മേലനങ്ങാതെ എങ്ങനെ കരാട്ടെ പഠിക്കാം

 

കരാട്ടേ പഠനം

(പഠിക്കുന്നവരും രക്ഷകർത്താക്കളും അറിഞ്ഞിരിക്കാൻ)


കരാട്ടേ പഠനത്തിനായി അക്കാഡമികൾ തെരഞ്ഞെടുക്കുന്നതിനുമുമ്പ് എന്തെല്ലാം കാര്യങ്ങൽ ശ്രദ്ധിക്കണം എന്നു പരിശോധിക്കാം.

നെറ്റി ചുളിക്കണ്ട അങ്ങനെ തെരഞ്ഞെടുക്കേണ്ട അല്ലെങ്കിൽ അക്കാഡമി തെരഞ്ഞെടുക്കുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട ഒരുപാടു കാര്യങ്ങൾ ഉണ്ട്.


നിങ്ങളുടെ കുട്ടികൾ, അടുത്ത ബന്ധു സുഹൃത്തുക്കളുടെ കുട്ടികൾ അല്ലങ്കിൽ നിങ്ങലിലൊരുവൻ നിലവിൽ കരാട്ടെ പഠിക്കാൻ പോകുന്നുണ്ടോ? ഉണ്ടെങ്കിൽ എത്രകാലമായി. അവരിൽ കായികമായും മനസ്സികമായും എന്തൊക്കെ വ്യത്യാസങ്ങളാണ് വന്നിരിക്കുന്നത് എന്നു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ. എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ അവർക്ക് സംഭവിച്ചിട്ടുണ്ടോ. അതോ ഒരുമാറ്റവും സംഭവിച്ചിട്ടില്ലെ, ഒന്നു നീരീക്ഷിച്ചു പരിശോധിക്കൂ. കായികമായോ ശാരിരികമായോ മറ്റം സംഭവിച്ചിട്ടില്ലെങ്കിൽ നിർബന്ധവും പടിവാശിയും കുറഞ്ഞു ശാന്തനായിട്ടില്ലെങ്കിൽ പഠിക്കുന്ന സ്റ്റൈലിനും എന്തോ കുഴപ്പമുണ്ട്.


ഇന്ന് രണ്ടുതരം കരാട്ടെ പരിശീലന രീതികൾ കണ്ടുവരുന്നുണ്ട്. 

ഒന്നാമത്തേത് പാരമ്പര്യ ശൈലിയിലുള്ള റിഗ്ഗറസ് കരാട്ടേ. കഠിനമായ വ്യായമമുറകളിലുടെയും മറ്റൊരാളെ (അക്രമിയെ) കായികമായി നേരുടന്നതിനും സ്വയരക്ഷയ്ക്കും മായി ഒരാളെ പരുവപ്പെടുത്തുന്ന തരം ട്രയിനിംഗുകളാണ് ഇതിലുള്ളത്. പഴയ കരാട്ടെ സിനിമകളിൽ കണ്ടിട്ടുള്ളത്ര തീവ്രതയില്ലെങ്കിലും പാരമ്പര്യ തനിമ പോകാതെ കർശനമായ അച്ചടക്കത്തോടെ ഒറ്റയ്ക്കും കൂട്ടായുമുള്ള പരിശീലനങ്ങളിലൂടെ കരാട്ടെയുടെ എല്ലാ ശാസ്ത്രീയതയും നിലനിറുത്തി പരിശീലിപ്പിക്കുന്ന പാരമ്പര്യ ശൈലിയിലുള്ള അക്കാഡമികളും മാസ്റ്റർമാരും ഇന്നും ഉണ്ട്.


രണ്ടാമത്തേത് സ്‌കൂൾ / ഒളിമ്പിക് ഗയിംസ് മത്സരങ്ങൾക്കുവേണ്ടി കാരട്ടേ പരിശീലിപ്പിക്കുന്ന രീതി. കായികക്ഷമത ഇല്ലാതെ വേഗതയും ടെക്‌നിക്കും മാത്രം ലഭിക്കുന്നതാണ് ഇത്തരം ശൈലി. അംഗീകൃത മത്സരങ്ങളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വാങ്ങാം എന്നല്ലാതെ പഠിക്കുന്നവർക്ക് സ്വയരക്ഷയ്‌ക്കോ നേരിടാൻ വരുന്ന അക്രമിയെ നേരിടാനോ ഉള്ള കോൺഫിഡൻസോ ശീരീരിക മാനസിക ആരോഗ്യമോ ലഭിക്കാൻ സാദ്ധ്യതയില്ല. ഒളിമ്പിക്/സ്‌കൂൾ ഗയിമുകൾ നടത്തുന്നതുപോലെ കർശനമായ നയമങ്ങൾക്കനുസരിച്ചു നടത്തുന്ന മത്സരങ്ങളിൽ പരസ്പരം ദേഹത്തു പരിക്കുപറ്റിക്കാതെ ഗയിമുകളിൽ പങ്കെടുക്കാനും മാർക്കുവാങ്ങി സർട്ടിഫിക്കറ്റുകൾ നേടാനുമാകും. ഇങ്ങനെ പഠിക്കുന്ന കുട്ടികൾക്കുണ്ടാകുന്ന മറ്റൊരു ദോഷം എന്നത് കായികക്ഷമതയും മാനസിക ശാരീരിക ആരോഗ്യവും മറ്റുപാരമ്പര്യ ശൈലിക്കാർക്ക് ഉള്ളതുപോലെ ഇല്ലാതെ കിട്ടുന്ന ഗ്രയിഡുകളും സമ്മാനങ്ങളും വിദ്യാർത്ഥിയെ അന്ധമായ ആത്മവിശ്വാസത്തിലേക്കേത്തിക്കുകയും ജീവിതത്തിലെ പ്രതിസന്ധികളിൽ തളർത്തുകയും ചെയ്യും.


