സ്വപനത്തില് വന്ന കൂട്ടുകാരി

ദൂരെ നിന്നും വ്യക്തതയിലേക്കോടി എന്നരികിലേക്കെത്തുന്നു ഒരു ബൈക്ക്. അതെ അത് എന്റെ ബൈക്കുതന്നെയാണ്. ഓടിക്കുന്നതും ഞാന് തന്നെ.അപ്പോ ഇതു കാണുന്ന ഞാനോ? അതെ, ഞാന് തന്നെയാണ് ഓടിക്കുന്നത് എനിക്കു പ്രീയപ്പെട്ടെ വേഷമായ വൈറ്റ് ജുബ്ബായും ബ്ലാക്ക് ജീന്സ് പാന്റും ബ്ലാക്ക് ഷൂസുമാണ് വേഷം. കൂടെ ആ വട്ടത്തൊപ്പിയും. എന്റെ തോളിലിരിക്കുന്ന കൈ പിന്നിലാരോ ഇരിക്കുന്നതായി മനസ്സിലാക്കിത്തന്നു. അതെ ആളുണ്ട് അവള്തന്നെയാണ്. എന്റെ പ്രീയ കൂട്ടുകാരി. ഇവളെയും കൊണ്ട് വൈകുന്നേരം ഞാനിതെവിടെപ്പോയിവരുന്നൂ. അതുമല്ല ഇവളെങ്ങനെ എന്നടുത്തെത്തി.

അവളാരെന്നു പറയുന്നതിനുമുന്പേ ഞാനാരെന്നറിയണ്ടേ? ഞാന് മിലേഷ്. ആലപ്പുഴ ജില്ലയിലെ കുന്പളാംഗി എന്ന പ്രകൃതിരമണീയമായ സ്ഥലമാണ് എന്റെ ദേശം. അവള് എനിക്കു പ്രീയപ്പെട്ട കൂട്ടുകാരിലക്ഷ്മി നന്ദിനി തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലാണവളുടെ സ്വദേശം.

അന്ന് ഞായറാഴ്ച രാവിലെ പതിവിലും നേരത്തെ എഴുന്നേറ്റ് കുളിച്ച്  റഡിയായി റയില് വേസ്റ്റേഷനിലേക്ക് വച്ചു പിടിച്ചു അവളെ കൂട്ടിക്കോണ്ട് വരാന്.എറണാകുളത്തൊരു ഇന്റര്വ്യൂ ഉണ്ടായിരുന്നു അവള്ക്ക്. ഞാന് തന്നെ കൊണ്ടുപോകാം എന്നു സമ്മതിച്ചിരുന്നു. അത്രയും നേരം സംസാരിക്കിരിക്കാല്ലോ.നാഷണല് ഹൈവേയിലുടെ പടിഞ്ഞാറന് ചക്രവാളം നോക്കി ബൈക്കോടിച്ചുവരുന്ന കാഴ്ചയാണ് മുകളില് കണ്ടത്. പിറകില്നിന്നും എന്തൊക്കെയോ വാതോരാതെയുള്ള സംസാരിക്കുന്നുണ്ടെങ്കിലും എന്റെ ചിന്തകള് ഇടക്ക് അവളുടെ വാക്കുകളില്നിന്നകന്ന്പോകുന്നുണ്ടായിരുന്നു.

നല്ല ആകാശം ചുവന്നിരിക്കുന്നു ഇടയിലൊരു പൊട്ടുപോലെ സുര്യന് ഒളിഞ്ഞുനോക്കുന്നു. ദുരെ മേഖങ്ങളുടെഒരുഭാഗത്ത് സൂര്യകിരണങ്ങള് ഏറ്റ് ചുവന്നിരിക്കുന്നു. ക്യാമറ എടുക്കാതിരുന്നത് കഷ്ടമായിപ്പോയി.ഫോട്ടോഗ്രാഫി എനിക്കു തൊഴിലാ മാത്രമായിരുന്നില്ല ഒരു ഹോബി കൂടിയായിരുന്നു. ശരീരത്തിന്റെ ഒരുഭാഗമായി ഞാനതെപ്പോഴും കൊണ്ടുനടക്കാറുണ്ടായിരുന്നു.  ഇന്ന് അവള് കൂടെയുണ്ടായിരുന്നതുകൊണ്ടായിരിക്കണം ക്യമറാ ഞാനെടുക്കാതിരുന്നത്. കഷ്ടമായിപ്പോയി നല്ല ഒരു കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. സമയം നാല് മണിയായിരിക്കുന്നു. ഞാന് ബൈക്കിന് വേഗതകൂട്ടി. വിശപ്പിന്റെ ആധിക്യം വേഗതകൂട്ടിച്ചു എന്നുപറയുന്നതാണ് നല്ലത്.

