മാറ്റങ്ങളുടെ കുത്തൊഴുക്കില് പെട്ടൊരു വര്ഷം അവസാനിക്കുന്നു.
കടന്നുപോകുന്ന ജീവതത്തില് ശരിക്കും തെറ്റിനുമുപരി അതജീവനമാണ് പ്രധാനമെന്നും മനസ്സിലാക്കിത്തന്ന
സൌഹൃദങ്ങളെ സ്വീകരിക്കുന്ന/നിരാകരിക്കുന്ന മാനദണ്ഡങ്ങളില് മാറ്റംവരുത്തിയ
താല്ക്കാലിക വേദനകള്ക്കും സങ്കടങ്ങള്ക്കും ഒരര്ത്ഥവുമില്ലെന്നും ജീവിതം ജീവിച്ചു തീര്ക്കേണ്ടതാണെന്നും മനസ്സിലാക്കിത്തന്ന വര്ഷം.
കാലപ്രവാഹത്തില് കൊഴിഞ്ഞുവീണ ഇലകളെ നോക്കി നെടുവീര്പ്പിടാതെ, തളിര്ക്കുന്ന പുതുനാന്പുകളിലേക്കൂര്ജ്ജപ്രവാഹമേറ്റി പുതുനാന്പുകളില് പൂക്കളും കായ്കളെയും കണ്ടാസ്വദിക്കാന് പഠിച്ച വർഷം.
ചിരിച്ചുകൊണ്ട് വഞ്ചിക്കുന്നവരെ കണ്ടെത്തിയ, കാര്യസാദ്ധ്യത്തിനുമാത്രമായ സൌഹൃദങ്ങളെയും കടന്നുപോകാനനുവദിച്ച വര്ഷം.
ചവിട്ടിനിന്നിടം തകര്ത്ത് പോകാനനുവദിക്കാതെ തിരികെ വിളിച്ച് ആല്മരച്ചോട്ടിലിരുത്തി ജീവിതമെന്തെന്നു പഠിക്കാനവസരം തന്നെ വര്ഷം.
പുതുജീവനായ് പുതുനാന്പു നട്ടവര്ഷം.
സംരംഭകനായ വര്ഷം.
എന്നോര്മ്മയിലൊരിക്കലും മറക്കാനാകാത്തൊരീ
രണ്ടായിരത്തിപ്പന്ത്രണ്ട്.
ഈ കഴിഞ്ഞുപോയൊരു വര്ഷക്കാലം എനിക്കു കൂട്ടായിരുന്ന് കടന്നുപോയവരും പോകാത്തവരും പുതുതായി വന്നു ചേര്ന്നവരുമായ എല്ലാ സൌഹൃദങ്ങള്ക്കും,
ഹൃദയത്തിന്റെ ഭാഷയില്,
പുതുവത്സരാശംസകള് നേരുന്നു.
സ്നേഹത്തോടെ....
സ്വന്തം
മനു.കൊല്ലം.
2 comments:
شركه تسليك مجاري بالخبر
شركة تنظيف بالدمام
Post a Comment