ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളം - 2024
ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളം - 2024
ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ-ന് പോകണം എന്നത് ആര്യയുടെ അഭിപ്രായമായിരുന്നു.
28.01.2024 ഞായറാഴ്ച പോകാം എന്നു തീരുമാനമായി.
ഞങ്ങൾ നാലാളും അച്ഛനും അമ്മയും.
ഈ പ്രാവശ്യം എന്നേക്കാൾ കൂടുതൽ സ്റ്റഡി നടത്തിയത് ആര്യയാരുന്നു.
പോകുന്നതിൻറെ തലേദിവസം രാവിലെ എന്നോട്;
ഉച്ചകഴിഞ്ഞു പോയാൽ കാണാൻ പറ്റുമെന്നുതോന്നുന്നില്ല. മാത്രവുമല്ല ടിക്കറ്റ് കിട്ടാനുള്ള സാദ്ധ്യതയും കുറവാണ്. പോയ കൂട്ടുകാരാരെങ്കിലുമുണ്ടേൽ അന്വേഷിക്കാനും പറഞ്ഞു.
ഞാനതു ഗൌരവമായി എടുത്തില്ല.
അങ്ങനെ ഞായറാഴ്ച വന്നുചേർന്നു.
വിവിധതരം ചട്ടികളിലും തറയിലുമായി നൂറോളം ചെടികളുണ്ട് വീട്ടിൽ. ഭംഗിയുള്ള പൂവിടുന്നതുമുതൽ ഇതുവരെ പൂവിടണമോ എന്നുപോലും ആലോചിക്കാത്തവ വരെ കൂട്ടത്തിലുണ്ട്. ഈ ചൂടുകാലത്ത് രാവിലെയും വൈകിട്ടം വെള്ളമൊഴിച്ചാലും ഒരു ഊർജ്ജസ്വലതയും കാണിക്കാത്ത ചെടികൾ.
അതുങ്ങൾക്കിത്തിരി വെള്ളുമൊഴിച്ച് കാറും കഴുകി കയറിയപ്പോഴെക്കും ഒരു സമയമായി.
--------------------------- ---------------------------
അകത്തു കയറിയപ്പോ ഫോണടിക്കുന്നു.
കോണ്ടാക്ട് ലിസ്റ്റിലില്ലാത്ത അപരിചിതൻ.
ഹലോ...
നവനീത് ആണ്.
ഉച്ചകഴിഞ്ഞു പോയാലും മതി.
കുറച്ചു വേഗതയിൽ നടന്നു കാര്യങ്ങൾ കണ്ടു തീർത്താൽ രാത്രിയാകാതെ കഴിക്കാം.
ശരി ഞാൻ വിളിക്കാം എന്നു പറഞ്ഞു ഫോണ് വച്ചു.
--------------------------- ---------------------------
ഉച്ചയ്ക്ക് ശേഷമെത്തിയാൽ കണ്ടുതീർക്കാനാകുമോ എന്ന എഫ്.ബി. മെസഞ്ചർ അന്വേഷണത്തിൻറെ ശാസ്ത്ര സ്നേഹിയുടെ മറുപടിയായിരുന്നു.
ഞാൻ റഡിയായി വന്നപ്പോഴേയ്ക്കും മറ്റംഗങ്ങളും റഡിയായി വന്നു.
എല്ലാവരെയും കയറ്റി ചാത്തന്നൂരിലേയ്ക്ക്.
അവിടെ ചെറിയൊരു ചടങ്ങുണ്ടായിരുന്നു.
നാഷണൽ ഹൈവേയിൽ റോഡുപണി തകൃതിയായി നടക്കുന്നു. ഒരുപാട് പുതിയ പാലങ്ങൾ റോഡ് വൈഡനിംഗ് എല്ലമുണ്ട്. അതു കാരണം സ്ഥിരം പോകാത്ത സ്ഥലങ്ങളിലെ ലാൻറ് മാർക്കുകൾ പോലും മാറിപ്പോയിരിക്കുന്നു.
2 മണി ആയപ്പോഴേയ്ക്കും ഫെസ്റ്റിൻറെ പടിവാതിലിലെത്തി.
എല്ലാവരും അകത്തു കയറി.
ടിക്കറ്റ് ഫോണ് വഴി ഓണ്ലയനായി എടുത്തിരുന്നു. കൂടെ രണ്ട് VR ടിക്കറ്റും.
അവിടെ എത്തിയപ്പോഴാണ് അറിയുന്നത് ഇളയവൾക്ക് ടിക്കറ്റ് വേണ്ടായിരുന്നു എന്ന്.
വൈക്കോൽ കണ്ണൻമാരും ആട്ടി വിട്ടാൽ മണിയടിക്കുന്ന നിരനിരയായി തൂണുകൾ കുഴിച്ചിട്ടിരിക്കുന്ന മുറ്റം. അതിൻറെ പിന്നിലായി ഒരു ടെൻറിൻറെ മുൻവശത്ത് ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ എന്നൊക്കെ ഉള്ള നീല പിന്നണിയോടുകൂടിയ വിശാലമായ പരസ്യപ്പലക.