വീട്ടിലെത്തിയപ്പോഴേക്കും മണി നാലര കഴിഞ്ഞിരുന്നു. സിറ്റൌട്ടില് അച്ഛനിരിക്കുന്നുണ്ടായിരുന്നു. നീയെന്താടാ ഇത്രയും ലേറ്റായെ, ഇനിയെപ്പോഴാ ഈ കൊച്ച് വീട്ടിലെത്തുന്നത്. ഒരുത്തരവാദിത്വം ഇല്ലാത്തവന്എന്നൊക്കെ അച്ഛന് പറയുന്നുണ്ടായിരുന്നു. അതു കേള്ക്കാന് നിന്നാലിന്നത്തെ മുഴുവന് മൂഡും പോകും. കാത്തിരുന്നതുപോലെയാണ് അമ്മ ഭക്ഷണം എടുത്തുവച്ചത്. രണ്ടുപേരും വന്ന് കഴിച്ചേ എന്നുപറഞ്ഞു വിളിച്ചു. വിളിക്കുന്പോള് പോയിക്കഴിക്കുകയെന്ന ശീലം എനിക്കു പണ്ടേയില്ലാ. ഞാന് കന്പ്യൂട്ടര് ഓണ് ചെയ്ത് മെയിലുനോക്കാനും ഓണ് ലയനില് ആരുണ്ടെന്നു നോക്കാനും മൊരുക്കമായി കൂടെയൊരു പാട്ടും കേള്ക്കാം. ഒന്നു റിലാക്സാകാല്ലോ.

പാട്ടു കേട്ടുതുടങ്ങി.
എവരിനൈറ്റ് ഇന് മൈ ഡ്രീംസ്
ഐ സീ യൂ, ഐ ഫീല് യൂ
ദാറ്റ് ഈസ് ഹൌ ഐ നോ യൂ ഗോ ഓണ്......

പാട്ടിന്റെ വരികളിലൂടെ സഞ്ചരിച്ച് അതില് മുഴുകിയിരുന്ന ഞാന് ഭക്ഷണം കഴിക്കുന്ന കാര്യം മറന്നേപോയിരുന്നു. വന്നുകഴിക്കുന്നതുവരെ വിളിക്കുന്ന പതിവ് അമ്മയ്ക്കില്ലായിരുന്നു. പാട്ടുകേള്ക്കുന്നതിനിടയ്ക്ക് രണ്ടുതവണ വിളിച്ചിരുന്നെങ്കിലും ഞാന് കേട്ടില്ലായിരുന്നു.പക്ഷേ പതിവിനുവിപരീതമായിരുന്നു അന്ന് സംഭവിച്ചത്. വീണ്ടും വിളിക്കന് വന്നത് അവളായിരുന്നു. കന്പ്യൂട്ടര് അവള് ഓഫ് ചെയ്തുകളഞ്ഞു. ദുഷ്ട ആ പാട്ട് മുഴുവന് കേള്ക്കാന് സമ്മതിച്ചില്ല. ഈ നശൂലത്തിന് കന്പ്യൂട്ടറോഫ് ചെയ്യാന് കണ്ടസമയം. മനസ്സില് ശപിച്ചുകൊണ്ട് ഞാന് പോയി അവളോടൊപ്പം ഭക്ഷണം കഴിച്ചെന്നുവരുത്തി തിരികെ കന്പ്യൂട്ടറിന്റെ മുന്നിലേക്ക് വീണ്ടുംവന്നിരുന്നു. എനിക്കു വീട്ടില് എത്തിയാല് ഉള്ള ആകെ എന്റര്ടൈന്മെന്റ് കന്പ്യൂട്ടറാണ്.ഒരു സിനിമ കണാം എന്നു തീരുമാനിച്ചു. ഏതു കാണും എന്ന പരതല് നടക്കുന്പോ അവള് വീണ്ടുമെത്തി കന്പ്യൂട്ടറോഫാക്കുമോ ആവോ. ഇല്ല എന്തോ പറയാനുള്ള തയാറെടുപ്പണ്.

