A report on the health effects of rock (silica) dust and noise from equipment that transports it and the health effects on humans and other species.
പാറ (സിലിക്ക) പൊടിയുടെയും അത് കയറ്റിറക്ക് നടത്തുന്ന ഉപകരണങ്ങളുടെ ശബ്ദ കോലാഹലവും മനുഷ്യൻറെയും മറ്റ് ജീവജാലങ്ങളുടെും ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോർട്ട്
തയ്യാറാക്കിയത് : മനു എ എസ്.
ആമുഖം:
പാറപ്പൊടി സംഭരണ വിതരണ കേന്ദ്രം പാർപ്പിട മേഖലകളോട് ചേർന്ന്
കിടക്കുന്നത് സമീപത്തെ താമസക്കാരുടെ ആരോഗ്യപ്രശ്നങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
അനുവദനീയമായ അളവിന് മുകളിലുള്ള സിലിക്ക പൊടിപടലവും, അനുവദനീയമായ അളവിൽ കൂടുതലുള്ള
യന്ത്ര സാമഗ്രഹികളുടെ തുടർച്ചയായ ശബ്ദവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുടെ ഒരു
റിപ്പോർട്ട് ഇവിടെ രേഖപ്പെടുത്തുന്നു.
സിലിക്ക
പൊടി എക്സ്പോഷർ:
പാറപ്പൊടിയിൽ
സാധാരണയായി കാണപ്പെടുന്ന സിലിക്ക പൊടി, ദീർഘനേരം
ശ്വസിക്കുമ്പോൾ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. സിലിക്ക പൊടി
ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ ഗൌരവതരമായ പ്രശ്നങ്ങൾക്ക് കാരണമാകും.
ഭൂമിയുടെ
പുറംതോടിന്റെ ഏറ്റവും സാധാരണമായ രണ്ടാമത്തെ മൂലകമാണ് സിലിക്കൺ (Si). സിലിക്ക അടങ്ങിയ വസ്തുക്കളുടെ കട്ടിംഗ്, ബ്രേക്കിംഗ്, ക്രഷിംഗ്, ഡ്രില്ലിംഗ്, പൊടിക്കൽ അല്ലെങ്കിൽ കയറ്റിറക്ക് എന്നിവ ഇതിൻറെ
സൂക്ഷ്മകണികകൾ ഉണ്ടാക്കുന്നതിനും അത് കാറ്റിൽ പറക്കുന്നതിന് ഇടയാക്കും. ക്രിസ്റ്റലിൻ
സിലിക്കൺ ഡൈ ഓക്സൈഡ് അടങ്ങിയ നേർത്ത പൊടി (10 മൈക്രോമീറ്ററിൽ താഴെ വ്യാസം ) ശ്വാസകോശത്തിൽ
എത്തുന്നതിനാലാണ് സിലിക്കോസിസ് ഉണ്ടാകുന്നത്. ഈ കണികൾ കണ്ണുകൊണ്ട് കാണാൻ
പറ്റണമെന്നില്ല. വരണ്ട കാലാവസ്ഥയിലും കാറ്റുള്ള സമയങ്ങളിലും കിലോമീറ്ററുകളോളം
ദുരത്തിലെത്തുന്ന ഈ സൂക്ഷ്മ കണികകൾ നിങ്ങളുടെ ജീവനെടുക്കാനുപകരിക്കും.
വായനയ്ക്ക് മുന്പായി കാണാനുള്ള ഒരു പ്രസൻറേഷൻ.
1. സിലിക്കോസിസ്:
സാവധാനം കൂടിക്കൊണ്ടിരിക്കുന്നതും മാരകമായേക്കാവുന്നതുമായ
ശ്വാസകോശരോഗം ശ്വാസകോശകലകളുടെ വീക്കം, പാടുകൾ
എന്നിവ ഉണ്ടാകുന്നു. ചുമ,
ശ്വാസം മുട്ടൽ, നെഞ്ചുവേദന എന്നിവയാണ് ലക്ഷണങ്ങൾ.
അടയാളങ്ങളും ലക്ഷണങ്ങളും:
·
ഡിസ്പ്നിയ (ശ്വാസം മുട്ടൽ)
·
ചുമ, (പലപ്പോഴും സ്ഥിരവും കഠിനവുമാണ്)
·
ക്ഷീണം
·
ദ്രുത ശ്വസനം
·
വിശപ്പ് കുറയുകയും ശരീരഭാരം
കുറയ്ക്കുകയും ചെയ്യുന്നു
·
നെഞ്ച് വേദന
·
പനി
·
ചർമ്മത്തിന്റെ നിറംമാറ്റം (നീല ചർമ്മം)
·
നഖങ്ങളിൽ ഇരുണ്ട വിള്ളലുകൾ.
