വയലിന് പഠനകാല ഓര്മ്മകളുടെ തുടര്ച്ചപോലെ















II Part
പഴയ വയലിന് വായനക്കാരനെ ഇന്നലെ വീണ്ടും ഞാന് കണ്ടു. അതേ വേഷം അതേ ഭാവം പാവം അന്നേക്കാള് വളരെ ക്ഷീണിച്ചിരുന്നു. അയാളെ വിളിച്ചിരുത്തി ഞാന് കുറേ സംസാരിച്ചു. വയലിനെക്കുറിച്ചും അയാളുടെ വീട്ടുകാരെക്കുറിച്ചും. ബിഥോവന് സംഗിതത്തെക്കുറിച്ചും.


ബിഥോവന് സംഗിതത്തെക്കുറിച്ചു പറഞ്ഞപ്പോ അയാളുടെ മുഖംവാടുന്നത് കാണാമായിരുന്നു. ബിഥോവന്റെ മ്യുസിക് നൊട്ടേഷന്സ് അടങ്ങിയ അയാളുടെ പുസ്തകം ആരോ മോഷ്ടിച്ചുകൊണ്ടുപോയി. ഇല്ലെങ്കില് നിങ്ങള്ക്കത് വായിച്ചുകേള്പ്പിച്ചുതരാമായിരുന്നു. അതു കേട്ട എനിക്കാ മോഷ്ടാവിനോട് അരിശമാണ് തോന്നിയത്. നൊട്ടേഷന് ഇന്റര്നെറ്റിലോ മറ്റോ കിട്ടുകയാണെങ്കില് പ്രിന്റൌട്ട് എടുത്ത് തരാം വായിച്ചു കേള്പ്പിക്കണേ എന്നു ഞാന് പറഞ്ഞു. അയാള് സമ്മതിച്ചു.

കാഴ്ച്ചക്കാരുടെയെല്ലാം മുഖം ചുവപ്പിച്ചുകൊണ്ട് അസ്തമനസൂര്യന്
കടലിചാടാന് വെന്പല് കൊണ്ടു നില്ക്കുന്നു.

ളരെ ദൂരെ മാറി ഉയരത്തില് നിന്നിരുന്ന ഞങ്ങള്ക്ക് ബീച്ചിന്റെ വ്യത്യസ്ഥമായ സൌന്ദര്യം ആസ്വദിക്കാനാകുന്നുണ്ടായിരുന്നു.

"ഒരു വിഷാദഗാനം വായിക്കമോ..?"
പട്ടന്നുള്ള എന്റെ ചോദ്യം അയാളെ അന്പരപ്പിച്ചു.

"വരുവാനില്ലാരുമീ വിജനമാം എന് വഴിക്കറിയാമതെന്നാലുമിപ്പോള്"
എന്നു തുടങ്ങുന്ന മണിച്ചിത്രത്താഴിലെ എനിക്കേറ്റവും പ്രീയപ്പെട്ട വരികള് തന്നെ അദ്ദേഹം വയലിനില് വായിച്ചു. മറ്റൊരെണ്ണംകൂടി വായിക്കാനൊരുങ്ങിയ അദ്ദേഹത്തെ ഞാന് തടഞ്ഞു. ഇന്നിനി മറ്റൊരെണ്ണം വേണ്ട. ഇതുമതി. പിന്നെയുമോരോന്നുപറഞ്ഞിരിക്കവേ പെട്ടന്ന് അയാള് ചാടിയെഴുന്നേറ്റ് പോകണം. ബിവറേജസ് പൂട്ടും എന്നുപറഞ്ഞു.

ശരി ആയിക്കോട്ടെ, പണം നീട്ടിയെങ്കിലും അയാള് വാങ്ങാന് മടിച്ചു. വാങ്ങിക്കോളൂ ഇത് നിങ്ങളുടെ ഉപജീവന മാര്ഗ്ഗമല്ലേ. അതും വാങ്ങി അയാള് നടന്നുനീങ്ങി. ഞാനാ കടലീലേക്ക് താണുകൊണ്ടിരിക്കുന്ന സൂര്യനെ നോക്കിയിരുന്നു. പേട്ടന്ന് പിന്നില് നിന്നും വിളി..