എന്നേ റെയില് വേസ്റ്റേഷനിലേക്കാക്കുമോ?”

ഒരപേക്ഷയായരുന്നു.

ഇന്നുതന്നെ പോകണോ?”

എന്റെ ചോദ്യം അവള് കേട്ടില്ല, ആദ്യം പറഞ്ഞതിന്റെ ബാക്കിയായി അവള് തുടര്ന്നു.

എനിക്കിന്നുതന്നെ പോകണം അവിടെചെന്നിട്ട് ഒരുപാടു ജോലി തീര്ക്കാനുണ്ട്

ചെന്നിട്ടെന്തോ മല മണിക്കണ ജോലിയുള്ലപോലെയാണവളതുപറഞ്ഞത്. കൊണ്ടാക്കിയേക്കാം എന്നിട്ടുവന്ന് സുഖമായുറങ്ങുകയുമാകാമല്ലോ. വിളിച്ചുകൊണ്ടുവന്നയാളെ തിരികെക്കൊണ്ടാക്കേണ്ടേ.അച്ഛന്റെ സഭയിലെങ്ങാണമെത്തിയാല് കല്ലേപിളര്ക്കുന്ന കല്പ്പനകളുമുണ്ടാകും.അതിനവസരം കൊടുക്കാതിരിക്കുന്നതാണ് നല്ലത് കൊണ്ടുചെന്നാക്കാം.

ഇനിയെനിക്കു ബൈക്കോടിക്കാനൊന്നും പറ്റില്ലാ വേഗം റെഡിയാല് കാറില് കൊണ്ടുചെന്നാക്കാം

അവള്ക്ക് സന്തോഷമായി. എന്നേപ്പോലെയല്ലാ അവള്വേഗം പോകാന് റഡിയായി വന്നൂ. ഞാനായിരുന്നെങ്കി ഇരുന്നിരുന്ന് സമയംകളഞ്ഞ് അവസാനം ഗതികെട്ടേ എഴുന്നേറ്റ് പോകാനൊക്കെ റെഡിയാകൂ.

പോകാം ബാഗൊക്കെ എടുത്തു വണ്ടി വെക്കെടീ..

ഓണത്തിന് വരണേ....!!’’

കാറിലേക്ക് കയറിയ അവളോട് അമ്മ വിളിച്ചുപറയുന്നുണ്ടായിരുന്നു. അവളത് കേട്ടോ ആവോ.വാതോരാതെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്ന അവളുണ്ടോ അതു കേള്ക്കുന്നു.

വേഗം പോ 6.30 നാണ് ട്രയിന് അതില് തന്നെ പോകണം. അതുകിട്ടിയില്ലെങ്കില് എന്നേ ഇതില് തന്നെ വീട്ടില് കൊണ്ടാക്കേണ്ടിവരും.

കൂട്ടുകാരിയാണെന്നു പറഞ്ഞിട്ടൊരു കാര്യവുമില്ല. എന്തൊരു പിടിവാശി. ഹോ...!!ഇവളുടെ തെരക്കുകണ്ടാ ഇന്ത്യന് പ്രസിഡന്റാണെന്നുതോന്നും. കാറിലുപോകേണ്ടിവന്നാലും ഇന്നു കൊണ്ടാക്കിയിട്ടെയുള്ളു വേറെ കാര്യം എന്നു ഞാനും തീരുമാനിച്ചു.