രോഗബാധ വർദ്ധിക്കുമ്പോൾ
ഇനിപ്പറയുന്നലക്ഷണങ്ങളുമുണ്ടാകാം:
·
സയനോസിസ്, വിളർച്ച - ശരീരത്തിന്റെ മുകൾ ഭാഗങ്ങളിൽ
സഹിതം നീലനിറമുള്ള ത്വക്ക്.
·
കോർ പൾമോണേൽ (വലത് വെൻട്രിക്കിൾ
ഹൃദ്രോഗം)
·
ശ്വസന തടസ്സം
സിലിക്കോസിസ് രോഗികൾക്ക് ക്ഷയം പിടിപെടാനുള്ള സാധ്യത
കൂടുതലാണ്. സിലിക്ക,
പൾമണറി
മാക്രോഫേജുകളെ നശിപ്പിക്കുമെന്നും മൈകോബാക്ടീരിയയെ നശിപ്പിക്കാനുള്ള കഴിവ്
തടയുന്നുവെന്നും കരുതപ്പെടുന്നു. നീണ്ടുനിൽക്കുന്ന പാറപ്പൊടി (സിലിക്ക) എക്സ്പോഷർ
കൊണ്ട് സിലിക്കോസിസ് ഇല്ലാതെ തന്നെ ക്ഷയത്തിന് സമാനമായ രോഗസാധ്യതയുണ്ട്.
വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, ശ്വസനതടസ്സം, ക്ഷയരോഗമില്ലാത്ത മൈകോബാക്ടീരിയം അണുബാധ, ഫംഗസ് ശ്വാസകോശ അണുബാധ, കോമ്പൻസേറ്ററി എംഫിസെമ, ന്യൂമോത്തോറാക്സ് എന്നിവയും
സിലിക്കോസിസിന്റെ ശ്വാസകോശ സംബന്ധമായ സങ്കീർണതകളിൽ ഉൾപ്പെടുന്നു.
ചികിത്സ
ചികിത്സയില്ലാത്ത സ്ഥിരമായ ഒരു രോഗമാണ് സിലിക്കോസിസ്. നിലവിൽ
ലഭ്യമായ ചികിത്സകൾ രോഗലക്ഷണങ്ങളെ ലഘൂകരിക്കുന്നതിലും രോഗാവസ്ഥയുടെ കൂടുതൽ വഷളാകാതിരിക്കാനും
മാത്രമുതകുന്നതാണ്.
2. ശ്വാസകോശ അർബുദം:
സിലിക്ക പൊടിയുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത്
ശ്വാസകോശ അർബുദത്തിനുള്ള സാധ്യത ഉണ്ടാക്കുന്നു. ശ്വാസകോശത്തിലെ അടിസ്ഥാന
കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് ശ്വാസകോശാർബുദം എന്നു പറയുന്നത്. അർബുദം
മൂലമുള്ള മരണങ്ങളിൽ ശ്വാസകോശാർബുദം പുരുഷന്മാരിൽ ഒന്നാമതും സ്ത്രീകളിൽ
സ്തനാർബുദത്തിനു ശേഷം രണ്ടാമതും നിൽക്കുന്നു.
നവംബര്‍ 16 ലോക സിഒപിഡി ദിനമായി ആചരിക്കുന്നു. ലോകാരോഗ്യ
സംഘടനയുടെ കണക്കനുസരിച്ച് ഒരു രോഗിയുടെ മരണത്തിനുവരെ കാരണമായേക്കാവുന്ന
മൂന്നാമത്തെ പ്രധാന രോഗമാണ് സിഒപിഡി. വായുമലിനീകരണം കൊണ്ട് സിഒപിഡി വരും എന്ന്
കണ്ടെത്തിയിട്ടുണ്ട്.
സിലിക്ക പൊടി എക്സ്പോഷർ സിഒപിഡിയുടെ വികാസത്തിന് കാരണമാകും, ഇത് വായുപ്രവാഹ തടസ്സത്തിനും ശ്വസന
ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നു.
