ഓര്‍മ്മകളുടെ ആ വസന്തകാലം (തിരുശേഷിപ്പുകള്‍)


ആ മരമാണ് ഗുല്‍മോഹറെന്നെനിക്കറിയുകയേയില്ലായിരുന്നു.
മുറ്റംനിറയെ ഗുല്‍മോഹര്‍ പൂക്കള്‍ വീണുകിടന്ന ആ സ്‌കൂള്‍ ജീവിതകാലത്തൊന്നും അവയും പ്രണയവും തമ്മിലിത്ര ബന്ധമുണ്ടെന്നുമറിഞ്ഞിരുന്നില്ല. പിന്നെയുമൊരുപാട് വര്‍ഷവും വസന്തവും കടന്നുപോകേണ്ടിവന്നു ആ പൂക്കളും പ്രണയവുമെനിക്കുതിരിച്ചറിയാന്‍.
നന്റെകൈപിടിച്ച് ചാറ്റല്‍മഴനനഞ്ഞതും, ഗുല്‍മോഹര്‍ വീണ വഴിയിലൂടെ നടന്നതും, ഒടുവില്‍ ആ മഴ ശക്തമായപ്പോള്‍ ഗുല്‍മോഹര്‍ചോട്ടിലഭയം പ്രാപിച്ചതും, മഴയില്‍ നഞ്ഞൊലിച്ചെങ്ങനെ വീട്ടിലെത്തുമെന്നുവിലപിച്ച നിന്നെയാശ്വസിപ്പിച്ചതുമെല്ലാമെന്നോര്‍മ്മയില്‍ തെളിഞ്ഞുനില്‍ക്കുന്നു.
അതെന്റെ പ്രണയകാലമായിരുന്നു....
ഇന്നുമോര്‍മ്മയില്‍പരതിയാലതിന്റെ തിരുശേഷിപ്പുകള്‍ നിറദീപമായി തെളിഞ്ഞുനില്‍ക്കുന്നുണ്ടാകും....

അഭിപ്രായങ്ങള്‍

Firas പറഞ്ഞു…
Wow!! wonderful writing :)

Firas
http://firaszphotography.wordpress.com

ജനപ്രിയ പോസ്റ്റുകള്‍‌