ടിക്കറ്റൊക്കെ പരിശോധിച്ച് അകത്തേയ്ക്ക് കയറുന്പോ വേഗം നടന്ന് കണ്ട് ഇറങ്ങണം എന്നായിരുന്നു ചിന്ത.
അതിനൊരു കാരണവുമുണ്ടായരുന്നു.
യാത്രയ്ക്കിടയ്ക്ക് ഒരു സുഹൃത്തുമായുള്ള സംഭാഷണത്തിൽ മുഴവുൻ സയൻസ് പ്രദർശനം മുഴുവൻ അക്ഷരങ്ങളിലാണ്.
വായിച്ചു മനസ്സിലാക്കിമാത്രമേ മുന്നോട്ട് പോകാനാകു എന്നു പറഞ്ഞു.
അകത്തേയ്ക്ക് കയറി ആദ്യത്തെ വാചകം ഒരു പൊട്ടിത്തെറിയുടെതായിരുന്നു.
അതിനോട് ചെർന്ന് മലയാളത്തിലും ഇംഗ്ലീഷിലും ലളിതമായ ഭാഷയിൽ ചെറിയൊരു വിശദീകരണവും അങ്ങനെ അത് വായിച്ചു.
ഇങ്ങനെയല്ലാതെ ഇത് അവതരിപ്പിക്കാനുള്ള ഒരുപാട് മാർഗ്ഗങ്ങളുണ്ട് എന്നിരുന്നാലും കൂട്ടുകാരൻ സന്നിവേശിപ്പിച്ച ചിന്ത തൽക്കാലം മാറ്റിവച്ച്, മക്കളെ അടുത്തു നിറുത്തി ഓരോന്നും പ്രാധാന്യത്തിനനുസരിച്ച് വായിച്ചു കേൾപ്പിച്ചുകൊടുത്തു.
മുത്തവൾ മനസ്സിലാക്കി തന്നെ മുന്നിലേയ്ക്ക് പോയി.
എന്നാലും ഇത്രയും വായിച്ചുകൊടുക്കലും വായിച്ചെടുക്കലു ബുദ്ധിമുട്ടാണ്. ഓരോ സെഷനും അനിമേറ്റഡ് പ്രസൻറേഷൻ കൂടിയാക്കിയെങ്കിൽ കുട്ടികൾക്ക് വേഗതയിൽ ഗ്രഹിക്കാനായേനെ.
ഫോട്ടോ സിന്തസിസം പറഞ്ഞുതരുന്ന പ്രസൻറേഷൻ കുട്ടികൾക്ക് വേഗം മനസ്സിലായി.
ഡി.എൻ.എ., ആർ.എൻ.എ. എന്നിവയും ജീവൻറെ ഉത്പത്തിയും വായിച്ചുകൊടുത്ത് അടുത്ത പവലിയനിലേയ്ക്ക് എത്തി.
ബൈനോക്കുലറുകളുടെ ലോകം അതിലൂടെ കാണുന്ന കാഴ്ചകൾ. ഈ സെഷനിലെത്തിയപ്പോൾ ഞങ്ങളെക്കൊണ്ട് പറയിക്കുന്നത് അവളുമാർ നിറുത്തി. അവിടെ തന്നെയുള്ള ചേച്ചിമാരോടായി ചോദ്യങ്ങൾ. അവർ വളരെ വിശദമായി തന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു.
അടുത്തത് ഒരു കപ്പലായിരുന്നു.
ഡാർവിൻറെ കപ്പൽ ഒരു മൂലയ്ക്കായി കുത്തിയിരിക്കുന്ന മെഴുകു ഡാർവ്വിനും.
പരിണാമം എന്തെന്നു മനസ്സിലാക്കുന്നതിനുതകുന്ന ഒരുപാട് കാര്യങ്ങൾ അവിടെനിന്നും കിട്ടി. അവ വിശദമായി വായിച്ചു മനസ്സിലാക്കാനുതകുന്ന എഴുത്തുകളും പ്രസൻറേഷനുകളും ഒക്കെയുണ്ട്. പറഞ്ഞുതരാൻ നിൽക്കുന്ന കുട്ടികൾ വിശദമായി തന്നെയാണ് പറഞ്ഞുകൊടുക്കുന്നത്. കപ്പലിൻറെ മുകൾ തട്ടിൽ കയറാനും കഴിഞ്ഞു.
അടുത്തതായി ദിനോസറുകളുടെ പവലിയനാണ്.
ഒരു ചായ കുടിക്കാം എന്നു കരുതി അതിനുള്ള പവലിയനിലേയ്ക്ക് കയറി.
ചായ ഓർഡർ ചെയ്ത് നോക്കുന്പോ ആര്യയുടെ ഫോണ് കാണുന്നില്ല.
പിന്നെ ടെൻഷനായി.
കാറിനടുത്തുവരെ പോകണം.
കുട്ടികളെയും അച്ഛനെയും അമ്മയെയും അവിടെയിരുത്തി ഞങ്ങൾ തിരികെ പ്രധാന വഴിയിലൂടെ പുറത്തേയ്ക്ക്.