പാരമ്പര്യ ശൈലിയിലുള്ള റിഗ്ഗറസ് കരാട്ടേ ഉന്നൽ നൽകുന്നത് കായിക ക്ഷമത, വേഗത, ടെക്കനിക് എന്നിങ്ങനെയാണ്

പുതിയതായി വന്ന സ്‌പോർട്‌സ് കാരാട്ടേ** രീതികളിൽ വ്യക്തിഗത കായിക ക്ഷമതയ്ക്ക് പ്രാധാന്യം നൽകുന്നേയില്ല.


ഒരു വിദ്യാർത്ഥി പാരമ്പര്യശൈലിയിലുള്ള അക്കാഡമിയിൽ ചേർന്നുകഴിഞ്ഞാൽ മുകളിൽ പറഞ്ഞിരിക്കുന്ന കായികക്ഷമത വേഗത ടെക്‌നിക്ക് എന്നിവ ഒന്നുചേർന്ന് മെച്ചപ്പെട്ടുവരുമ്പോഴാണ് അടുത്തടുത്ത കരാട്ടേ ഗ്രേഡുകളിലേക്ക് പ്രവേശിക്കുന്നത്. അങ്ങനെ മെച്ചപ്പെട്ട് മെച്ചപ്പെട്ട് ബ്ലാക് ബൽട് നേടിക്കഴിയുമ്പോൾ അവർ മെയ്ക്കരുത്തിലും മനക്കരുത്തിലും മികച്ചവരായിത്തീരും. അവർ കരാട്ടേ തുടർന്നുപോകുന്നതിനനുസരിച്ച് ഇരുത്തംവന്ന് മികച്ച കരാട്ടേ അഭ്യാസി ആയിത്തീരും. ചിലരെങ്കിലും കരാട്ടേ അദ്ധ്യാപകരായി മാറുകയും ശൈലി നിലനിറുത്തി മുന്നേറകുയം ചെയ്യും. പാരമ്പര്യ ശൈലി കരാട്ടേ പ്രാക്ടീസ് ചെയ്യുന്നവർക്ക് പ്രതിസന്ധികളെ ധൈര്യമായി അനായാസം നേരിടാൻ കഴിയും കൂടാതെ സെൽഫ് ഡിഫൻസും മെച്ചപ്പെടുന്നു. ഇർക്ക് സെൽഫ് കണ്ടോളും കോൺഫിഡൻസും കൂടുന്നതുകൊണ്ട് സ്‌പോർട്‌സ് ശൈലിയിലുള്ള കാരാട്ടേ മത്സരങ്ങളിൽ സധൈര്യം പങ്കെടുത്ത് നന്നായി പെർഫോം ചെയ്യുന്നതിനു മെഡലുകൾ കരസ്ഥമാക്കുന്നതിനും സാധിക്കും.


കായികക്ഷമതയില്ലാതെ ഇടിയോ ചവിട്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും ട്രിക്കുകളോ സ്‌പോർട്‌സ് ഇവന്റിൽ പെങ്കുടുക്കാൻ മാത്രം പഠിച്ചുവച്ചിരിക്കുന്ന ഒരു വിദ്യാർത്ഥി ജീവിത വഴിയിലെ പ്രത്യേക സാഹചര്യങ്ങളിൽ കായികാരോഗ്യമുള്ള (കരാട്ടേയും ടെക്‌നിക്കും ഇല്ലാത്ത) ഒരാളുടെ മുന്നിൽ പെട്ടാൽ പോലും അയാളെ നേരിടുക അസാദ്ധ്യമാണ്. കാരണം വ്യക്തിഗത ആരോഗ്യവാനല്ലാത്ത ആളിന് അതല്ലാത്തവനെ നേരിടുക അസാദ്ധ്യമാണ്. നേരിടുക എന്ന് മാത്രമല്ല ഒരു പ്രതിസന്ധിയ (അത് എന്തുമാകട്ടെ) അതിജീവിക്കലും പാടാണ്. സർട്ടിഫിക്കറ്റുകളിലെ ആരോഗ്യത്തെക്കാൾ മികച്ചതാണ് ശരീരത്തിലെ ആരോഗ്യം അതു നേടുന്നതിനു സഹായകരമായ അക്കാഡമികളിൽ തന്നെ കുട്ടികളെ ചേർക്കാൻ ശ്രദ്ധിക്കുക.


