ....


എന്ന് ഉച്ചത്തിൽ തന്നെ മനു ആത്മഗതം പറഞ്ഞു.

പെട്ടന്നു തന്നെ തലക്കുമുകളിലെ ആ വസ്തുവിൽ നിന്നും പ്രകാശം വരാൻ തുടങ്ങി. മുറിയിൽ അത്യാവശ്യം വെളിച്ചമായി

അവനും കുഞ്ചുവും കൂടി ആ വസ്തുവിലേക്ക് സൂക്ഷിച്ചുനോക്കി.


ങേ..

അയ്യോ... എന്റെ കയ്യിൽ നിന്നും തെറിച്ചുപോയ അതെ പന്ത് തന്നെ.

ഇതെങ്ങനെ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്നു. എന്തിനാണ് എന്റെ എന്റെ തലയുടെ മുകളിൽ തന്നെ നിൽക്കുന്നത്.

അവൻ തല ഇടത്തേക്ക് ചരിച്ചു നോക്കി; അതും ഇടത്തേക്ക് മാറി നിൽക്കുന്നു അതും ഒഴുകി നിൽക്കുന്നപോലെ.

അവൻ തല വലത്തേക്ക് ചരിച്ചു നോക്കി; അതു വലത്തേക്ക് മാറി.

അവൻ ചാടിയെഴുന്നേറ്റു കൃത്യമായ അകലം പാലിച്ച് ഒഴുകി അത് അവന്റെ തലയുടെ മുകളിലേക്ക് മാറി നിൽക്കുന്നു.


ഞങ്ങൾ നിൽക്കുന്ന മുറിക്കു പുറത്തു മുഴുവൻ ഇരുട്ടാണ്. 

ജന്നലിനുപുറത്ത് ഒന്നും കാണാൻ വയ്യ.


ഈ പന്ത് എന്റെ കയ്യില് നിന്നും തെറിച്ച് ലൈറ്റില് തട്ടിയാരുന്നു.

അന്നേരമാ കറണ്ട് പോയത്.


നീ വെട്ടമില്ലെന്നു പറഞ്ഞപ്പോ വെട്ടം കത്തിച്ചു തന്നില്ലെ കറണ്ടുവരട്ടേ എന്നൊന്നു പറഞ്ഞു നോക്കൂ.

ചെലപ്പോ വന്നാലോ കുഞ്ചു ഒറ്റശ്വാസത്തില് ഇത്രയും പറഞ്ഞിട്ട് പന്തിലേക്ക് നോക്കിയിരുന്നു.


കറണ്ടു വരാത്തതെന്താണ് എന്ന് പന്തിനെ നോക്കി അവൻ പറഞ്ഞു.

പന്തിൽ ഒരു ചുവന്ന വട്ടം പ്രത്യക്ഷപ്പെട്ടു.

അതു കറങ്ങി അവസാനിച്ചപ്പോൾ  കറണ്ടുവന്നു.

കൂടെ പന്തിലെ പ്രകാവും അണഞ്ഞു.


കുഞ്ചു ജന്നല് തുറന്ന് വെളിയിലേക്ക് നോക്കി എല്ലായിടത്തും കറണ്ട് ഉണ്ട്.


അവൻ നടന്നുചെന്ന് കട്ടിലിൽ ഇരുന്നു.

കൂടെ പന്തും

പന്ത് അവന്റെ തലയുടെ മുകളിൽ ചൂട് രേഖപ്പെടുത്തുന്ന ഡിഗ്രി പോലെ അങ്ങനെ നിൽക്കുന്നു.


കുഞ്ചു പന്തിന്റെ അടുത്തേക്ക് നടന്നു.

അത് ശ്രദ്ധാപൂർവ്വം അതിന്റെ പ്രവർത്തനം മനസ്സിലാക്കാൻ ശ്രമിച്ചു.

പന്ത് പിടിക്കാൻ ശ്രമിച്ചെങ്കിലും സമ്മതിക്കാതെ അത് വഴുതി മാറുന്നു.

കുറച്ച് നിമിഷങ്ങൾക്ക് ശേഷം അയ്യാൾ എന്നെ നോക്കി പറഞ്ഞു,

ഇതൊരു ഗ്രാവിറ്റി ഇല്ലാത്ത ഉപകരണമാണ്.

കാന്തിക മണ്ഡലങ്ങളുടെ തത്വങ്ങൾ ഉപയോഗിച്ച് ഭൂമിയുടെ ഗുരുത്വാകർഷണ ശക്തിയെ പ്രതിരോധിക്കുന്ന ഒരു ശക്തി ഉപയോഗിച്ചാണ് ഇതിന് വായുവിൽ പൊങ്ങിക്കിക്കുന്നത്.


ഞാൻ അവിശ്വസനീയതയോടെ അയാളെ നോക്കി.

'നിങ്ങൾ ഗൗരവത്തിലാണോ?

ഇത് ഗുരുത്വാകർഷണ ബലത്തെ പ്രതിരോധിച്ച് സ്വയം ഉയർന്നു നിൽക്കുന്ന ഉപകരണമാണോ?


കുഞ്ചു തലയാട്ടി, 'അതെ, അങ്ങനെയാണ് തോന്നുന്നത്. പക്ഷേ നമ്മൾ അത് ശ്രദ്ധിക്കേണ്ടതുണ്ട്. അത് ഏത് തരത്തിലുള്ള ശക്തിയാണ്, അതിന്റെ ഊർ്ജ്ജ സ്രോതസ് എതാണ്, ഏത് തരത്തിലുള്ള അപകടമാണ് ഉണ്ടാക്കുന്നത് എന്നൊന്നും നമുക്ക് അറിയില്ല.

നമുക്കത് കൂടുതൽ ശ്രദ്ധാപൂർവ്വം പഠിക്കുകയും പ്രവർത്തനങ്ങളും ഉപയോഗവും മനസ്സിലാക്കുകയും വേണം.

നീ സ്വിച്ച് ഓണാക്കിയതുകൊണ്ടാണ് ഇത് നിന്റെ തലയുടെ മുകളില് തന്നെ നില്ക്കുന്നതെന്നു തോന്നുന്നു.


നിനക്ക് ഇതു പിടിക്കാന് കഴിയും മായിരിക്കും ശ്രമിച്ചു നോക്കൂ..


തുടരും.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