ഏതായലും അവള്ക്ക് ആ ട്രയിനില് പോകാനുള്ള ഭാഗ്യമില്ലായിരുന്നു. പെട്രോളില്ലാന്നുള്ള സിഗ്നല് കാട്ടിയതിനാല് പന്പിലേക്ക് കാര് കയറ്റിനിറുത്തി.

ചേട്ടോ 500 രൂപയ്ക്ക്, സ്പീഡ് വേണ്ടാ സാദാ പെട്രോള് മതീ.
ചേട്ടന് പെട്രോളടി തുടങ്ങി. പേഴ്സെടുത്ത് നോക്കിയപ്പോ അതില് 200 രൂപയേയുള്ളൂ. ഹോ ഇനി ഏ.റ്റി.എം. വരെ പോണം. അവളെയും അവിടെ ഉപേക്ഷിച്ച് തൊട്ടടുത്തുതന്നെയുണ്ടായിരുന്നു എ.റ്റി.എം. ലേക്കു വച്ചുപിടിച്ചു. പണം കൊടുത്ത് പെട്രോളടിച്ചപ്പോഴേക്കും 20 മിനിറ്റുകൂടി കഴിഞ്ഞിരുന്നു. റയില് വേസ്റ്റേഷനിലെത്തിയപ്പോള് മണി 7.45 ആ ട്രയിന് കായങ്കുളത്തെത്തിക്കാണും. ഞാനൊരു നിര്ദ്ദേശം വച്ചൂ.

ഇന്നു പോകാതിരുന്നാലോ?”

അവളുടെ മുഖം മ്ലാനമായി ഇപ്പോ കരയും എന്ന അവസ്ഥ.

എറണാകുളത്തുന്നും നേരെ വീട്ടിപോയെങ്കി ഇപ്പോ വീട്ടിലെത്തിയേനെകരയുന്ന ഭാവത്തിലാണവളതുപറഞ്ഞത്.
പിന്നെ ഞാനൊന്നും ചിന്തിക്കാന് നിന്നില്ല ഈ കാറില് തന്നെ കൊണ്ടുവിടാം.ഇരുട്ടിന് കനം കൂടുന്നതിനൊപ്പം തണുപ്പും കൂടിവരുന്നുണ്ടായിരുന്നു.

ഞാനാലോചിച്ചു ഇവള്ക്കിന്നു പോകാതിരുന്നുകൂടെ എന്റെ വീട്ടില് കിടന്നുറങ്ങിയാല് ഇവളെ ആരെങ്കിലും പിടിച്ചുതിന്നുമോ അങ്കിളിനോട് (ഇവളുടെ അച്ഛനോട്) വിളിച്ചുപറഞ്ഞാല് പോരെ ഇന്നു വരില്ലാ ഇവിടെ തങ്ങിയിട്ട് നാളെയെ വരുള്ളൂവെന്ന്.

ഇവിടെ?

എവിടെ? ആ...

അങ്ങനെയൊരു ചോദ്യം ചോദ്യമായിതന്നെ അവശേഷിച്ചു അങ്ങനെയുള്ള ചിന്തകള് കാടുകയറി അവളെന്തൊക്കെയോ വാതോരാതെ ഇടതുവശത്തെ സീറ്റിലിരുന്നുപറയുന്നുണ്ടെങ്കിലുംഎല്ലമൊന്നും ഞാന് കേള്ക്കുന്നുണ്ടായിരുന്നില്ല. അല്ലെങ്കിലും അവളെന്തെങ്കിലും പറഞ്ഞുതുടങ്ങിയാല് പിന്നെനിക്കൊന്നും പറയാനൊക്കില്ലായിരുന്നു. അവസാനം ഞാനാസ്റ്റീരിയോ ഓണ് ചെയ്തൂ. ആലപ്പുഴ എഫ്.എം.ല്നിന്നും നല്ല പാട്ടു കേള്ക്കുന്നു. പഴയ വിപ്ലവഗാനങ്ങള്. രക്ഷപെട്ടു കത്തികേക്കാണ്ടെയിരിക്കാലോ.