ലക്ഷണങ്ങൾ
·
ശ്വാസം മുട്ട്
·
ചുമച്ച് രക്തം തുപ്പുക
·
നീണ്ടുനിൽക്കുന്ന ചുമ അല്ലെങ്കിൽ സാധാരണ
ചുമയിൽ വരുന്ന വ്യത്യാസം
·
ഒച്ചയോടെയുള്ള ശ്വാസോച്ഛ്വാസം
·
ശരീരം മെലിച്ചിൽ
·
തളർച്ച
·
വിശപ്പില്ലായ്മ
·
ശബ്ദത്തിൽ വരുന്ന മാറ്റം
·
വിഴുങ്ങാനുള്ള ബുദ്ധിമുട്ട്.
3. ശബ്ദ മലിനീകരണം:
മനുഷ്യന്റെയോ,വാഹനങ്ങളുടെയോ, മൃഗത്തിന്റെയോ, യന്ത്രസാമഗ്രികളുടെയോ പ്രവർത്തനത്താൽ
സൃഷ്ടിക്കപ്പെടുന്നതും മനുഷ്യന്റെയോ മറ്റുജീവികളുടെയോ സ്വൈരജീവിതത്തെ അഥവാ
സംതുലനാവസ്ഥയെ താളംതെറ്റിക്കുന്നതുമായ അമിതവും അസഹ്യവുമായ ശബ്ദത്തെയാണ്
ശബ്ദമലിനീകരണം എന്നു വിശേഷിപ്പിക്കുന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, അനാവശ്യമായതും കാതുകൾക്ക് അരോചകമായതുമായ
ശബ്ദസൃഷ്ടിയാണ് ശബ്ദമലിനീകരണം.
വാഹനങ്ങളിൽ വിമാനം, തീവണ്ടി
മുതലയാവയിൽ നിന്നുമുള്ള ശബ്ദം,
യന്ത്രസാമഗ്രികൾ, ഉച്ചഭാഷണികൾ തുടങ്ങിയവയുടെ പ്രവർത്തനം
മൂലമുണ്ടാകുന്ന ശബ്ദം തുടങ്ങി,
ശബ്ദമലിനീകരണത്തിന്റെ
സ്രോതസ്സുകൾ നിരവധിയാണ്. നാഡീ-ഞരമ്പുകൾ ഹൃദയം തുടങ്ങിയ മനുഷ്യാവയവങ്ങൾക്ക്
ക്ഷതംമേൽക്കുന്നതിനും മാനസിക പിരിമുറുക്കത്തിനും കേൾവിശേഷി നഷ്ടപ്പെടലിനും
ശബ്ദമലിനീകരണം വഴിവെയ്കും.
ശ്രവണ നഷ്ടം: ഉയർന്ന അളവിലുള്ള ശബ്ദത്തിൽ ദീർഘനേരം
സമ്പർക്കം പുലർത്തുന്നത് അകത്തെ ചെവിയുടെ അതിലോലമായ ഘടനകളെ തകരാറിലാക്കും, ഇത് സ്ഥിരമായ കേൾവി നഷ്ടത്തിലേക്ക്
നയിക്കുന്നു.
ഉറക്കം തടസ്സപ്പെടുക: അമിതമായ ശബ്ദം ഉറക്ക
പാറ്റേണുകളെ തടസ്സപ്പെടുത്തും,
അതിൻ്റെ ഫലമായി
ക്ഷീണം, ക്ഷോഭം, വൈജ്ഞാനിക പ്രവർത്തനം കുറയുന്നു.
സമ്മർദ്ദവും ഉത്കണ്ഠയും: നിരന്തരമായ ശബ്ദമലിനീകരണം
സമ്മർദ്ദം, ഉത്കണ്ഠ, ജീവിത നിലവാരം മൊത്തത്തിൽ കുറയുന്നതിന്
കാരണമാകും.