അവിടയുള്ള സെക്യൂരിറ്റിയോട് കാറിനടുത്തുവരെ പോകണം ഫോണ് അതിൽ മറന്നുവച്ചു എന്നു പറഞ്ഞു.
കാർ പാർക്ക് ചെയ്തിരിക്കുന്നത് കുറച്ചകലെയാണ്.
അവിടെ നിന്നും ഇവിടേയ്ക്ക് പ്രത്യേക വാഹന സംവിധാനത്തിലാണ് കൊണ്ടുവരുന്നത്. ബാറ്ററിയിൽ ഓപ്പറേറ്റ് ചെയ്യുന്ന ഒരു വാഹനം എല്ലാവശവും തുറന്നുകിടക്കുന്നത്.
അതു വന്നുനിന്നു.
ഞങ്ങൾ അതിൽ കയറി കാറിനടുത്തേയ്ക്ക് പോയി.
മൊബൈൽ എടുത്ത് തിരികെ വന്നു.
ഞങ്ങൾ ദിനോസറിൻറെ പവലിയനിലെത്തി.
10 മീറ്ററിലധികം ഉയരവും 30 സെൻറീമീറ്ററോളം നീളമുള്ള പല്ലുകളുമുള്ള റ്റി-റെക്സ് ദിനോസറിൻറെ ഭീമാകാരമായ ഒരു അസ്തികൂടം അവിടെയുണ്ടായീരുന്നു. ദിനോസർ കാലഘട്ടത്തെക്കുറിച്ചു വിശദീകരിക്കുന്ന എഴതുത്തുകുത്തുകളും. കുട്ടികൾക്ക് ഒക്കെയും വായിച്ചുകൊടുത്തു.
അടുത്തതൊക്കെയും മനുഷ്യ ശരീരത്തിനുള്ളിലെ കാഴ്ചകളായിരുന്നു.
ഇളയവൾ അപ്പോഴേയ്ക്കും മടുത്തിരുന്നു. വായച്ചുകേൾക്കുന്നതിനിടയ്ക്കു നിന്നും അവൾ പലപ്പോഴും വഴുതിത്തുടങ്ങി.
ഐ.എസ്.ആർ.ഓ പവലിയൻ നിവിനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു.
അങ്ങനെ ഓരോരോ പവലിയനുകളായി കടന്ന് ഞങ്ങൾ VR ഉള്ള പവലിയനിലെത്തി. അപ്പോഴേയ്ക്കും മണി രാത്രി 8.30 ആയിരുന്നു. അരമണിക്കൂർ കഴഞ്ഞേ തുടങ്ങുള്ളു എന്നു പറഞ്ഞ് അവിടെനിന്നും ടോക്കണ് നൽകി. അതും വാങ്ങി അടുത്ത പവലിയനിലേയ്ക്ക് പോയി.
വയിലൊരു ചന്ദ്രൻ അതിങ്ങനെ വിലസി നിൽക്കുന്നു. Q പവലിയനിൽ ഒരു ചൊവ്വായും. അങ്ങനെ അവസാനം നിയാണ്ടർത്താലും ഹോമോസാപ്പിയനും വന്നെത്തി ഒക്കെ കണ്ടു പുറത്തിറങ്ങിയപ്പോഴേയ്ക്കും മണി 11 ഓളമായിരുന്നു.
എന്തെല്ലാം കഴ്ചകൾ അനുഭവങ്ങൾ, ആര്യ പറഞ്ഞത് ശരിയായിരുന്നു. ഒറ്റദിവസം കൊണ്ട് കണ്ടു തീർക്കാനുള്ളതല്ലായിരുന്നു ഇതൊന്നും.
സയൻസ് അങ്ങനെയാണ് ഇഷ്ടപ്പെടണമെന്നില്ല നിങ്ങളങ്ങ് നിന്നുകൊടുത്താൽ മതി നിങ്ങളിലേയ്ക്ക് അതിൻറെ അറിവ് എത്തപ്പെടും.
നിങ്ങുളും പോയിവരിക.
പ്രപഞ്ചാരംഭത്തിൽ തുടങ്ങി ഭൂമിയുടെ രൂപീകരണത്തിലൂടെ ജീവലോകത്തിന്റെ ആരംഭംകുറിച്ച് പരിണാമത്തിന്റെ നാൾവഴികളിലൂടെ മനുഷ്യരുടെ ചരിത്രത്തിലൂടെ നടന്ന് ആധുനികമനുഷ്യനായി പുറത്തെത്താം.
1400കോടി വർഷങ്ങളിലൂടെ ഒരു സഞ്ചാരം.
കൂറ്റൻ ദിനോസറുകളും, ഡാർവിന്റെ കപ്പലും, ചന്ദ്രനും, ചൊവ്വയും ഉൾപ്പെടെ അനവധിയനവധി കാര്യങ്ങളുണ്ടിവിടെ.
#GSFK #CelebrateScience #ScienceFestival #GlobalScienceFestivalKerala #Kerala #MuseumOfTheMoon
(പ്രത്യേക പാമർശം: നവനീത് കൃഷ്ണൻ എസ്.)
അഭിപ്രായങ്ങള്‍