ഇടതുവശത്തൊരു തട്ടുകടകണ്ടു കടയുടെ മുന്നില് തന്നെ വണ്ടിയൊതുക്കി അകത്തേക്ക് വിളിച്ചു ചോദിച്ചു.

ചേട്ടോ കഴിക്കാനെന്തുണ്ട്...?”

ദോശയും സാന്പാറും, ചപ്പാത്തീം ചിക്കന് കറിയും പിന്നെ പൊറോട്ടാ, ഓമ്ലേറ്റ്..........

ചേട്ടന് തുടര്ന്നുകൊണ്ടേയിരുന്നു...

അവളിറങ്ങിവന്നിരുന്നില്ല തിരികെ പോയി വിളിക്കണമായിരിക്കും. ഹൊ എന്തു കഷ്ടമെന്നുപറ. ഇതിനെയൊക്കെ എടുത്തു വാരിക്കൊടുക്കണോ. കഷ്ടം. ഇവളെ കൂടെ ജീവിക്കുവന്നവന്റെ കഷ്ടകാലമായിരിക്കും ഞാന് മനസ്സിലോര്മ്മിച്ചു. വന്നേ വന്നു വല്ലതും കഴിച്ചിട്ടുപോകാം. നമ്മളങ്ങു ചെല്ലുന്പോഴേക്കും നേരം വെളുക്കും.

ചപ്പാത്തിയും വെജിറ്റബിള് കറിയും ഓര്ഡര് ചെയ്തു.
സമയമൊരുപാടായതിന്റെ ടെന്ഷനിലായിരുന്നു അവള്.
ആഹാരം കഴിച്ച് ഞങ്ങള് വീണ്ടും യാത്ര തുടരന്നു.
പരസ്പരം ഒന്നും മിണ്ടുന്നേയില്ലാ. സ്റ്റീരിയോയിലെ പാട്ട് കേട്ടിങ്ങനെ കുറേ ഓടിച്ചു. എന്റെ കണ്ണുകളില് മയക്കം പിടിക്കുന്നില്ലേ എന്നൊരു സംശയം. ഞാനവളെ വിളിച്ചു.

എടിയേ നീയെന്താ ഒന്നും മിണ്ടാതിരിക്കുന്നേ. വല്ലതും മിണ്ടീം പറഞ്ഞിമിരുന്നില്ലേ ഞാനിരുന്നുറങ്ങിപ്പോകും.

ഹെയ്....

അവളുറങ്ങിപ്പോയിരുന്നു.

വണ്ടിയുടെ ഇടംവലം ആട്ടവും അരിച്ചുകയറുന്ന തണുപ്പും അവളെ ഉറക്കിയിരുന്നു എന്നു പറയുന്നതാണ് ശരി.

ഇവക്ക് വണ്ടിയോടിക്കാനറിയാമാരുന്നെങ്കി ഇത് കൊടുത്തുവിട്ടിട്ട് വീട്ടില് പോയിക്കിടന്നു സുഖമായുറങ്ങാമായിരുന്നു ഇപ്പോ ദാ ഇവളെകൊണ്ടുവിട്ടിട്ടിതെപ്പോഎത്താനാ, ഇന്നത്തെ ഒരു ഞായറാഴ്ചയും നാളത്തെ ദിവസവും പോയിക്കിട്ടി.

അയ്യോ...!! നാളെ വര്ക്കുള്ളതാ അയ്യോ.

പാവം അവള് ഒന്നുമറിയാതെ ചാരിയിരുന്നുറങ്ങുന്നു.
എന്നെ കാണാന് വേണ്ടിയല്ലേ നേരെ ഇന്റര്വ്യൂവിന് നേരെ പോകാതെ എന്റെ വീടുവഴി വന്നേ. അപ്പോ പിന്നെ ജോലിക്കു പോയില്ലേലും കൊണ്ടുചെന്നാക്കണ്ടെ.

തണുത്ത കാറ്റും സ്റ്റീരിയോയിലെ പാട്ടുംഇടയ്ക്കിടയ്ക്ക് എന്റ കണ്ണുകളെയും ഇടയ്ക്ക് അടച്ചുകൊണ്ടിരുന്നു. വണ്ടി റോഡിന്റെ വലതുവശത്തെക്കിടയ്ക്കൊന്നുപാളി പെട്ടന്ന് ഞാന് ബ്രേക്കിട്ടതുകൊണ്ട് ഒരു ട്രയിലറിന്റെ മുന്നില് നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു.