Noise Pollution
(Regulation and Control) Rules, 2000 പ്രകാരം അനുവദനീയമായ ശബ്ദ തീവ്രത |
|||
Area Code |
Category of Area / Zone |
Day (6am-10pm) |
Night (10pm-6am) |
A |
Industrial Area |
75 dB |
70 dB |
B |
Commercial Area വാണിജ്യ മേഖല |
65 dB |
55 dB |
C |
Residential Area ആവാസ മേഖല |
55 dB |
45 dB |
D |
Silence Zone |
50 dB |
40 dB |
ശബ്ദം അളക്കുന്ന
യൂണിറ്റ് : ഡെസിബെൽ (dB)
സാധാരണ സംസാരം |
30-40 dB |
ഉച്ചത്തിലുള്ള സംസാരം |
50 dB |
കാറുകളുടെ സാധാരണ ഹോൺ |
70 dB |
എയർ ഹോൺ |
90-100 dB |
വെടി പൊട്ടുന്ന ശബ്ദം |
130 dB |
വിമാനത്തിന്റെ ശബ്ദം |
110-120 dB |
ഡെസിബെൽ മീറ്റർ സ്മാർട്ട്‌ഫോണിൽ ലഭിക്കും. (അളവുകൾ ഏകദേശമാണ്) |
യന്ത്ര
ഉപകരണങ്ങളും അവയുടെ പ്രവർത്തന ശബ്ദ നിലയും (dBA) ഉറവിടത്തിൽ നിന്ന് 50 അടി അകലത്തിൽ* |
||
• |
എയർ കംപ്രസർ |
81 |
• |
കോൺക്രീറ്റ്
മിക്സർ |
85 |
• |
കോൺക്രീറ്റ്
വൈബ്രേറ്റർ |
76 |
• |
ജനറേറ്റർ |
81 |
• |
ജാക്ക് ഹാമർ |
88 |
• |
റോക്ക് ഡ്രിൽ |
98 |
• |
അറക്കവാൾ |
76 |
•
|
ട്രക്ക് |
88 |
•
|
360 ഡിഗ്രി എക്‌സ്‌കവേറ്റർ |
112.7 |
•
|
40T ഡമ്പർ ട്രക്ക് |
112.7 |
•
|
യൂട്ടിലിറ്റി
പിക്ക് അപ്പ് |
105 |
• |
സൈറ്റ് ഡെലിവറി
ലോറി |
109 |
•
|
മെറ്റീരിയൽ
കടത്തൽ ലോറികൾ (8 ചക്രങ്ങൾ) |
117 |
•
|
മെറ്റീരിയൽ
കടത്തൽ ലോറികൾ (16 ചക്രങ്ങൾ) |
125 |
• |
ഡെലിവറി ലോറി |
110.7 |
• |
കോൺക്രീറ്റ്
മിക്സർ ട്രക്ക് |
110.7 |
•
|
പിക്ക്
അപ്പ് |
110.7 |
ഉപസംഹാരം:
·
പ്രായമായവർക്കും കുട്ടികൾക്കുമുള്ള
ദോഷങ്ങൾ:
സിലിക്ക പൊടി എക്സ്പോഷർ, ശബ്ദ മലിനീകരണം എന്നിവയുടെ ആരോഗ്യപ്രശ്നങ്ങൾക്ക്
കുട്ടികൾ, പ്രായമായവർ, മുൻകാല ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികൾ
എന്നിവർ പ്രത്യേകിച്ച് അപകടസാധ്യതയുള്ളവരാണ്. കുട്ടികളുടെ വികസിക്കുന്ന
ശ്വസനവ്യവസ്ഥകൾ വായുവിലൂടെയുള്ള മലിനീകരണത്തിൽ നിന്നുള്ള കേടുപാടുകൾക്ക് കൂടുതൽ
സാധ്യതയുള്ളതാണ്,
അതേസമയം
പ്രായമായവർക്ക് ഇതിനകം ശ്വാസകോശത്തിൻ്റെ പ്രവർത്തനത്തിൽ കുറവുന്നിട്ടുണ്ടാകും
സിലിക്ക പൊടി കൂടിയാകുന്പോൾ ലഭിക്കുന്ന ശ്വാസത്തിൻറെ അളവ് പിന്നെയും കുറയുന്നു. കൂടാതെ, ഇത് അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും
ക്ഷേമത്തെയും ജീവിത നിലവാരത്തെയും മോശമായി ബാധിക്കുന്നു.
ജനവാസ പാർപ്പിട പ്രദേശങ്ങൾക്ക് സമീപമുള്ള പാറപ്പൊടി സംഭരണ-വിതരണ കേന്ദ്രത്തിൻ്റെ പ്രവർത്തനം സിലിക്ക പൊടിപടലവും തുടർച്ചയായ ശബ്ദമലിനീകരണവും കാരണം സമീപവാസികൾക്ക് കാര്യമായ ആരോഗ്യ അപകടങ്ങൾ സൃഷ്ടിക്കുന്നു. സമൂഹത്തിൻ്റെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനായി ഈ ആശങ്കകൾ പരിഹരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
അഭിപ്രായങ്ങള്‍