ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും സോഫ്റ്റ് വെയര്‍ എഞ്ചിനീയറും
ചായക്കടയിലെ ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകള് ഒരു പൊട്ടനേപ്പോലെ കേട്ടുകൊണ്ട് ഹര്‍ഷനിരിക്കയായിരുന്നു.
ഇപ്രാവശ്യമെങ്കിലും വോട്ടുചെയ്യണമെന്നവാശിയിലാണവന് അവധിയെടുത്ത് നാട്ടിലെത്തിയത്. കന്നിയോട്ട്. വയസ്സ് 26 കഴിഞ്ഞെങ്കിലും ഇതുവരെ ഇലക്ഷന്‍സമയത്തവന്‍ നാട്ടിലുണ്ടായിട്ടില്ല. വിദേശത്ത് സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ്‍.
ഇപ്രാവശ്യം അവന്‍ വന്നതിന് ഒരു കാരണം കൂടിയുണ്ട്. നാട്ടിലവനുള്ള ഏക കൂട്ടുകാരിയാണ് രാധ. പത്താം ക്ളാസുവരെ അവരൊന്നിച്ചൊരു ക്ളാസിലാ പഠിച്ചത്‍. അവളാണ് ആവാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത്. അവള്ക്കൊരു സഹായം ചെയ്യാന്‍ കിട്ടുന്ന അവസരം പാഴാക്കരുതല്ലോ. അവനിലവളോടുണ്ടായിരുന്ന ഇഷ്ടം ഇന്നും നിലനിന്നിരുനന്നതുകൊണ്ടാണല്ലോ മറ്റൊന്നുമാലോചിക്കാതെ ഒരുമാസ ലീവുമെടുത്ത് നാട്ടിലേക്കു പറന്നെത്തിയത്.
പ്രാദേശിക ദേശീയ അന്തര്‍ദേശീയ രാഷ്ട്രീയ ചര്‍ച്ചാവേദിയായിരുന്നു രാമേന്ദ്രന്‍ ചേട്ടന്‍റെ ആ ചായക്കട. ചര്ച്ചാവേദിയാണെങ്കിലും രാമേന്ദ്രന് ചേട്ടന് വെറും കാഴ്ച്ചക്കാരനായി നില്ക്കുയേയുള്ളൂ. ഇടത്തോട്ടോ വലത്തോട്ടോ മാറി എന്തിനു കസ്റ്റമേഴ്സിനെ ഇല്ലാതാക്കണം. കഴിഞ്ഞഇലക്ഷന് സ്ഥരിം പറ്റുകാര് രണ്ടുപേരാണ് പെണങ്ങിപ്പോയത്. ചര്ച്ചമൂത്ത് പിടിച്ചുതള്ളായപ്പോ രാമേന്ദ്രേട്ടന് രണ്ടുപേരെയും പിടിച്ചു പുറത്താക്കി അവരിതുവരെ ഒരു കാലിച്ചായ കുടിക്കാന് പോലും തിരിച്ചുവന്നിട്ടില്ല.
സ്കൂള് കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് കാന്പസ് ഇന്‍റര്വ്യൂവും കഴിഞ്ഞ് നേരെ ജോലിക്കു കയറിയ ഹര്ഷനുപക്ഷേ അവിടെ നടക്കുന്ന സജീവ ചര്ച്ചകളൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നൊ ഒക്കെ പറയുന്ന കേട്ടിട്ടുണ്ട്. പിന്നേതൊ മതങ്ങളുടെ പേരിലൊക്കെ പാര്ട്ടിയുണ്ടെന്നും. മനസ്സിലാകുന്നില്ലെന്നാലും നാട്ടിലെത്തിയ അന്നുമുതല്‍ അവനാ ചയ്ക്കടയിലെ സ്ഥിരം സന്ദര്‍ശകനായി. രാഷ്ട്രീയ ചര്ച്ചകള് കേട്ടിരുന്നതുകൊണ്ട് അവന് ഇതുവരെയില്ലാത്ത ഒരു സ്വഭാവം കൂടിതുടങ്ങി പത്രം വായന. എത്ര വായിച്ചിട്ടും കേട്ടിട്ടുമെന്താ പ്രോഗ്രാം കോഡെഴുതി മാത്രമുള്ള ശീലം അവനതൊന്നും മനസ്സിലാകുമായിരുന്നില്ല. കൂട്ടുകാരിയ്ക്കുവേണ്ടി വോട്ടുപിടിക്കാനുള്ള പ്രവര്‍ത്തക ഗ്രൂപ്പില്‍ അവനും ചേര്‍ന്നു. കൂട്ടത്തിലെ ഏക ഗള്ഫുകാരനവനായതുകൊണ്ട് പണച്ചിലവുകളൊക്കെ അവനുതന്നെയായിരുന്നു. ആദ്യത്തെ ഭവന സന്ദര്‍ശനദിവസം തെന്ന ഇതു പ്രോഗ്രാം കോഡെഴുതുന്നപോലെ എളുപ്പമല്ലെന്ന് ബോദ്ധ്യപ്പെട്ടു. പ്രവര്‍ത്തകര്‍ക്കൊപ്പെ പോകല്‍ അന്നവസാനിച്ചു. ചായക്കട ചര്‍ച്ച കേള്ക്കാന്‍ എന്നുപോകുമായിരുന്നു. കൂടെ പത്രം വായനയും. കൂട്ടുകാരെയെ സഹായിക്കല്‍ നടക്കുകയില്ലെന്നും അവന്റെ കയ്യിലെ പണം മാത്രമാണ് പ്രവര്‍ത്തകരുടെ നോട്ടമെന്നും മനസ്സിലായ അവന്‍ പ്രവര്‍ത്തനം തല്‍ക്കാലം അവസാനിപ്പിച്ചു. എന്‍റെ വോട്ട് രാധയ്ക്കുതന്നെ അതുമതി ബാക്കിയോക്കെ പ്രവര്‍ത്തകര്‍ നോക്കിക്കോളും. മുന്തിരിക്കു പുളിയെന്ന പഴയ വാക്യം അവന്‍ വേദവാക്യമായെടുത്തു.