എടീ.. എടീ.....

ഓ ഒരു രക്ഷയുമില്ല.. നല്ല ഉറക്കം.

ഇനിയൊരു പണിയേ നടക്കൂ അടുത്ത പെട്രോള് പന്പിലേക്കു കയറ്റിയിട്ട് 10 മനിറ്റ് കണ്ണടയ്ക്കാം. അല്ലെങ്കില് വല്ല നാഷണല് പെര്മിറ്റ് ലോറിയുടെയും അടിയില്പെട്ട് രണ്ടു വീട്ടുകാര്ക്കുമൊട്ടിക്കാനുള്ള പടമാകും. തൊട്ടടുത്ത പന്പിലേക്കു എത്താന് തന്നെ രണ്ടുമൂന്ന് കിലോമീറ്ററോടിക്കേണ്ടിവന്നു. ആദ്യത്തെ പന്പിലേക്ക് കയറ്റി സൈഡില് നിറുത്തിയപ്പോള് സെക്യൂരിറ്റി ഓടിവന്ന് പറഞ്ഞു ഇവിടെ പാര്ക്ക് ചെയ്യാനൊക്കില്ല. ഇവിടുത്തെ റൂള് അങ്ങനെയാണ്. എനിക്കയാളെ ചീത്തവിളിക്കണം എന്നുണ്ട് പക്ഷേ ഉറക്കത്തിന്റെ കനം അതനുവിച്ചില്ല. അവിടെനിന്നുമോടി അടുത്ത പന്പിലെത്തി ഭാഗ്യം ഒന്നും പറഞ്ഞില്ലവര്.വണ്ടി പാര്ക്ക് ചെയ്തു ഒരു ബോട്ടില് വെള്ളം വാങ്ങിവന്ന് അതും കുടിച്ച്. സ്റ്റിയറിംഗിലേക്ക് കമഴ്ന്ന് കിടന്നു. കടന്നു എന്നല്ല വീണു...

ഗാഢനിദ്രയായിരുന്നു...

അതാണ് പുറത്തു ബഹളം കേട്ടതൊന്നും ഞാനറിയാതിരുന്നത്. ഇവനിതിനകത്തു കെടന്ന് ചത്തെങ്ങാനം പോയോ. ഒരു മണിക്കൂറുകൊണ്ട് കെടന്നുവിളിക്കുകയാണല്ലോ? മണി 9 ആയി ഇവനിന്നു പണിക്കും പോകേണ്ടെ.

അയ്യോ....!! അമ്മയുടെ ശബ്ദം.

പന്പിലുറങ്ങാന് കിടന്നിടത്ത് അമ്മയെങ്ങനെ വന്നൂ.

എന്റെ അയ്യോ.....!!വിളി വളരെ ഉച്ചത്തിലായിരുന്നു.
അത് കേട്ടതുകൊണ്ടായിരിക്കും ജന്നലിലുള്ള ഇടി ഉച്ചത്തിലായി.എഴുന്നേരെടാ എഴുന്നേറ്റ് പണിക്കു പോകാന് നോക്ക് നീയല്ലേ പറഞ്ഞേ ഇന്നു കല്യാണവര്ക്കുണ്ട് രാവിലെ വിളിച്ചുണര്ത്തണമെന്ന് പാതിരാത്രിവരെ ഇരുന്ന് കന്പ്യൂട്ടറിലോരോ പണീം ഒപ്പിച്ചോണ്ടിരിക്കും എന്നിട്ടുച്ചവരെ കെടന്നൊറക്കവും. വേഗം എണിറ്റുവന്നില്ലേ ഞാനികതക് ചവിട്ടിപ്പൊളിക്കും പിന്നെ നീയിതു പൂട്ടുന്നതെനിക്കൊന്നുകാണണം. ഇത്രയും പറഞ്ഞത് അച്ഛനായിരുന്നു.