സാര്, ഇനി വരുന്പോ ബിഥോവന് നോട്സ് കൊണ്ടുവരണേ..

യസ്... ഉറപ്പായും കൊണ്ടുവരാം.. അയാള് വീണ്ടും തിരികെ പോയി...

ഞാനവിടെനിന്നും എഴുന്നേറ്റ് ദൂരെ കടല്തീരത്തിന്റെ കുട്ടികള് ഫുട്ബാള് കളിക്കുന്നു ഭാഗത്തേക്ക് നടന്നു. അസ്തമനത്തിന്റെ എതിര് ദിശയിലായിരുന്നു എന്റെ യാത്ര. കുറേ നടന്നു. നടപ്പ് വീണ്ടും നടക്കാനുള്ള ആവേശമേകി. ആ ഫുട്ബോള് കളിക്കു പിന്നിലായി ദൂരെ വീണ്ടും മറ്റൊരു ടീം കളിക്കുന്നു അതു കുറേക്കൂടി മുതിര്ന്നവരാണ്. അവിടെവരെ നടന്നെത്തി. കുറേനേരം കളി നോക്കി നിന്നും. കളിനോക്കി നിന്ന എന്റെ കാലുകള് കള് നനച്ചു. അവരോടൊപ്പം കളിക്കണമെന്നാഗ്രഹതോന്നി പക്ഷേ മനസ്സ് കൂടുതല് കൂടുതല് അസ്വസ്ഥമായിക്കൊണ്ടിരുന്നു. കാരണം ആ വിരഹഗാനം എന്നേ വല്ലാതെ സ്വാധീനിച്ചിരുന്നു. സമയം 7.30 ആയിരിക്കുന്നു. ഒരു കിലോമീറ്ററോളം തീരത്തുകൂടി നടന്നാലെ ഞാന് നേരത്തെ ഇരുന്ന ഭാഗത്തെത്തുകയുള്ളു.

ഇനി നില്ക്കുന്നത് പന്തിയല്ല. തിരികെ നടന്നുതുടങ്ങിയെങ്കിലും നടത്തം വേഗത കൂടി ഓട്ടമായി.

കരയിലെത്തിയ ഞാന് ബൈക്കന്വേഷിച്ച് നടന്നു. കാണുന്നില്ല സാധാരണ ബിച്ചിലെത്തിയാല് ബൈക്കുവയ്ക്കുന്നിടത്തെല്ലാം നോക്കി. വീണ്ടും തിരികെ വയലിന് കാരനൊപ്പമിരുന്ന പാറപ്പുറത്തെത്തി. നന്നേ ഇരുട്ടു പരന്നിരിക്കുന്നു. സി.എഫ്.എല്. ലൈറ്റുകള് പ്രകാശിച്ചുതുടങ്ങിയിരിക്കുന്നു. ദൂരെ ഇരുട്ടുവീണ ആകാശത്തില് അങ്ങിങ്ങ് ചെറിയ ചുവന്ന അടയാളങ്ങള് അസ്തമനത്തിന്റെ ശേഷിപ്പുകളായി നില്ക്കുന്നുണ്ടായിരുന്നു. ഇതൊന്നും കാണുകയായിരുന്നില്ല എന്റെ മനസ്സ്. എങ്ങനെ വീട്ടില് പോകും ബൈക്ക് ഞാനെവിടെയായിരുന്നു വച്ചത്.

ഞാന് ബൈക്കിലല്ലേ വന്നത്. പോക്കറ്റില് തപ്പി താക്കോലെടുത്തു. ഹോ....!!

കാറിന്റെ താക്കോല്....

ഞാന് ബൈക്കിലല്ല വന്നത്....

കാറുകള് കിടന്ന ഭാഗത്തെത്തി

ഉണ്ട് എന്റെ കാറവിടെയുണ്ട്... ആശ്വാസമായി.

അതുമെടുത്ത് പതിയെ വീട്ടിലേക്ക് വച്ചുപിടിച്ചു...

വീട്ടിലെത്തിയപാടെ കയറിക്കിടന്നുറങ്ങി...

____________________________
സ്നേഹത്തെട,
പ്രിയചങ്ങാതി...
മനു.കൊല്ലം.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