വ്യക്തിഗത ആരോഗ്യം മെച്ചപ്പെടുത്തി അവകൂടി പരിശോധിച്ച് ഗ്രേഡിംഗ് നടത്തി ബൽട് നൽകുന്ന കരാട്ടേ അക്കാഡമികൾ തന്നെ തെരഞ്ഞെടുക്കുക. ഓരോ ഗ്രേഡ് കഴിയുമ്പോളും കുട്ടി കൂടുതൽ കൂടുതൽ ആരോഗ്യവാനാകുന്നുണ്ട് (മാനസികമായും ശാരീരികമായും) എന്ന് വിദ്യാർത്ഥിക്ക് / രക്ഷകർത്താവിന് ഉറപ്പുവരുത്താൻ സാധിക്കണം. 


നിരന്തരമായ പരുവപ്പെടുത്തലിലൂടെ രൂപപ്പെടുത്തി വർഷങ്ങളായി പ്രാക്ടീസ് ചെയ്ത് വാർത്തെടുത്ത് കൈ പ്രയോഗങ്ങളും ആയോധന മുറകളും കൊണ്ടു രൂപപ്പെടുത്തിയെടുത്ത പാരമ്പര്യ ശൈലിയിലുള്ള റിഗ്ഗറസ് കരാട്ടേ അക്കാഡമികളെയും മാസ്റ്റർമാരെയും ഒരിക്കലും കൂണുപോലെ മുളച്ചുവന്ന കരാട്ടെ സ്റ്റൈലുകളോട് താരതമ്മ്യം ചെയ്യുന്നത് ശുദ്ധ സംഗീതത്തിനെ റാപ്പ് സോങ്ങിനോട് താരതമ്മ്യം ചെയ്യുന്നതുപോലെ മണ്ടത്തരമാണ്.


നിങ്ങളുടെ കുട്ടിയുടെ മാനസികവും അരോഗ്യപരവുമായ ഉയർച്ചയും പക്വതയുമാണ് ആവശ്യമെങ്കിൽ പാരമ്പര്യ ശൈലി മാറ്റം വരാതെ പഠിപ്പിക്കുന്ന കരാട്ടേ സ്‌കൂളുകൾ തെരഞ്ഞുപടിച്ച് അവിടെ കുട്ടികളെ ചേർക്കുക.


സ്‌നേഹപൂർവ്വം

മനു കൊല്ലം

9895938897


***************************************************** 

സ്‌പോർട്‌സ് കരാട്ടെ: 

രണ്ടുപേർ തമ്മിൽ കുമിത്തെ (ഫൈറ്റ്) മത്സരിക്കുമ്പോൾ പരിക്കുകൾ ഉണ്ടാകാതിരിക്കാൻ പരസ്പരം സ്പർശിക്കുന്നത് ഒഴിവാക്കി രൂപപ്പെടുത്തിയ തരം കാരാട്ടേ.

ഇത്തരം രീതിയിൽ മാത്രം കരാട്ടേ പഠിപ്പിച്ച് ഡിസ്ട്രിക്ട് സ്റ്റേറ്റ് ടൂർണ്ണമെന്റുകളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടാൻ മാത്രം പ്തരാക്കുന്ന ചെയ്യുന്ന തരം  കരാട്ടേ സ്റ്റൈലുകൾ ഇന്നുണ്ട്. 

പേരിനു മാത്രം ഗ്രേഡിംഗ് നടത്തി ബല്ടുകള് കൊടുക്കുന്ന ഇവരാണ് കൊറോണ സമയത്ത് ഓൺലയൻ കരാട്ടേയും (പോസ്റ്റൽ വഴി നീന്തൽപോലെ) മറ്റും പ്രോത്സാഹിപ്പിച്ചത്.

ഇത്തരം സ്റ്റൈലുകളിലെ നടത്തിപ്പുകാരിൽ ചിലർ സാമ്പത്തിക താല്പര്യം മാത്രം മുൻനിറുത്തി പഠിക്കുകയും സ്റ്റുഡന്റിന്റെ ആരോഗ്യപരമായ ഉന്നമനത്തിന് ഒരു മൂല്യവും നൽകാതിരിക്കുകയും ചെയ്യുന്നു.

അത്യാഗ്രഹികളായ രക്ഷകർത്താക്കളിൽ ചിലർ അമിത താല്പര്യത്തോടെ ഇതോടോപ്പം സഹകരിക്കുക കൂടി ചെയ്തപ്പോൾ ഇതൊരു വളക്കൂറുള്ള ബിസനസ് ആയി മാറുകയും ചെയ്തു.

***************************************************** 




അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