ഒന്നുകില് എനിക്കു വട്ടായി അല്ലെങ്കില് അവര്ക്കുവട്ടായി. തലയില് കൈമടക്കിവച്ച് കിടന്നതുകൊണ്ട് ചെവിയില് നുള്ളിനോക്കാനെളുപ്പമായിരുന്നു. അതെ എനിക്കുതന്നെയാണ് വട്ടായത് ഞാന് നീണ്ടു നിവര്ന്ന് ബ്ലാങ്കറ്റിനടിയിലാണ് കിടക്കുന്നത്. കാറിന്റെ സ്റ്റിയറിംഗില് തലവച്ചല്ല. ബഡ്ഷീറ്റിനടിയിലൂടെ കൈയ്യ് പുറത്തേക്കിട്ട് മൊബൈല് സാധാരണ വയ്ക്കുന്നിടത്തു പരതി. ഉണ്ട് അതും അവിടെതന്നെയുണ്ട്. അപ്പോ ഞാനെന്റെ റൂമിലെ ബഡില് കിടക്കുകയാണ്. മൊബൈലെടുത്തു നോക്കി. സെറ്റ് ചെയ്തിരുന്ന രണ്ടലാറവും അടിച്ചിരുന്നു രണ്ടും ഞാന് കേട്ടില്ല. പതിയെ പുതപ്പുമാറ്റി മുറിക്കു ഇറങ്ങി. പുറത്ത് അച്ഛനുമമ്മയും കാത്തിരിപ്പുണ്ടായിരുന്നു. ഒരുവിധം അവരുടെമുന്നില് നിന്നും തടിതപ്പി.
___________________________________________________________________
വാല്ക്കഷണം: മനസ്സിനെ സ്വതന്ത്രമായി വിഹരിക്കാനനുവദിച്ചാല് ഇതുപോലെ സമയനഷ്ടം, മാനഹാനി, പ്രഭാതഭക്ഷണ നഷ്ടം തുടങ്ങിയവയുണ്ടാകും.

സ്നേഹത്തോടെ,
സ്വന്തം
മനു.കൊല്ലം.

അഭിപ്രായങ്ങള്‍

reni... പറഞ്ഞു…
വാല്ക്കഷണം: മനസ്സിനെ സ്വതന്ത്രമായി വിഹരിക്കാനനുവദിച്ചാല് ഇതുപോലെ സമയനഷ്ടം, മാനഹാനി, പ്രഭാതഭക്ഷണ നഷ്ടം തുടങ്ങിയവയുണ്ടാകും.പിന്നെ ഇത്രയും മനോഹരമായ ബ്ലോഗും ഉണ്ടാകും.അതുകൊണ്ട് മനു ചേട്ടാ ഞങ്ങള്‍ക്ക് വേണ്ടി ആ മനസ്സിനെ ഒന്ന് സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കൂ.....സ്വപ്നത്തില്‍ വന്ന കൂടുകാരിയെ ഇവിടെ പോസ്ടിയത്തിനു കൂടുകാരനും കൂട്ടുകാരിക്കും പ്രത്യേകം നന്ദി.
reni... പറഞ്ഞു…
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
MANU™ | Kollam പറഞ്ഞു…
മനസ്സെന്റെയാ ചങ്ങാതി... അതുവിട്ടൊള്ല ഒരു കളിയുമില്ലാ...
fyzel പറഞ്ഞു…
nannayittund......
MANU™ | Kollam പറഞ്ഞു…
നന്നായി എന്ന പറച്ചില്തന്നെ എനിക്കധികമാണ്..

ഇടയ്ക്ക് ഭ്രാന്തുപിടിക്കുന്പോ നടത്തുന്ന ചില വിക്രീയകളിലൊന്നുമാത്രമാണി..

നന്ദി ഫൈസല് ഈ വഴി വന്നതിന്...
കൊള്ളാം...ഈ കുത്തികുറിക്കല്‍ ....
നന്നായിരിക്കുന്നു ...തുടരുക
ആശംസകള്‍

ജനപ്രിയ പോസ്റ്റുകള്‍‌