പക്ഷേ വിധി അവനെ വിടാന്‍ തയ്യാറായിരുന്നില്ല. പത്രവായന ശീലമേയല്ലാതിരുന്ന അവനിപ്പോ രാവിലത്ത ചായക്കൊപ്പം പത്രം കിട്ടിയേപറ്റൂ. അടുത്ത ദിവസത്തെ പത്രവാര്‍ത്ത അവനെ സന്തോഷവാനാക്കുന്നതായിരുന്നു. ഇല്ക്രോണിക് വോട്ടിംഗ് യന്ത്രമുപയോഗിച്ചാണ് വോട്ടിംഗ് നടത്തുന്നത്. വായിച്ചുകൊണ്ടിരുന്ന പത്രവുമായി അവന് മുറിയില് കയറി കതകടച്ചു.
ലാപ്പ് തുറന്ന് അവന് ചെയ്തിട്ടുള്ളപ്രോഗ്രാമുകളും കോഡുകളും ഒക്കെ പരതി. ഒരു വിജയിയുടെ ഭാവത്തോടെ മുറിവിട്ടിറങ്ങി നേരെ ചായക്കടയിലേകക്കോടി രാധയുടെ പ്രവര്‍ത്തകരിലൊരാളെ വിളിച്ച് ചെവിയില്‍ പറഞ്ഞു ഇന്നുമുതല്‍ പ്രവര്‍ത്തനം പേരിനു മാത്രം മതി ഞാന്‍ മറ്റൊരു വഴി കണ്ടെത്തിയിട്ടുണ്ട്. എന്നിട്ട് ചായകുടിച്ചുകൊണ്ടിരുന്ന എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പ്രവര്ത്തകരോട് പരസമ്യമായി രാഥയല്ലാതെ ഇവിടെ ആരും ഇവിടെ ജയിക്കില്ലെന്നു മാത്രമല്ല കെട്ടിവച്ച കാശുപോലും ആര്‍ക്കും കിട്ടില്ല.
പിന്നീടവനുള്ളത് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. c#, java, visual studio. .net. പ്രോഗ്രം കോഡെഴുത്തും ബഹളവും തന്നെ. അവസാനം അവന്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റ മാസ്റ്റര്‍ കോഡ് പാച്ച് ചെയ്യുന്നതിനുള്ള പ്രോഗ്രാം കണ്ടെത്തി. വോട്ട് ചെയ്യുന്ന യൂണിറ്റിന്‍റെ കമ്മ്യൂണിക്കേഷന്‍ പോര്‍ടുവഴി ഇത് കോപ്പിചെയ്ത് പ്രധാന യൂണിറ്റിലേക്കിടാം. അതിന് ലാപ്പ് ടോപ്പ് കൊണ്ടുപോകേണ്ടിവരും കൂടെ കുറേ വയറുകളും. അതു നടക്കില്ല. വീണ്ടും പ്രതിസ്ധി. അവസാനം പോക്കറ്റ് കന്പ്യൂട്ടറില് പ്രവര്‍ത്തിക്കും വിധം പാച്ച് പ്രോഗ്രാം മാറ്റിയെഴുതി. പോക്കറ്റ് കന്പ്യൂട്ഠറിന്‍റെ ഡാറ്റാ കേബിള് മുറിച്ച് വോട്ടിംഗ് മെഷീനുമായി കണക്ട് ചെയ്യുന്നതിനുള്ള കേബിളുണ്ടാക്കി. പാച്ച് പ്രോഗ്രാമും മറ്റ് ട്രൂള് സോഫ്റ്റ് വെയറുകളും ഒക്കെ കോപ്പി ചെയ്ത് പോക്കറ്റ് കന്പ്യൂട്ടറിലിട്ട് ഇലക്ഷന്‍ ദിവസത്തിനായി കാത്തിരുന്നു.
