ഇനി നമുക്ക് പരിസ്ഥിതി ദിനത്തെക്കുറിച്ച് സംസാരിക്കാം

 #2 - ഇനി നമുക്ക് പരിസ്ഥിതി ദിനത്തെക്കുറിച്ച് സംസാരിക്കാം


ഭൂമി

അതുണ്ടായ കാലവും മറ്റും അവിടെ നിൽക്കട്ടെ.

മനുഷ്യനുണ്ടായ കാലത്ത് ഈ ഭൂമിയിലെ കരപ്രദേശം ഭൂരിഭാഗവും കാടുതന്നെയായിരുന്നു. 

അവൻ കടന്നുപോയ വഴിമുഴുവൻ വെട്ടിപ്പിച്ചു മരങ്ങളും മറ്റും വെട്ടിനശിപ്പിച്ചും കൃഷിഭൂമി ഉണ്ടാക്കിയും കെട്ടിടങ്ങളും ഫാക്ടറികളും അനുബന്ധവും ഉണ്ടാക്കിയും ആണ് കാടുകളും മരങ്ങളും അതിലുണ്ടായിരുന്നു ചെറുതും വലുതുമായ ജീവജാലങ്ങളും ഇല്ലാതായത്. 

ഇന്ന് അവനൊഴികെ മറ്റൊന്നിനും അതിജീവനമില്ലാത്ത അവസ്ഥയിൽ എത്തി നിൽക്കുന്നു.


ഇന്നുള്ള ചെടികളും മരങ്ങളും ഒക്കെ അവന്റെ അതിജീവനത്തിനുവേണ്ടി മാത്രമുള്ളതാണ്. ഞാൻ നട്ടുവളർത്തി പരിപാലിക്കുന്ന ഇഞ്ചിയും, മഞ്ഞളും, മുരിങ്ങയും, വാഴയും, ചേനയും, കാച്ചിലും, ചേമ്പും, മാവും, പ്ലാവും ഉൾപ്പടെയുള്ളവ എല്ലാം എനിക്ക് (മനുഷ്യന്) ആഹരിക്കാൻ വേണ്ടി മാത്രമായി വച്ചുപിടിപ്പിക്കുന്നതാണ്. അതല്ലാത്ത എല്ലാത്തിനെയും ഞാൻ കള എന്ന വിഭാഗത്തിൽ പെടുത്തി പുഴുതെറിയുകയും ചെയ്യുന്നുണ്ട്.


അപ്പോ എന്താണ് ഈ പരിസ്ഥിതി സംരക്ഷണം നമുക്കാവശ്യമുള്ള മരങ്ങളും ചെടികളും മറ്റും നട്ടുപിടിപ്പിച്ചു പരിപാലിക്കുന്നത് ആണോ. അത് മാത്രം ആണോ പരിസ്ഥിതി സംരക്ഷണം.


അല്ല അസ്വാഭാവികമായി പരിസ്ഥിതി ചൂഷണം ചെയ്യുന്ന എല്ലാത്തിനെയും നശിപ്പിക്കണം.

പ്രകൃതിയെ സ്വാഭാവികമായി ഇങ്ങനെ നിലനിൽക്കാൻ അനുവദിക്കണം.

മണ്ണിലിടുന്ന പ്ലാസ്റ്റിക്കിനേക്കാൾ അപകടകാരിയാണ് നാമോരോരുത്തരും. നാം പ്രകൃതിയുടെ സ്വാഭാവികതകളെ നശിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.


ഏതു ജീവി സമൂഹം വന്നപ്പോഴാണോ ഭൂമിയിലെ മരങ്ങളും ജീവജാലങ്ങളുടെയും എണ്ണം കുറഞ്ഞില്ലാതായത്. ഏതു ജീവിസമൂഹമാണോ എണ്ണത്തിൽ കൂടുതലായത് ആ ജിവി സമൂഹത്തിന്റെ എണ്ണം കുറച്ചുകൊണ്ടുവരണം. അതും സ്വാഭാവികമായി തന്നെ.


അപ്പോ ആ ജിവിസമൂഹത്തിനുവേണ്ടി വെട്ടിപ്പിടിച്ച മണ്ണ് സ്വതന്ത്രമാകും. അവിടെ ചെടികളും മരങ്ങളും വളരും മനുഷ്യനുവേണ്ടിയല്ലാതെ സ്വാഭാവികമായി തന്നെ അതിൽ മറ്റു ജീവികളും ജീവജാലങ്ങളും സ്വാഭാവികമായി തന്നെ ഉണ്ടാകും. നിലനിൽക്കും.


അതല്ലേ അതിന്റെ ശരി....


“ഇനി ഭൂമിക്കു പുറത്തുള്ള പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു നോക്കാം”


പ്രകൃതി എന്നു പറയുമ്പോ ഭൂമി മാത്രവുമല്ല അതിനു പുറത്തും സൂര്യനും സൗരയൂധത്തിനും പുറത്തും ഉള്ള കോടാനുകോടി ഗോളങ്ങളും മെല്ലാം ചേരും അവയിലും സ്വാഭാവികമായും അല്ലാതെയും നടക്കുന്ന മാറ്റങ്ങളും ഭൂമിയെല കാലാവസ്ഥ വ്യതിയാനത്തിനും മാറ്റത്തിനും കാരണമാകുന്നുണ്ട്. 


അവയൊന്നും നമുക്ക് തടയാനുമാകില്ല. 

ഭൂമിയുടെ ചൂട് മരങ്ങൾ ഇല്ലാതാകുന്നതുകൊണ്ട് വിഷവാതകങ്ങൾ പുറത്തുവിടുന്നതുകൊണ്ടോ മാത്രം ഉയരുന്നതല്ല. 


സൂര്യനിൽ നിന്നും കൃത്യമായ അകലം പാലിച്ചു നിന്ന കാലത്താണ് ഭൂമിയിൽ ജീവന് അനുകൂലമായ താപനില ഉണ്ടായിരുന്നത്. ഭുമിയും സൂര്യനുമായുള്ള അകലത്തിൽ മാറ്റം വരുന്നതനുസരിച്ചാണ് ചൂട് കൂടിവരുന്നു. 


കാലം പോകുന്നതനുസരിച്ച് അടുത്ത ഗ്രഹത്തിൽ ഭൂമിയുടേതിനു തുല്യമായ താപനിലയിലെത്തും അന്നു ഭൂമിയിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യവും ഉണ്ടാകും. അപ്പോഴേക്കും ആ ഗ്രഹത്തിലേക്ക് എത്തിപ്പെടാനാകട്ടെ എന്നാശംസിച്ചുകൊണ്ട്.


ലോക പരിസ്ഥിതി ദിനാശംസ...



നന്ദി

നമസ്‌കാരം


മനു കൊല്ലം (ഒക്കെയും എന്റെ ചിന്തകൾ മാത്രമാണ്)

#2 - ഈ സീസണിലെ രണ്ടാം കഥ

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