വീടിനടുത്തുതന്നെയാണ് ബുത്ത്. വലിയ കന്പനികള്ക്കും മറ്റും വേണ്ടി സോഫ്റ്റ്വെയറെഴുതി ശീലമുള്ളതുകൊണ്ട് അവിനിതൊക്കെ നിസ്സാരമായിരുന്നു. ബൂത്തിലെ ക്യൂവില്‍ നിന്നും ആദ്യത്തെയാളായി ഹര്‍ഷന്‍ അകത്തേയ്ക്കു കയറി.
അവന്‍ ഐഡി കാര്‍ഡ് നീട്ടി. അതു വാങ്ങി നോക്കി കൈയ്യില്‍ അടയാളം പതിപ്പിച്ച് ശേഷം പോളിംഗ് ഓഫീസര്‍ മൂന്ന് നിറങ്ങളിലുള്ള പേപ്പറുകളും ഒരു സീലും അവന്‍റെ നേരെ നീട്ടി. പകച്ചുനിന്ന അവനോട് ദൂരെമൂലയിലുള്ള ടേബിളില്‍ മറവച്ചിട്ടുള്ളഭാഗത്തേയ്ക്ക് ചൂണ്ടി അവിടെ ചെന്ന് നിങ്ങളുടെ വോട്ട് രേഖപ്പെടുത്തി ദാ ഈ പെട്ടിയിലിടുക.
അയാളുടെ മുഖത്തേയ്ക്ക് നോക്കി നിന്നതല്ലാതെ നിന്നടത്തുനിന്നനങ്ങാന്‍ പോലുമവന്പറ്റുന്നില്ല.
ശക്തമായ രണ്ടു കൈ പുറത്തുവന്നുവീണപ്പോഴാണ് അവന് ബോധം തിരികെ വന്നത്.
അവനെ തള്ളിമാറ്റാന്‍ ശ്രമിച്ചത് തടഞ്ഞുകൊണ്ട ഉച്ചത്തില്‍ അവന്‍ വിളിച്ചു ചോദിച്ചു.
"ഇവിടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമില്ലെ?"
വളരെ ഉച്ചത്തിലും ഭ്രാന്തമായി ആവേശത്തിലുമണവന്‍ ഇതു ചോദിച്ചത്.
അവനെ പിടിച്ചുനിറുത്തിയിരിക്കുന്ന കൈയ്യുടെ ഉടമയാണ് മറുപടി പറഞ്ഞത്.
"അതൊക്കെ കോര്‍പ്പറേഷന്‍ ബൂത്തുകളിലാണ്. ഇവിടെ ഇതേയുള്ളൂ. അനിയന്‍ നടക്ക്."
അവനെയും പിടിച്ചുവലിച്ച് ആ മറയിലേക്ക് നിറുത്തിയിട്ട് അയാള് വാതലിലേയ്ക്ക് മാറി നിന്നു.
കുറേനേരമവന്‍ ബാലറ്റില്‍ നോക്കി നിന്നു. പിന്നെ ആ സീലെടുത്ത് എല്ലാ ചിഹ്നത്തിനും നേരെ അടിച്ച് പെട്ടിയിലിട്ടു.
അത്രയ്ക്കമര്‍ഷമുണ്ടായിരുന്നു. പുറത്തിറങ്ങിയ അവന്‍ ആരെയും നോക്കാന്‍ നില്‍ക്കാതെ വീട്ടിലേക്കു പോന്നു.
ഇനി രണ്ടാഴ്ചത്തെ ലീവുകൂടിയുണ്ട്.
ചായക്കടയിലേക്കു പോകാനുള്ള ധൈര്യമില്ല.
മൂന്നാം ദിവസം ഇലക്ഷന്‍ റിസള്ട് വരും.
ലീവ് ക്യാന്‍സല്‍ ചെയ്യുകതന്നെ.
അങ്ങനെ കന്നിഓട്ടും ചെയ്തതിന്റെപേരില്‍ ഉണ്ടായിരുന്ന സമാധാനവും നഷ്ടപ്പെടുത്തി ലീവുംക്യാന്‍സല് ചെയ്ത് അവന്‍ മടങ്ങിപ്പോയി.
നോട്ട്: അവന്‍റെ കൂട്ടുകാരിയ്ക്ക് കെട്ടിവച്ച കാശുപോലും ആ ഇലക്ഷനില്‍ കിട്ടിയില്ല.
ആ ചായക്കടയിലെ ചര്‍ചകളില്‍ പിന്നെയും കുറച്ചുകാലം കൂടിയവന്‍റെ വെല്ലുവിളി നിലനിന്നു.
ഇന്നവന് പ്രായം 45 ഭാര്യയും മക്കളുമായി കഴിയുന്നഅവന്‍ പിന്നെയിതുവരെ വോട്ട് ചെയ്തിട്ടില്ല.
വാല്ക്കഷണം: വിജയത്തിലേക്കെത്താന്‍ പ്രയത്നമല്ലാതെ കുറുക്കുവഴികളൊന്നുമില്ല.
സ്നേഹത്തോടെ,
മനു.കൊല്ലം.

അഭിപ്രായങ്ങള്‍
നല്ല അവതരണം.